1 GBP = 94.00 INR                       

BREAKING NEWS

നോര്‍വേയും ഡെന്മാര്‍ക്കും ജര്‍മ്മനിയും പരസ്പരം അതിര്‍ത്തികള്‍ തുറന്നു; എന്നിട്ടും സ്വീഡിഷ് അതിര്‍ത്തി അടച്ചുതന്നെയിട്ട് എല്ലാ രാജ്യങ്ങളും; ലോക്ക്ഡൗണിനെ പരിഹസിച്ച് പണിവാങ്ങിക്കെട്ടിയ സ്വീഡനില്‍ ഇപ്പോള്‍ മരണം തകര്‍ക്കുന്നത് ലോക റിക്കോര്‍ഡിട്ട്; മൊത്തം ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ മരണം സ്വീഡനില്‍

Britishmalayali
kz´wteJI³

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുടെ കാര്യത്തിലും ലോക സന്തോഷ സൂചികയിലും മുന്‍പന്തിയിലുള്ള സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ കൊറോണയെ അതിജീവിച്ച് സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആരംഭിച്ചു, ലോക്ക്ഡൗണിന് വഴങ്ങാതിരുന്ന സ്വീഡന്‍ ഒഴിച്ച്. ജര്‍മ്മനി, നോര്‍വേ, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ ജൂണ്‍ 15 ന് തുറക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സെന്‍ അറിയിച്ചു. ഡെന്മാര്‍ക്കിലേക്ക് വരുന്ന നോര്‍വീജിയന്‍. ജര്‍മ്മന്‍ യാത്രക്കാര്‍ ഡെന്മാര്‍ക്കില്‍ ചുരുങ്ങിയത് ആറ് രാത്രികളിലെങ്കിലും തങ്ങുമെന്നതിന്റെ തെളിവ് ഹാജരാക്കണം. മാത്രമല്ല, ഇവര്‍ക്ക് കോപ്പന്‍ഹേഗനില്‍ രാത്രി തങ്ങാന്‍ അനുവാദവും ഉണ്ടായിരിക്കുന്നതല്ല.

സ്വീഡനില്‍ കൊറോണവ്യാപന നിരക്ക് വളരെ കൂടുതലായതിനാല്‍ സ്വീഡനില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതല്ലെന്ന് നോര്‍വേയും ഡെന്മാര്‍ക്കും വ്യക്തമാക്കി. സ്വീഡനുമായുള്ള അതിര്‍ത്തി തുറക്കുന്ന കാര്യം വേനല്‍ക്കാലത്തിന് ശേഷം മാത്രമേ ഡെന്മാര്‍ക്ക് തീരുമാനിക്കുകയുള്ളു. ഇതുവരെ രോഗബാധ നിയന്ത്രണാധീനമാക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ രോഗം പൂര്‍ണ്ണമായും ഒഴിഞ്ഞുപോകാത്ത സാഹചര്യവുമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കൊറോണയെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന സ്വീഡന്‍ പക്ഷെ ഇന്ന് ചക്രശ്വാസം വലിക്കുകയാണ്. ഇതുവരെ 36,476 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സ്വീഡനില്‍ 4,350 പേരാണ് ഇതുവരെ കോവിഡ് എന്ന മഹാമാരിക്ക് കീഴടങ്ങി മരണം വരിച്ചത്. സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ തുറന്നുവച്ച സ്വീഡനില്‍ ഓരോ ദശലക്ഷം പേരിലും 5.59 മരണങ്ങള്‍ എന്ന ദാരുണാവസ്ഥയാണ് ഇപ്പോഴുള്ളത്. ലോക ശരാശരിയുടെ 11 മടങ്ങാണിത്. ലോക ശരാശരി ഓരോ ദശലക്ഷം ആളുകളിലും 0.49 പേര്‍ മരിക്കുന്നു എന്നതാണ്.

ഇത്രയും ദാരുണമായ അവസ്ഥയിലും സ്വീഡന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വലിയ സംഖ്യയില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചതുമാത്രമാണ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സ്വീഡന്‍ എടുത്ത ഒരേയൊരു തീരുമാനം. ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന തീരുമാനം നോര്‍ഡിക് മേഖലയിലെ രാഷ്ട്രങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന സ്വീഡന്റെ ആവശ്യം നിരാകരിക്കാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ ഗ്രീസ്, എസ്റ്റോണിയ, ലാറ്റ്വിയ തുടങ്ങിയ രാഷ്ട്രങ്ങളും സ്വീഡിഷ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ സ്വീഡനില്‍ 84 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം നോര്‍വേയിലും ഡെന്മാര്‍ക്കിലും മരണങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഹാവ്യാധിയില്‍ ദുരിതമനുഭവിക്കുമ്പോഴും സ്വീഡന്റെ ജി ഡി പി കാണിക്കുന്നത് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാദ്ധ്യതയുള്ള ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്ന് സ്വീഡനായിരിക്കും എന്നാണ്.

ഇറ്റലിക്ക് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രണ്ടാമത്തെ യൂറോപ്യന്‍ രാഷ്ട്രമാണ് ഡെന്മാര്‍ക്ക്. തൊട്ടടുത്ത ദിവസം നോര്‍വേയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ നോര്‍വീജിയന്‍ സ്‌കൂളുകള്‍ അടുത്ത ആഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഡെന്മാര്‍ക്കി സൂ, തീം പാര്‍ക്കുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.

അതേസമയം ലോക്ക്ഡൗണിന് തയ്യാറാകാതിരുന്ന സ്വീഡന്‍ വര്‍ദ്ധിച്ച മരണനിരക്കിന്റെ പേരില്‍ റെക്കോര്‍ഡ് ഇടുകയാണ്. ഓരോ ദശലക്ഷം പേരിലും 5.59 പേരാണ് സ്വീഡനില്‍ മരിക്കുന്നത്. ബ്രസീല്‍ (4.51), സാന്‍ മാരിയോ (4.21), പെറു (4.12) യു. കെ (3.78) എന്നീ രാജ്യങ്ങളാണ് തൊട്ടുപുറകില്‍ ഉള്ളത്. രോഗവ്യാപനം കനത്ത തോതിലുള്ള അമേരിക്കയില്‍ പക്ഷെ ദശലക്ഷം പേരില്‍ 2.98 പേര്‍ മാത്രമാണ് മരിക്കുന്നതെങ്കില്‍ ഇറ്റലിയില്‍ അത് 1.55 ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category