1 GBP = 94.00 INR                       

BREAKING NEWS

ചെയ്യേണ്ട സമയത്ത് ചെയ്യാതിരു ന്നിട്ട് ഇപ്പോള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല; യുകെയില്‍ എത്തുന്നവരെല്ലാം ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദ്ദേശം നടന്നേ ക്കില്ല; ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് ഉള്ളവര്‍ വരുന്ന വിവരം പോലും ആരും അറിയില്ലെന്ന് വിമര്‍ശനം

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും രോഗവ്യാപനം തടയുവാന്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ബ്രിട്ടനില്‍ എത്തുന്നവരെല്ലാം 14 ദിവസത്തെ നിര്‍ബന്ധ ക്വാറന്റൈന് വിധേയമാകണമെന്നത് അത്തരം മുന്‍കരുതല്‍ നടപടികളില്‍ ഒന്നായിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും, വ്യക്തമായ ഉത്തരവുകളുടെ അഭാവവും ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

അതിര്‍ത്തി രക്ഷാസേനയും പോലീസും പറയുന്നത് ഈ നിര്‍ദ്ദേശം തികച്ചും അപ്രായോഗികമാണെന്നാണ്. അതേ സമയം ബോറിസ് ജോണ്‍സണ്‍ന്റെ മുന്‍ ഉപദേഷ്ടാവ് ഉള്‍പ്പടെയുള്ള പല എം പി മാരും പറയുന്നത് ഇത് നടപ്പാക്കുന്നത് ബ്രിട്ടന്‍ അടച്ചിടുന്നതിന് തുല്യമാണെന്നാണ്. ഇത് നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ക്ക്, ഇത് എങ്ങനെ നടപ്പിലാക്കണം എന്നത് സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിട്ടില്ല എന്നതും കര്യങ്ങള്‍ കുഴഞ്ഞുമറിയുന്നതിലേക്കാണ് നീക്കുന്നത്.

ഈ പദ്ധതി പ്രഖ്യാപിച്ചവര്‍ തന്നെ ഇതില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണവും ഉയരുന്നുണ്ട്. അതിനാല്‍ യാത്രക്കാര്‍ നിയമങ്ങള്‍ പിന്തുടരുന്നു എന്ന് വിശ്വസിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളുമില്ലെന്ന് ഇവര്‍ പറയുന്നു. ചില വിഭാഗങ്ങള്‍ക്ക് ക്വാറന്റൈനില്‍ നല്‍കിയ ഇളവുകളാണ് ഒരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. രോഗചികിത്സക്കായി എത്തുന്നവര്‍, ഗാസ് ഫിറ്റേഴ്സ്, ഇലക്ട്രീഷ്യന്‍സ്, സീവേജ് വര്‍ക്കേഴ്സ് എന്നിവരെ ഒഴിവാക്കുവാനുള്ള ലൂപ്പ് ഹോള്‍ ഈ നിര്‍ദ്ദേശത്തിലുണ്ട്. മാത്രമല്ല, ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് വിശ്വസിക്കുക മാത്രമേ ഇപ്പോള്‍ തരമുള്ളൂ. അതിര്‍ത്തി രക്ഷാസേനയും ഇതിനെ കുറിച്ച് ആശയക്കുഴപ്പത്തിലാണ് ഇലക്ട്രോണിക് പാസ്പോര്‍ട്ടുമായി എത്തുന്നവര്‍ ആരെന്നു പോലും അറിയുവാനാകില്ല.

ബ്രിട്ടനേക്കാള്‍ രോഗവ്യാപന നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ ക്വാറന്റൈന് വിധേയരാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്. രോഗവ്യാപനം അധികമായുള്ള ഹോട്ട്സ്പോട്ടുകളില്‍ മാത്രമായി ഒതുക്കാതെ, മൊത്തം രാജ്യത്ത് ക്വാറന്റൈന്‍ നിയമം പ്രഖ്യാപിക്കുന്നതിന്റെ സാംഗത്യവും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഏതായാലും ഇത് സംബന്ധിച്ച് വിശദമായ ഒരു പദ്ധതി അടുത്ത ആഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും എന്നാണ് അറിയുവാന്‍ കഴിയുന്നത്. അതിന്റെ വിശദാംശങ്ങള്‍ പക്ഷെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനിലേക്ക് പ്രവേശിക്കുമ്പോള്‍ യാത്രികര്‍ പൂരിപ്പിക്കേണ്ട ഓണ്‍ലൈന്‍ ഫോം പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നില്ല. ഇത് ഓരോ യാത്രക്കാരനേയും വ്യക്തിപരമായി തന്നെ പരിശോധിക്കേണ്ട സ്ഥിതി വരുത്തുന്നു. അങ്ങനെ ഓരോരുത്തരേയായി പരിശോധിക്കുമ്പോള്‍ അതിര്‍ത്തികളില്‍ യാത്രക്കാരുടെ തിരക്ക് കൂടും.

ഇ പാസ്പോര്‍ട്ട് ഉള്ളവരുടെ കാര്യമാണ് മറ്റൊരു പ്രശ്നം ഇവര്‍ക്ക് ഇമിഗ്രേഷന്‍ ഓഫീസറെ കാണാതെ തന്നെ ബ്രിട്ടനിലേക്ക് പ്രവേശിക്കാനാകും. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇ പാസ്പോര്‍ട്ട് ഉള്ളത്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ചുള്ള അവ്യക്തതയാണ് അതിര്‍ത്തി രക്ഷാസേന അഭിമുഖീ കരിക്കുന്ന മറ്റൊരു പ്രശ്നം.

ഫോണ്‍ വഴിയും ഈ മെയില്‍ വഴിയും യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പാടാക്കുന്ന കാര്യവും പരിഗണനയിലുണ്ട് എന്നാണ് അറിയുവാന്‍ കഴിയുന്നത്. അതായത്, പ്രധാനമായും, യാത്രക്കാര്‍ ഇതുമായി സഹകരിക്കുന്നു എന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയു എന്നര്‍ത്ഥം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category