1 GBP = 93.50 INR                       

BREAKING NEWS

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളേക്കാള്‍ കൂടുതല്‍ മനുഷ്യരാവുന്നത് മാനസിക വളര്‍ച്ചയിലൂടെ മാത്രം

Britishmalayali
റോയ് സ്റ്റീഫന്‍

വിദ്യാഭ്യാസത്തിന് ധാരാളം അര്‍ത്ഥങ്ങള്‍ ജീവിതത്തിലുള്ളപോലെ തന്നെ വിദ്യ അഭ്യസിക്കുവാനും ധാരാളം മാര്‍ഗ്ഗങ്ങള്‍ ലോകത്തിലുണ്ട്. അറിവ് നേടുവാനുള്ള ജിജ്ഞാസ കുട്ടികളില്‍ വളര്‍ത്തുന്നതിനൊപ്പം സമസ്ത ലോകസൃഷ്ടികളെയും സ്‌നേഹിക്കുവാനും പഠിപ്പിക്കുക എന്നുള്ളത് മാത്രമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം വ്യക്തികള്‍ക്ക് ഭാവിയില്‍ പരസഹായമില്ലാതെ ജീവിക്കുവാനും പിന്നീട് സാധിക്കുമെങ്കില്‍ സമൂഹത്തിന് മുതല്‍കൂട്ടാകുവാനും കൂടിയാണെന്ന ഒരു ലക്ഷ്യം കൂടിയുണ്ട്. വിദ്യാഭ്യാസം അതായത് നന്മതിന്മകള്‍ തിരിച്ചറിയുവാനുള്ള കഴിവ് ഉളവാക്കുന്നതിലൂടെ മനുഷ്യന് ഇതുവരെ കൃത്രിമമായി വികസിപ്പിക്കുവാന്‍ സാധിക്കാത്ത ജീവിതത്തിനെ സംരക്ഷിക്കുന്നതിന്റെ കൂടെ, സ്വന്തം ജീവിതത്തെയും ഈ പ്രപഞ്ചത്തില്‍ ജീവനുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷണം ഉറപ്പാക്കുക. വളരെ ചുരുക്കത്തില്‍ അനുയോജ്യമായ വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ സാധാരണ മനുഷ്യര്‍ക്ക് മറ്റു മനുഷ്യരും തങ്ങളെപ്പോലെ തന്നെ സാധാരണ മനുഷ്യരാണെന്ന തിരിച്ചറിവ് ലഭിക്കുന്നു. അങ്ങനെ തിരിച്ചറിവ് ലഭിക്കുന്ന മനുഷ്യര്‍ മറ്റുള്ളവരെയും ഈ ലോകത്തില്‍ സമാധാനമായി ജീവിക്കുവാന്‍ അനുവദിക്കുന്നു. അതിനു പുറമെ മറ്റുള്ളവരുടെ ജീവിതം കൂടുതല്‍ സുഗമമാക്കുവാനുള്ള രീതിയില്‍ തങ്ങളുടെ ജീവിതവും ക്രമീകരിക്കുന്നു. ഓരോ വ്യക്തികളും എല്ലാ അര്‍ത്ഥത്തിലും വ്യതിരസ്ഥരായതുപോലെ അവരോരുത്തരുടേയും വിദ്യ അഭ്യസിക്കുന്ന രീതികളിലും വ്യതിരസ്ഥരാണ്. ചിലര്‍ക്ക് സ്‌കൂളിലെ ക്ളാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസമാണ് ഫലപ്രദമെങ്കില്‍ മറ്റു ചിലര്‍ക്ക് സ്വന്തം വീടുകളില്‍ ഇരുന്നുള്ള പഠനരീതികളാണ്.  ചിലര്‍ക്ക് ഒരു പ്രാവശ്യം പറയുമ്പോള്‍ തന്നെ എല്ലാം മനസിലാകും പക്ഷെ മറ്റുചിലര്‍ക്ക് പല പ്രാവശ്യം ആവര്‍ത്തിക്കണം. ചിലര്‍ക്ക് എത്ര പഠിച്ചാലും മനസിലാവില്ല എന്നാല്‍ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാം എളുപ്പത്തില്‍ മനസിലാകും.

