1 GBP = 102.00 INR                       

BREAKING NEWS

1,41,947 ലക്ഷം കോടിയായിരുന്ന കേരളത്തിന്റെ കടം 2,64,459 ലക്ഷം കോടിയാക്കിയ മിടുക്ക്; ഉമ്മന്‍ ചാണ്ടി തുടങ്ങി വച്ച വിമാനത്താവളവും മെട്രോയും ഉദ്ഘാടനം ചെയ്ത കരുതല്‍; വിഴിഞ്ഞവും സ്മാര്‍ട്ട് സിറ്റിയും ആറ്റിലെറിഞ്ഞ സാമര്‍ത്ഥ്യം; കാരുണ്യ മുതല്‍ റബ്ബര്‍ കര്‍ഷകരെ വരെ വെള്ളം കുടിപ്പിച്ച സ്നേഹം; തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആറുമാസം ശമ്പളം തരുമെന്ന് പറഞ്ഞ് അവരെ പിടിച്ച് പറിക്കുന്ന വാത്സല്യം; പിണറായിയുടെ നാലു വര്‍ഷം ചര്‍ച്ചയാവുമ്പോള്‍

Britishmalayali
kz´wteJI³

ഞ്ചുവര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കാമെന്ന് പറഞ്ഞവയൊക്കെ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇനി അതുകൊണ്ട് വിശ്രമത്തിന്റെയും സാവകാശത്തിന്റെയും ഒരു വര്‍ഷമായിരിക്കും മുഖ്യമന്ത്രിയുടെ മുമ്പിലുള്ളത്. അഞ്ച് കൊല്ലം കൊണ്ട് എന്തൊക്കെ ചെയ്ത് തീര്‍ക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നറിയണമെങ്കില്‍ അന്നത്തെ സിപിഎമ്മിന്റെ പ്രകടനപത്രിക പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിക്കാന്‍ സമയം കിട്ടാത്തതുകൊണ്ട് ഓര്‍മ്മയിലുള്ള ചില വികസനത്തിന്റെ കാര്യം പറയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരം ഒഴിയുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1,41,947 ലക്ഷം കോടി രൂപയായിരുന്നു. അതിപ്പോള്‍ 2,64,459 ലക്ഷം കോടിയായിരിക്കുന്നു.

അതായത്, 1,22,512 ലക്ഷം കോടി രൂപ നാല് വര്‍ഷം കൊണ്ട് കൂടിയിരിക്കുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ പൊതുകടം അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ ഇരട്ടിയാകുന്നത് ഈ നാടിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകുമ്പോള്‍ ഇവിടെ 29 ബാറുകളായിരുന്നു ഉണ്ടായിരുന്നത്. 730ഓളം ബാറുകള്‍ അടച്ച് പൂട്ടി. ബെവ്‌കോയുടെ 10 ശതമാനം വീതം എല്ലാ വര്‍ഷവും അടച്ച് പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ മദ്യ നിരോധിത സംസ്ഥാനം ആക്കി മാറ്റും എന്നായിരുന്നു വാ?ഗ്ദാനവും ശ്രമവും. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജനവും മദ്യനിരോധനവും കളവാണെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ മദ്യ ഉപഭോ?ഗം മാത്രമാണ് കൂട്ടിയതെന്നും, രണ്ട് പ്രശസ്തരായ സിനിമാതാരങ്ങളെ ഇറക്കിക്കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ച് ഈ സര്‍ക്കാര്‍ വാ?ഗ്ദാനം നല്‍കിയത് സമ്പൂര്‍ണ മദ്യനിരോധനമാണ്.

എന്നാല്‍, നാല് വര്‍ഷം കൊണ്ട് 605 പുതിയ ബാറുകള്‍ തുടങ്ങിയിരിക്കുന്നു. പോരാഞ്ഞിട്ട്, ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം കൊടുക്കാന്‍ അനുമതി കൊടുത്തിരിക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും അടക്കം 306 ചില്ലറ വില്‍പ്പനശാലയുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 1298 മദ്യവില്‍പ്പന ശാലകള്‍ തുടങ്ങിയിരിക്കുന്നു. ഇത് രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ്. ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് ഈ നാട്ടില്‍ എന്തൊക്കെ ചെയ്തുവോ അതെല്ലാം തച്ചുടച്ച് അതിനെതിരാക്കി മുമ്പോട്ട് കൊണ്ടുപോയി എന്നല്ലാതെ ഉയര്‍ത്തിക്കാട്ടാന്‍ എന്താണുള്ളത്.

ഞാന്‍ രാഷ്ട്രീയക്കാരനാവുകയല്ല. നിങ്ങള്‍ ആലോചിച്ച് നോക്കൂ, കഴിഞ്ഞ നാല് വര്‍ഷം കേരളത്തില്‍ എന്ത് വികസനമാണ് ഉണ്ടായിട്ടുള്ളത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ചചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category