1 GBP = 94.00 INR                       

BREAKING NEWS

ഇന്നലത്തെ 324 മരണങ്ങളോടെ ബ്രിട്ടന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു; ലണ്ടനില്‍ ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ തുടങ്ങുന്നു; തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് വമ്പന്‍ പിഴ ഈടാക്കാനും നീക്കം

Britishmalayali
kz´wteJI³

ന്നലെ 324 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണസംഖ്യ 38,161 ആയി ഉയര്ന്നു. അമേരിക്കക്ക് പുറകില്‍ രണ്ടാമതാണ് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ ബ്രിട്ടന്‍ ഇപ്പോള്‍. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടനില്‍ ഇതുവരെ 2,71,222 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ ഋഷി സുനാക് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

ഇതിനിടയില്‍ ബ്രിട്ടനിലെ ആര്‍ മൂല്യം 1 ന് അടുത്തെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പുമായി മുഖ്യ ശാസ്ത്രോപദേഷ്ടാവ് രംഗത്തെത്തി. അതായത്, അതീവ ജാഗ്രത കാണിച്ചില്ലെങ്കില്‍ ഏത് നിമിഷവും രോഗവ്യാപനം ശക്തിപ്പെടാം എന്ന് ചുരുക്കം. മാത്രമല്ല, നോര്‍ത്ത് സൊമെര്‍സെറ്റ്, കെറ്റെറിംഗ്, പ്രെസ്റ്റണ്‍, റെക്സ്ഹാം, കാര്‍ലിസില്‍ തുടങ്ങി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 18 പ്രാദേശിക ഭരണകൂടങ്ങളുടെ അധീനതയില്‍ ഉള്ള സ്ഥലങ്ങളില്‍ രോഗബാധയുടെ മൂര്‍ദ്ധന്യഘട്ടം വരുന്നതേയുള്ളു എന്ന മുന്നറിയിപ്പ് നേരത്തേ ഒ. എന്‍. എസ് നല്‍കുകയും ചെയ്തിരുന്നു.

ഇന്നലെ എന്‍ എച്ച് എസ് ആശുപത്രികളില്‍ 149 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സ്‌കോട്ട്ലന്‍ഡില്‍ 15 ഉം വെയില്‍സില്‍ 10 ഉം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മൂന്നും മരണങ്ങളാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള മരണങ്ങള്‍ നടന്നത് ഇംഗ്ലണ്ടില്‍ ആശുപത്രിക്ക് പുറത്തായാണ്.

മരണസംഖ്യ വര്‍ദ്ധിക്കുന്നതിനിടയിലാണ് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്ക് വരെ വീടിന് പുറത്ത് കൂട്ടം കൂടുവാനുള്ള അനുമതി ജൂണ്‍ 1 മുതല്‍ നല്‍കിക്കൊണ്ട് ബോറിസ് ജോണ്‍സണ്‍ ഉത്തരവിട്ടത്. പ്രൈമറി സ്‌കൂളുകളും മറ്റും ഇതിനു പിന്നാലെ പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ ശാസ്ത്രജ്ഞന്മാര്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയാണ് പകര്‍ച്ചവ്യാധി ഇനിയും തടയാനായിട്ടില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അതേ സമയം സോട്ട്ലാന്‍ഡ് എട്ട് പേര്‍ക്ക് വരെ കൂട്ടം കൂടാമെന്ന അനുമതിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ പരമാവധി രണ്ട് കുടുംബങ്ങളീല്‍ നിന്നുള്ളവരായിരിക്കണം. അതുപോലെ മറ്റുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള അനുമതിയും ഇല്ല. വെയില്‍സിലും ഇതൊക്കെ തന്നെയാണ് ഇളവുകള്‍. എന്നാല്‍ ഒരാള്‍ വീടിന് വെളിയില്‍ അഞ്ച് മൈലില്‍ അധികം ദൂരത്തേക്ക് പോകരുതെന്ന നിബന്ധനയുണ്ട്.

ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വീടിന് വെളിയില്‍ എത്രദൂരം വരെ യാത്രചെയ്യാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. സ്‌കോട്ട്ലാന്‍ഡും ഇത് കര്‍ക്കശമായി പറയുന്നില്ല, എന്നാല്‍ യാത്ര അഞ്ച് മൈല്‍ ചുറ്റളവില്‍ ഒതുക്കണമെന്ന നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category