1 GBP = 94.00 INR                       

BREAKING NEWS

ഫര്‍ലോ നിയമത്തില്‍ ഇളവുകള്‍ വരുന്നു; ജൂലായ് പകുതിയോടെ ജീവനക്കാര്‍ പാര്‍ട്ട് ടൈം ആയി ജോലിക്ക് പോയി തുടങ്ങണം; സെല്‍ഫ് എംപ്ലോയ്മെന്റുകാര്‍ക്കും ഇത് ബാധകം; ഒക്ടോബറിനപ്പുറം സര്‍ക്കാര്‍ സഹായം ഉണ്ടാവില്ലെന്നും ഋഷി സുനക്

Britishmalayali
kz´wteJI³

ലോക്ക്ഡൗണില്‍ തകര്‍ന്ന സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായിട്ടായിരുന്നു ഫര്‍ലോ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ ഫര്‍ലോ നിയമത്തിലും ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ ഫര്‍ലോയില്‍ ഉള്ള ജീവനക്കാര്‍ ജൂലായ് മാസം മുതല്‍ പാര്‍ട്ടൈം ജോലിക്ക് ഹാജരാകണം എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദ്ദേശം. നേരത്തേ നിശ്ചയിച്ചതിലും ഒരു മാസം മുന്‍പേയാണിത്.

ഈ ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന മണികൂറുകള്‍ക്ക് കണക്ക് പ്രകാരം നല്‍കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം കമ്പനികള്‍ വഹിക്കേണ്ടതായി വരും. കമ്പനിയുടെ ഓഹരി ക്രമേണ വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്ന് ഒക്ടോബര്‍ മാസത്തോടെ ഈ ആനുകൂല്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നാണ് ഇന്നലെ ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ ഋഷി സുനാക് പറഞ്ഞത്. കമ്പനിക്കാര്‍ നല്‍കേണ്ട ഓഫരി ആദ്യ മൂന്നു മാസത്തേക്ക് 20% ആയിരിക്കും എന്നാണ് സൂചന.

സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കുള്ള സഹായങ്ങള്‍, ഗ്രാന്റ് ഉള്‍പ്പടെ ആഗസ്റ്റ് മാസം വരെ തുടരും. സഹായ പാക്കേജുകള്‍ ഗവണ്മെന്റിന് മേല്‍ കൂടുതല്‍ ബാദ്ധ്യത വരുത്താന്‍ തുടങ്ങിയതോടെയാണ് കമ്പനികളുടെ പങ്ക് കൂടി ഉറപ്പാക്കി സംതുലനം കൊണ്ടുവരേണ്ട ആവശ്യമുണ്ടായത്. ഫര്‍ലോ പദ്ധതി പ്രകാരം ഒരു ജീവനക്കാരന്റെ ശമ്പളത്തിന്റെ 80% ആണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഇതിന് പ്രതിമാസം 2,500 പൗണ്ട് എന്നൊരു പരിധി നിശ്ചയിച്ചിട്ടുമുണ്ട്. ഇതുവരെ ഇതിനായ് ഏകദേശം 15 ബില്ല്യണ്‍ പൗണ്ടാണ് ചെലവാക്കിയിട്ടുള്ളത്.

പുതിയ നിയമപ്രകാരം അടുത്ത ഒക്ടോബര്‍ വരെ ജീവനക്കാര്‍ത്ത് ഇപ്പോഴുള്ള അതേ ശമ്പളം തന്നെ ലഭിക്കും പക്ഷെ ആഗസ്റ്റ് മുതല്‍ അത് തൊഴിലുടമകള്‍ നല്‍കണം. ആ മാസം മുതല്‍ തന്നെ ജീവനക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ കോണ്‍ട്രിബ്യുഷന്‍ എന്നിവയും തൊഴിലുടമകള്‍ നല്‍കേണ്ടതുണ്ട്. ഒക്ടോബര്‍ മാസത്തോടെ ഫര്‍ലോ പദ്ധതി പൂര്‍ണ്ണമായും നിര്‍ത്തലാക്കും.

ലോകത്തിലെ തന്നെ ഏറ്റവും ഉദാരമായ സഹായ പാക്കേജായിരുന്നു ബ്രിട്ടന്റേതെന്ന് പറഞ്ഞ ചാന്‍സലര്‍, ജനങ്ങള്‍ക്ക് പിന്തുണ നല്‍കുക, തൊഴില്‍ സംരക്ഷിക്കുക ബിസിനസ്സുകാര്‍ക്ക് ഈ പ്രതിസന്ധി തരണം ചെയ്യുവാനുള്ള സഹായങ്ങള്‍ നല്‍കുക എന്നിവയാണ് സര്‍ക്കാരിന്റെ സുപ്രധാന അജണ്ടകള്‍ എന്നും പറഞ്ഞു. തൊഴിലാളി യൂണിയനുകളും ബിസിനസ്സുകാരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഇതുവരെ ഏകദേശം 2.3 ദശലക്ഷം സ്വയം തൊഴില്‍ സംരംഭകരാണ് അവരുടെ ശരാശരി മാസ ലാഭത്തിന്റെ 80% വരെ സഹായധനമായി കൈപ്പറ്റുന്നത്. ഇതിനും പ്രതിമാസം 2,500 പൗണ്ട് എന്നൊരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മാസം വരെ ആയിരുന്നു ഈ സഹായം നല്കാന്‍ തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ആഗസ്റ്റ് വരെ നീട്ടിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category