വിദ്യാഭ്യാസം നേടുന്നതിലും, കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും വ്യക്തികള്‍ തമ്മില്‍  ഇതുപോലുള്ള  അന്തരങ്ങള്‍ ജീവിത്തിലുടനീളം പലമേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. സത്യാവസ്ഥകള്‍ മനസിലാക്കുന്നതിലും സമയോചിതമായി പ്രാവര്‍ത്തികമാക്കുന്നതിലും വ്യത്യാസങ്ങള്‍ ഉണ്ടാവുന്നു കാലതാമസങ്ങള്‍ നേരിടുന്നു, അതോടൊപ്പം ചില അവസരങ്ങളില്‍ പിഴവുകളും സംഭവിക്കുന്നു. വസ്തുതകള്‍ അപഗ്രഥിക്കുന്നതിലും ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും വേണ്ടതിലുള്ള വ്യക്തികളുടെ കഴിവുകള്‍ അവരുടെ വ്യക്തിഗത  ജീവിതത്തിലും കുടുംബ ജീവിതത്തിലും അതോടൊപ്പം ഒരു പരിധിവരെ തൊഴില്‍ സംബദ്ധമായ ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ സാമൂഹിക സാംസ്‌കാരിക ജീവിത മേഖലകളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്, പ്രത്യേകിച്ചും സാധാരണക്കാരെ അനുദിനം ബന്ദിപ്പിക്കുന്ന സാമൂഹിക സംഘടനകളില്‍. വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരൊറ്റ ജീവി തന്നെയാണെന്ന് ഇനിയും മനസിലാക്കിയിട്ടില്ലാത്ത മനുഷ്യരെ കൊറോണയെന്ന പകര്‍ച്ച വ്യാധി ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദൃശ്യമായി നിന്നുകൊണ്ട് മനുഷ്യനെ തൊല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന കോവിഡ് -19 നെ തല്‍ക്കാലം നിയന്ത്രണ വിധേയമാക്കുവാന്‍ മനുഷ്യര്‍ക്ക് സാധിച്ചത് സ്വന്തം വീടുകളില്‍  ഒളിച്ചിരുന്നതിനാലാണ്. വിദൂരമല്ലാത്ത ഭാവിയില്‍ ഭൂമുഖത്തു നിന്നും നിശേഷമില്ലാതാക്കുവാനും സാധിക്കുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നതും ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരുമയോട് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടു മാത്രമാണ്.  അതായത് ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും സഹകരണം ഉറപ്പിച്ചെങ്കില്‍ മാത്രമേ തല്‍ക്കാലം ഈ ഭൂമിയില്‍ നിലനില്‍പ്പുള്ളൂ.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ച പല സിനിമകളിലൊന്നാണ് 'മണിച്ചിത്രത്താഴ്'. മനോരോഗിയായ നായികയുടെ യഥാര്‍ത്ഥ മുഖം ദൃശ്യമാകുവാന്‍ മനസ്ത്രജ്ഞനായ നായകന്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധി നായികയുടെ ആവശ്യങ്ങള്‍ നിരാകരിക്കുവാനാണ്. ഉപനായകന്‍ സമയോചിതമായി നായികയുടെ ആവശ്യം നിരാകരിക്കുമ്പോള്‍ നായിക രോഷാകുലയാവുകയും ഉള്ളിന്റെ ഉള്ളിലുള്ള മാനസിക വിഭ്രാന്തി  പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് സിനിമ ക്ലൈമാക്‌സിലേയ്ക്ക് നീങ്ങുന്നത്.  ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുകയെന്നുള്ളത് വ്യക്തി സ്വാതന്ത്ര്യമാണെന്നിരിക്കെ മറ്റൊരാള്‍ ആ സ്വാതന്ത്ര്യത്തിന് വിഘ്നമാവുമ്പോള്‍ സ്വാഭാവികവും ദേഷ്യമുണ്ടാവുന്നത് മനുഷ്യസഹചമാണ് പക്ഷെ ആ ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയിലാണ് ആ വ്യക്തി മനോരോഗിയാണെന്ന് നായകന്‍ ഉറപ്പാക്കുന്നത്. സമൂഹങ്ങളിലും സംഘടനകളിലും ചില അംഗങ്ങള്‍ ഇതേരീതിയില്‍ മറ്റുള്ളവരോട് പ്രതികരിക്കുന്നതിലൂടെ  വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ വീഴുകയും ചെയ്യാറുണ്ട്. സമയോചിതമായി ഇടപെടുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയും സംഘടനകളുടെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും.

