1 GBP = 94.00 INR                       

BREAKING NEWS

ട്രംപ് പാഴ്വാക്ക് പറയാറില്ല; ആഴ്ചകള്‍ക്ക് മുന്‍പ് സാമ്പത്തിക സഹായം നിര്‍ത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനാ അംഗത്വം റദ്ദാക്കി അമേരിക്കന്‍ പ്രസിഡണ്ട്; വുഹാന്‍ വൈറസ് ലോകം മുഴുവന്‍ എത്തിച്ച ഒരു സംഘടനയ്ക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മടക്കം; ലോക ക്രമത്തില്‍ ഡൊണാള്‍ഡ് ട്രംപ് അഴിച്ചുപണി നടത്തുമ്പോള്‍

Britishmalayali
kz´wteJI³

ട്രംപ് രണ്ടും കല്‍പിച്ച് തന്നെയാണ്. ചൈനയോടെ പക്ഷംപിടിക്കുന്ന ലോകാരോഗ്യ സംഘടനയുമായി ഇനിമുതല്‍ ഒരു ബന്ധവും വേണ്ടെന്ന് തന്നെ തീരുമാനിച്ചുറച്ചിരിക്കുന്നു. കൊറോണ എന്ന മാരക വൈറസ് ലോകമാകെ പടരുവാന്‍ തുടങ്ങുമ്പോള്‍ ആവശ്യത്തിനുള്ള പരിശോധനകള്‍ നടത്താതെ, ചൈനയുടെ വാദം ശരിവച്ച് ഈ മഹാവ്യാധി ലോകമാകെ പടരുവാന്‍ ഇടയാക്കിയതില്‍ ഒരു പങ്ക് ലോകാരോഗ്യ സംഘടനയ്ക്കുമുണ്ടന്ന വാദത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ് ട്രംപ് ഈ തീര്‍മാനത്തിലെത്തിയത്.

ഇന്നലെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വെട്ടിമുറിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയ്ക്കായി നീക്കിവച്ച ധനം ലോകമാകമാനമുള്ള അര്‍ഹതയുള്ളവരുടെ ആരോഗ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈറ്റ്ഹൗസ് റോസ് ഗാര്‍ഡനിലെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്.

വുഹാന്‍ വൈറസിന്റെ ആദ്യനാള്‍ മുതല്‍ തന്നെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. കൊറോണയുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അത് വാസ്തവമാണെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ്. 2019 ഡിസംബര്‍ അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്നത് ഒരു പകര്‍ച്ചവ്യാധിയാണെന്ന് സമ്മതിക്കാന്‍ തന്നെ ചൈന ആദ്യമാദ്യം തയ്യാറായില്ല. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന ചൈനയുടെ വാദം ഒരു പരിശോധനകളും കൂടാതെ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടനക്ക് അറിഞ്ഞോ അറിയാതെയോ സംഭവിച്ച ഈ പിഴവാണ് ഇന്ന് ലോകം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ഒരു പ്രധാന കാരണം. ചൈനയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ, കാര്യങ്ങള്‍ പരിശോദിച്ച് ബോദ്ധ്യം വരുത്തി ലോക്ക്ഡൗണ്‍, യാത്രാനിരോധനം തുടങ്ങിയ കടുത്ത നടപടികളെടുക്കാന്‍ ചൈനയെ പ്രേരിപ്പിച്ചിരുന്നെങ്കില്‍, മറ്റു രാജ്യങ്ങളെ കാര്യങ്ങളുടെ ഗൗരവം അറിയിച്ചിരുന്നെങ്കില്‍ ഇന്ന് ഈ മഹാമാരി ഇത്രകണ്ട് വ്യാപിക്കുമായിരുന്നില്ല.

ഇതിനെ മഹാവ്യാധിയായി പ്രഖ്യാപിക്കുവാന്‍ മാര്‍ച്ച് 12 വരെ കാത്തുനിന്നതും, അമേരിക്ക ചൈനയില്‍ നിന്നുള്ള യാത്രാനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ത്തതുമെല്ലാം ലോകാരോഗ്യസംഘടനയുടെ ചൈനീസ് പ്രീണനനയമായി ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനുമാകില്ല.

ചൈനയുമായി ഒരു തുറന്ന പോരിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു എന്ന സൂചനകള്‍ ട്രംപിന്റെ വാക്കുകളിലുണ്ടായിരുന്നു. പ്രതിവര്‍ഷം 450 മില്ല്യണ്‍ ഡോളര്‍ നല്‍കുന്ന അമേരിക്കയേക്കാള്‍ ലോകാരോഗ്യ സംഘടനയില്‍ സ്വാധീനം പ്രതിവര്‍ഷം കേവലം 40 മില്ല്യണ്‍ ഡോളര്‍ നല്‍കുന്ന ചൈനക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വുഹാന്‍ വൈറസിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവയ്ക്കാന്‍ ചൈനയെ സഹായിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

ലോകത്തിലെ പ്രധാന ഫിനാന്‍ഷ്യല്‍ ഹബ്ബായ ഹോങ്കോംഗില്‍ ചൈന അധികാരമുറപ്പിക്കാന്‍ വളഞ്ഞവഴികള്‍ സ്വീകരിക്കുന്നതിനേയും ട്രംപ് പത്രസമ്മേളനത്തില്‍ നിശിതമായി വിമര്‍ശിച്ചു. ഹോങ്കോംഗിന് നല്‍കിയിട്ടുള്ള പ്രത്യേക പദവി റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം സൂചനകള്‍ നല്‍കി.

ലോകാരോഗ്യ സംഘടനയിലേക്ക് ഏറ്റവും അധികം തുക നല്‍കുന്ന അമേരിക്കയുടെ പിന്മാറ്റം സംഘടനയെ സാമ്പത്തികമായി ബാധിക്കും എന്നതില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഘടനയുടെ വാര്‍ഷിക ബജറ്റിന്റെ 25% വരുന്നത് അമേരിക്കയില്‍ നിന്നായിരുന്നു. മാത്രമല്ല, അമേരിക്കയിലെ നിരവധി സന്നദ്ധ സംഘടനകളും ലോകാരോഗ്യ സംഘടനക്ക് പണം നല്‍കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category