1 GBP = 93.80 INR                       

BREAKING NEWS

ആദ്യ വിമാനം എത്തുമ്പോള്‍ തന്നെ കേരളത്തിലേക്ക് പറക്കാന്‍ നോട്ടീസ് ലഭിച്ചത് ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ 150 മലയാളികള്‍ക്ക്; കോവിഡ് കാര്‍, ഐടി, വിപണിയെ തകര്‍ക്കുമ്പോള്‍ കൂടുതല്‍ പുതു തലമുറ മലയാളികള്‍ ബ്രിട്ടനോട് വിട പറയേണ്ടി വരും; കാറും വീടും വില്‍ക്കാന്‍ നെട്ടോട്ടം; വാടക കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്‍ ക്കാനാകുക ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വ്യോമപാത തുറന്നാല്‍ ആദ്യ വിമാനം എത്തുന്നതും നോക്കിയിരിക്കുന്നത് 150 ലേറെ മലയാളി കുടുംബങ്ങള്‍. നാട്ടില്‍ എത്തി മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കാണാന്‍ ഉള്ള അതിയായ ആഗ്രഹം കൊണ്ട് മാത്രമല്ല, യുകെയില്‍ തുടരാന്‍ കഴിയാതെ ജോലി നഷ്ടമായത് കൊണ്ട് കൂടിയാണ് ഈ കാത്തിരിപ്പ്. കോവിഡ് തകര്‍ത്തെറിഞ്ഞ കാര്‍ വിപണിയിലെ ആദ്യ ഞെട്ടിക്കുന്ന വാര്‍ത്തയാണ് യുകെ മലയാളികളെ തേടിയെത്തുന്നത്. ആയിരത്തിലേറെ മലയാളികള്‍ ജോലി ചെയ്യുന്നതായി കരുതപ്പെടുന്ന കവന്‍ട്രിയിലെയും പരിസര പ്രദേശങ്ങളിലെയും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി ജീവനക്കാരായ മലയാളികള്‍ക്കാണ് എത്രയും വേഗത്തില്‍ കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തും ഉള്ള അവരുടെ ആദ്യ ജോലിയിടങ്ങളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രണം മൂലം ഉല്‍പ്പാദന ഇടിവ് നേരിടുന്ന ജെഎല്‍ആര്‍ കൂടുതല്‍ കടുത്ത നടപടികള്‍ ആരംഭിക്കും എന്നതിന്റെ സൂചന കൂടിയാണിത്. കോവിഡ് തകര്‍ക്കുന്ന കാര്‍ വിപണിയിലെ മഞ്ഞുമലയുടെ മുനപ്പ് മാത്രമാണ് മലയാളികളായ യുവ പ്രൊഫഷണലുകള്‍ക്ക് ലഭിച്ചിരിക്കുന്ന ട്രാന്‍സ്ഫാര്‍ നോട്ടീസ്. ശരാശരി 50000 പൗണ്ട് എങ്കിലും വാര്‍ഷിക ശമ്പളം നേടിയിരുന്നവര്‍ക്കാണ് ഇപ്പോള്‍ നാട്ടിലേക്കു മടങ്ങേണ്ടി വരുന്നതും. 

രാജ്യത്തെ കാര്‍ നിര്‍മ്മാണത്തില്‍ വെറും 200 കാറുകള്‍ പോലും മൊത്തമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് പുറത്തു വരുന്നത്. ലോക്ഡൗണ്‍ സമയത്തു കാര്‍ കമ്പനികളോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ലോക മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടം പിടിച്ചപ്പോള്‍ കാര്‍ വ്യവസായത്തിന്റെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോയത്. ബ്രിട്ടീഷ് ധന വ്യവസ്ഥയുടെ നട്ടെല്ലായ വീട് വിപണിയും കാര്‍ വിപണിയും ഒന്നിച്ചു നിലനില്‍പ്പിനുള്ള ഭീഷണി നേരിടുന്നതോടെ രണ്ടാം ലോക മഹായുദ്ധ ശേഷം ഉണ്ടായ പ്രതിസന്ധിയേക്കാള്‍ ഭയാനകമായ പ്രതികരണം സമ്പദ് മേഖലയില്‍ എത്തും എന്നാണ് നിരീക്ഷണം.

കാര്‍ വിപണിയില്‍ തകര്‍ച്ച 99.7 ശതമാനം എത്തിക്കഴിഞ്ഞു എന്നാണ് വിപണി റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 71000 കാറുകള്‍ വിപണിയില്‍ ഇറക്കിയ ബ്രിട്ടനിലെ കാര്‍ വിപണിയില്‍ കഴിഞ്ഞ മാസം പുറത്തു വന്നത് വെറും 197 കാറുകള്‍. അതും ലോക്ഡൗണ്‍ ആരംഭിക്കും മുന്‍പ് അവസാന വട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയവ. പാതിയിലധികം കാര്‍ കമ്പനികള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് തകര്‍ച്ചയുടെ ആഘാതം മനസിലാക്കാന്‍ രണ്ടോ മൂന്നോ മാസം കൂടി കാത്തിരിക്കേണ്ടി വരും. 