മനുഷ്യരെല്ലാവരും തന്നെ ഒരേ മാനസികാവസ്ഥകളില്‍ ജനിക്കുന്നവര്‍ മാത്രമാണ് പക്ഷെ പിന്നീടുള്ള ജീവിതവും ജീവിത സാഹചര്യങ്ങളുമാണ് ഓരോരുത്തരെയും വേറിട്ട മാനസിക സ്ഥിതികളിലേയ്ക്ക് നയിക്കുന്നത്. എല്ലാ മനുഷ്യരുടെയും ജനനത്തോടൊപ്പം തന്നെ ശക്തമായ മാനസിക സ്ഥിതികള്‍ വളര്‍ത്തിയെടുക്കുവാനുള്ള  വിജ്ഞാനികവും വൈകാരികവുമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാനുള്ള  കഴിവുകളുമുണ്ട്. വളര്‍ന്നു വരുന്ന ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് പിന്നീട് ഓരോ മനുഷ്യരെയും മാനസികമായി രൂപപ്പെടുത്തന്നത്. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ഈ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടാവുമ്പോഴും ഓരോ വ്യക്തികള്‍ക്കും അനുകൂലമായത് മാത്രം ജീവിതത്തില്‍ ഉള്‍കൊള്ളുമ്പോളാണ് മാനസികമായി വീണ്ടും ശക്തി പ്രാപിക്കുന്നത്. ശാരീരികമായ ആരോഗ്യം സംരക്ഷിക്കുന്നതിന് കഠിനാധ്വാനം ആവശ്യമായതുപോലെ തന്നെ മാനസികമായി ശക്തിപ്രാപിക്കണമെങ്കില്‍ നിരന്തരമായ പരിശീലനവും  ആവശ്യമാണ്. ഓരോ വ്യക്തികള്‍ക്കും നിര്‍വൃതികള്‍ പ്രദാനം ചെയ്യുന്ന പ്രവൃത്തികളില്‍ മാത്രം പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുക. തങ്ങള്‍ക്ക്  അനുകൂലമല്ലാത്ത പരിസ്ഥിതികളില്‍ അബദ്ധത്തിലെങ്കിലും എത്തിച്ചേര്‍ന്നാല്‍ ഒഴിഞ്ഞുമാറിപ്പോവുക. ഓരോരുത്തരുടെയും മാനസികാവസ്ഥകള്‍ക്ക് അവരോരുത്തരും മാത്രം ഉത്തരവാദികളായതുകൊണ്ട് വ്യക്തികളില്‍ അനുയോജ്യമല്ലാത്ത സ്വഭാവരീതികളുണ്ടെങ്കില്‍ നിരുപാധികം നിര്‍ത്തലാക്കുകയും ചെയ്യണം.

മാനസികമായി വളരെയധികം ശക്തരായ വ്യക്തികള്‍ക്കും സാധാരണക്കാരെ പോലെ തന്നെ അനുദിന ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട് പക്ഷെ അവരുടെ പ്രതികരണങ്ങള്‍ വരും വരായ്കകളെ മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കും. അവരുടെ നൈമിഷികമായ വികാരങ്ങള്‍ അവരുടെ ചിന്തകളെയും പെരുമാറ്റങ്ങളേയും എത്രമാത്രം സ്വാധീനിക്കുമെന്ന് നന്നായി തിരിച്ചറിയുന്നുമുണ്ട്. നൈമിഷികമായ വികാരങ്ങളെ നിയന്ധ്രിച്ചുകൊണ്ടു പരമപ്രധാനമായ ലക്ഷ്യം കൈവരിക്കുവാനുള്ള പദ്ധതികളായിരിക്കും അവരുടെ മുന്‍പിലുള്ളത്. മറ്റുള്ളവരെ സുഖിപ്പിക്കുന്ന സ്വഭാവരീതികളായിരിക്കില്ല എന്നതും മാനസികമായി പ്രബലരായ വ്യക്തികളുടെ സവിശേഷതയുമാണ്. എല്ലാ മേഖലകളിലും ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമെങ്കിലും മറ്റുള്ളവരെ ഭരിക്കുവാനും നിയന്ത്രിക്കുവാനും ശ്രമിക്കാറില്ല. അതോടൊപ്പം ഒരിക്കല്‍ പോലും അനാവശ്യമായി മറ്റു വ്യക്തികളെ കൂട്ടുപിടിച്ച് ഒരു കലാപമുയര്‍ത്തുവാനോ മറ്റുള്ളവരെ ദ്രോഹിക്കുവാനോ ശ്രമിക്കത്തുമില്ല.  സാമൂഹിക ജീവിതത്തില്‍ സംഘടന പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് കളിക്കാതെയും മറ്റുള്ളവരെ സുഖിപ്പിക്കാതെയും ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ പ്രായോഗികരല്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതലും ധൈര്യക്കുറവുള്ളവരും  ഇടുങ്ങിയ ചിന്താഗതികളുമുള്ളവരുമാണ് ഇക്കൂട്ടര്‍, വിശാലമായ കാഴ്ചപ്പാടുകളിന്റെ അഭാവത്തില്‍ അവരുടെ പ്രവര്‍ത്തനമേഖലകള്‍ വിപുലീകരിക്കുവാന്‍ താല്പര്യമില്ലാത്തവര്‍.

മാനസികമായി വളരെയധികം ശക്തിപ്രാപിച്ച വ്യക്തികള്‍ കൂടുതലും വേറിട്ട ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയവരായിരിക്കും. ചെറുതും വലുതുമായ എല്ലാ ജീവിത സാഹചര്യങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ട് എല്ലായ്‌പ്പോഴും മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കുവാന്‍ മുതിരാറില്ല പക്ഷെ അവരുടെ അറിവുകള്‍ക്ക് അതീതമായ മേഖലകളില്‍ പ്രത്യേകിച്ചും നൈപുണ്യമുള്ള വ്യക്തികളില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുവാന്‍ മടികാണിക്കുകയുമില്ല. മാനസികമായ ശക്തിയുള്ള വ്യക്തികളെല്ലാം മറ്റുള്ളവരെക്കാള്‍ കായികശേഷി ഉള്ളവരായിരിക്കണമെന്നുമില്ല പക്ഷെ മെച്ചപ്പെട്ട ആരോഗ്യം സംരക്ഷിക്കുന്നവരായിരിക്കും. മാനം മുട്ടി നില്‍ക്കുന്ന കൊടുമുടികള്‍ കീഴടക്കിയില്ലെങ്കിലും ഹിംസ്ര ജന്തുക്കളില്‍ നിന്നും അവസരോചിതമായി ഓടി ഒളിക്കുകയും ചെയ്യുമെങ്കിലും അനുനിമിഷവും സുബോധമുള്ളവരും സമകാലീനതകളോട് പ്രതികരിക്കുന്നവരുമായിരിക്കും. എന്നാല്‍ മെച്ചപ്പെട്ട മാനസിക ശക്തിയുള്ള വ്യക്തികളിലും മനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ടെങ്കിലും വളരെ എളുപ്പത്തില്‍ മോചിതരാവുന്നുണ്ട്.