വര്‍ഷങ്ങളായി യുകെയില്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ പലരും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയും കയറ്റുമതി വിപണി ഉള്‍പ്പെടെ വ്യാപാര മേഖല ഉണര്‍വ്വു നേടാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ കമ്പനി മടക്കി വിളിക്കാനും സാധ്യതയുണ്ട്. ഇതോടെ വീടും കാറും ഒക്കെ സ്വന്തമായുള്ളവര്‍ എങ്ങനെയും അവ വിറ്റൊഴിയാനുള്ള തത്രപ്പാടിലാണ്.

വീട് വിപണി താല്‍ക്കാലികമായി വാങ്ങലും വില്‍പ്പനയും അനുവദിച്ചതോടെ വീടുകള്‍ വില്‍ക്കാമെന്ന പ്രതീക്ഷയാണ് നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതര്‍ ആയവര്‍ പറയുന്നത്. കാര്‍ വില്‍പനക്കും ഇവര്‍ മലയാളികളെ തന്നെ ആശ്രയിക്കുകയാണ്. ഓട്ടോ ട്രേഡര്‍ അടക്കമുള്ള വില്‍പന സൈറ്റുകളില്‍ എല്ലാം കടുത്ത മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിപണി വിലയുടെ 25 ശതമാനം വരെ നഷ്ടം സഹിച്ചാണ് അത്യാവശ്യക്കാര്‍ കാര്‍ വില്‍പ്പന നടത്തുന്നത്. 

വ്യോമഗതാഗതം ആരംഭിച്ചാല്‍ നാട്ടിലേക്കു മടങ്ങുന്നത് വൈകിയാല്‍ വാടക അടക്കം ഉള്ള കാര്യങ്ങളിലും ഇവര്‍ പ്രതിസന്ധി നേരിടേണ്ടി വരും. കഴിഞ്ഞ ഒരു വര്‍ഷമായി കുത്തനെ ഉയര്‍ന്ന വീട്ടു വാടക കോവിഡ് എത്തിയതോടെ അന്തം വിട്ട ഉയര്‍ച്ചയിലാണ്. മൂന്നു ബെഡ്റൂം വീടുകള്‍ കവന്‍ട്രി പോലെയുള്ള മധ്യവര്‍ഗ നഗരങ്ങളില്‍ പോലും ആയിരം പൗണ്ട് മാസ വാടകയിലേക്ക് നീങ്ങുകയാണ്. ഇത് ലണ്ടന്‍ നഗര പ്രാന്തങ്ങളില്‍ എത്തുമ്പോള്‍ 1800 മുതല്‍ ഉള്ള നിരക്കായും മാറുന്നു. കാര്‍ വിപണിക്കു പുറമെ റോള്‍സ് റോയ്സ്, എയര്‍ ബസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടാറ്റ സ്റ്റീല്‍, മള്‍ട്ടി നാഷണല്‍ ഐടി കമ്പനികള്‍ എന്നിവയില്‍ ഒക്കെ ജോലി ചെയുന്ന യുവ പ്രൊഫഷണലുകളും ജോലി നഷ്ട ഭീതി നേരിടുന്നുണ്ട്.

ഇവരെക്കൂടാതെ ഷിപ്പിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുകെയില്‍ ഉള്ള മലയാളികളില്‍ പലര്‍ക്കും മെയ് മാസം യുകെയില്‍ ജോലി ഇല്ല എന്ന അറിയിപ്പ് ലഭിച്ചതോടെ രണ്ടാഴ്ച മുന്‍പ് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരൊക്കെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഇവരില്‍ മിക്കവര്‍ക്കും ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരിക്കും ജോലിയെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. ഇതോടെ യുകെയില്‍ സ്ഥിര താമസം ആക്കുക എന്ന ഇവരുടെ ഒക്കെ മോഹങ്ങള്‍ കൂടിയാണ് കോവിഡ് തകര്‍ത്തെറിയുന്നത്. 

ഇതോടെ എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായി തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന ലോകമാണ് കോവിഡിന് ശേഷം യുകെയില്‍ കാണേണ്ടി വരുന്നത്. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറുകള്‍ എന്ന പേരില്‍ എത്തുന്ന യുവ പ്രൊഫഷണലുകള്‍ക്ക് ഇനിയുള്ള കാലം യുകെ ജീവിതം കിട്ടാക്കനി ആകും എന്ന സൂചനകളും ലഭ്യമാണ്. ഏറ്റവും കുറവ് മനുഷ്യ വിഭവ ശേഷി ഉപയോഗിച്ച് കോവിഡിന് ശേഷം പിടിച്ചു നില്‍ക്കാന്‍ ഉള്ള ശ്രമമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ എന്‍എച്ച്എസില്‍ കൂടുതല്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സേവനം ആവശ്യമായതിനാല്‍ ഇത്തരം തൊഴില്‍ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കും എന്നും ഉറപ്പാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി പതിനായിരത്തിലധികം നഴ്സുമാര്‍ തന്നെ കേരളത്തില്‍ നിന്നും എത്തിക്കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റ നിയമത്തില്‍ വരുത്തിയ ഇളവുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതാനും വര്‍ഷം കൂടി തുടരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതര്‍ ആകും എന്നതുമാണ് ആരോഗ്യ മേഖലയിലെ തൊഴിലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ സുരക്ഷിതരാകാന്‍ കാരണമായി മാറുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category