വ്യക്തികളുടെ മനസികാരോഗ്യത്തിന് അവരുടെ വിദ്യാഭ്യാസ നിലവാരവുമായി എത്രത്തോളം ബന്ധപെട്ടിട്ടുണ്ടെന്ന് അറിയുവാനായി ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നുണ്ട് പക്ഷെ വിദ്യാഭ്യാസ രീതികള്‍ ഓരോ വ്യക്തികളുടെയും മനസികാരോഗ്യത്തിനേ ബാധിക്കുന്നതാണ് എന്നുള്ളതിന് ധാരാളം  തെളിവുകളുണ്ട്. പ്രത്യേകിച്ചും അറിവ് നേടുന്നതിലുപരി സഹപാഠിയെ തോല്പിക്കുന്ന വിദ്യാഭ്യാസ രീതികള്‍ അവലംബിക്കുന്ന കുട്ടികളില്‍. ചെറുപ്പും മുതലേ മറ്റൊരുവനെ തോല്‍പ്പിക്കുവാന്‍ മാത്രം പഠിക്കുന്ന കുട്ടികള്‍ അവരുടെ പിന്നീടുള്ള ജീവിതത്തിലും ജീവിക്കുന്നതിനുപരി മറ്റുള്ളവരെ തോല്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ജീവിതത്തില്‍ മറ്റുള്ളവരോട് നിരന്തരം മത്സരിച്ചുകൊണ്ടിരിക്കുന്നവര്‍ ഒരുകാലത്തും സമൂഹത്തിനും സംഘടനകള്‍ക്കും ഗുണമാകുന്നില്ല, കാരണം അവരോരുത്തരും വ്യക്തികളോടാണ് മത്സരിക്കുന്നത് സാമൂഹിക വ്യവസ്ഥിതികളോടല്ല. എല്ലായ്‌പ്പോഴും വ്യക്തിഗത താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ സാമൂഹിക താല്പര്യങ്ങള്‍ അവഗണിക്കപ്പെടും. സമൂഹങ്ങളിലും സംഘടനകളിലും ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനു പകരം വ്യക്തിഗതമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഗ്രൂപ്പ് കളികളിലും തല്പരരായിരിക്കും, വീണ്ടും വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുവാനായി മാനസിക ദൗര്‍ബല്യങ്ങളുള്ളവരെയും ലക്ഷ്യബോധ്യങ്ങളിലാത്ത വ്യക്തികളെ ആകര്‍ഷിക്കുവാനായി നിരന്തരം സുഖിപ്പിച്ചുകൊണ്ടിരിക്കും.

ആധുനിക ലോകത്തില്‍ കൂടുതല്‍ വ്യക്തികള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ സാധാരണക്കാരുടെ മാനസികാരോഗ്യത്തിന് അമിതമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സമൂഹങ്ങളില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ ഓരോരുത്തരുടെയും കഴിവിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് അധികാരം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. ചില അവസരങ്ങളില്‍ വ്യക്തികളെ ഒഴിവാക്കികൊണ്ടും പാര്‍ശ്വവല്‍സരിച്ചുകൊണ്ടും സമൂഹങ്ങളിലും സംഘടനകളിലും അധികാരം സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ നാനാഭാഗങ്ങളിലും നടക്കുന്നുണ്ട്. നന്മകളേക്കാള്‍ കൂടുതല്‍ പോരായ്മകള്‍ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ സാമൂഹ്യ പുരോഗതി മുന്‍പില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്ക് സ്വീകാര്യത അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാനസികമായി വികസനമുള്ള സമൂഹത്തിന് മാത്രമാണ് മറ്റുള്ളവരെ ശ്രവിക്കുവാനുള്ള ശാന്തശീലങ്ങളുള്ളത്, അതിലൂടെ മാത്രമാണ് ശാശ്വതമായ സാമൂഹിക വികസനവും സാധ്യമാവുന്നത്. ലോകം വളര്‍ന്നതിലൂടെ ആധുനിക വിദ്യാഭ്യാസ രീതികളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും വ്യക്തികളില്‍ മാറ്റങ്ങള്‍ മന്ദഗതിയില്‍ തന്നെയാണ്, പ്രത്യേകിച്ചും മാനസിക മുറിവുകളുള്ള വ്യക്തികളില്‍. വിദ്യ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യഭ്യാസം നേടുന്നതിനൊപ്പം കൂടുതല്‍ നല്ല മനുഷ്യരാകുവാന്‍ കൂടുതല്‍ മാനസിക ശക്തിയുള്ളവര്‍ തന്നെയാകണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category