1 GBP = 93.00 INR                       

BREAKING NEWS

ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെവ്വേറെ നിയമങ്ങള്‍; കൊറോണ നിയമങ്ങള്‍ പാലിക്കാന്‍ ശ്രമിച്ച് പെടാതിരിക്കാന്‍ ഈ വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കുക

Britishmalayali
kz´wteJI³

കോവിഡ് ബാധയെതുടര്‍ന്ന് മാര്‍ച്ച് 23 ന് ആരംഭിച്ച ലോക്ക്ഡൗണില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഈ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് യു കെ യിലെ നാല് രാജ്യങ്ങളും നാല് വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന, ഇന്നലെ ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച പദ്ധതികളും ഇളവുകളും ഇംഗ്ലണ്ടിനെ സംബന്ധിക്കുന്നതാണ്.


അതേസമയം സ്‌കോട്ട്ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നുകഴിഞ്ഞു. വെയില്‍സും നോര്‍ത്തേണ്‍ അയര്‍ലണ്ടും അവരുടേതായ രീതിയില്‍ ഇളവുകളുമായാണ് വരുന്നത്.

ഇംഗ്ലണ്ട്
ഇംഗ്ലണ്ടില്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ തിങ്കാളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഇളവ് ആറു പേര്‍ വരെ പൊതു ഇടങ്ങളില്‍ കൂട്ടം കൂടാം എന്നതാണ്. ഈ ആറുപേരും വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരാകാം, പക്ഷെ അവര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം. പബ്ലിക് പാര്‍ക്ക്, സ്വകാര്യ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് കൂട്ടം ചേരാവുന്നതാണ്. ബാര്‍ബെക്യുവും അനുവദനീയമാണ്.

വീടുകളില്‍ നിന്നും ആള്‍ക്കാര്‍ക്ക് എത്രദൂരം വരെ സഞ്ചരിക്കാം എന്ന കാര്യത്തില്‍ പ്രത്യേക നിബന്ധനയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ എക്സര്‍സൈസ് ചെയ്യുന്നതിന് സമയ പരിധിയും ഇല്ല. അത്യാവശ്യ സാധനങ്ങള്‍ അല്ലാത്തവ വില്ക്കുന്ന കടകള്‍ ജൂണ്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍, പബ്ബുകള്‍, ഹെയര്‍ഡ്രസ്സെഴ്ശ്, സിനിമാഹാളുകള്‍ എന്നിവ തുറക്കാന്‍ ജൂലായ് വരെ കാത്തിരിക്കേണ്ടിവരും. പ്രൈമറി സ്‌കൂളുകളും നഴ്സറികളും ജൂണ്‍ 1 മുതല്‍ ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കും. സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുക ജൂണ്‍ 15 മുതലായിരിക്കും.

സ്‌കോട്ട്ലാന്‍ഡ്
സ്‌കോട്ട്ലാന്‍ഡില്‍ എട്ട് പേര്‍ക്ക് വരെ പുറത്ത് കൂട്ടംചേരുവാനുള്ള അനുമതിയുണ്ടാകും. എന്നാല്‍ ഇവര്‍ പരമാവധി രണ്ടു കുടുംബങ്ങളിലെ ആളുകള്‍ ആയിരിക്കണം. ഇംഗ്ലണ്ടിലേതുപോലെ ഇവര്‍ക്ക് പൊതു പാര്‍ക്കുകളിലോ സ്വകാര്യ ഗാര്‍ഡനിലോ കൂട്ടംചേരാം. എന്നാല്‍, കൂട്ടം ചേര്‍ന്നിടത്തേക്കുള്ള വഴിയില്‍ ആണെങ്കില്‍ പോലും ആര്‍ക്കും മറ്റൊരാളുടെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ വീട്ടില്‍ നിന്നും പുറത്തേക്ക് എത്രദൂരം യാത്രചെയ്യാം എന്നതിന് പരിധിയില്ല. എന്നിരുന്നാലും അഞ്ച് മൈലില്‍ കൂടുതല്‍ സഞ്ചരിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പറയുന്നു.

പുറത്തിറങ്ങി എക്സര്‍സൈസ് ചെയ്യുന്നതിന് സമയ പരിമിതിയില്ല. അതുപോലെ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ചെറിയ ചെറിയ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനാകും. എന്നാല്‍, അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്ക്കുന്ന കടകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്‌കൂളുകള്‍ തുറക്കാന്‍ ആഗസ്റ്റ് 11 വരെ കാത്തിരിക്കേണ്ടിവരും.

വെയില്‍സ്
തിങ്കളാഴ്ച മുതല്‍ രണ്ട് കുടുംബത്തിലെ അംഗങ്ങള്‍ക്ക് വീടിന് പുറത്ത് കൂട്ടംചേരുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്രവ്യക്തികള്‍ അതില്‍ ഉള്‍പ്പെടും എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കണം എന്ന്ത് നിര്‍ബന്ധമാണ്. ഗാര്‍ഡനുകളിലും പാര്‍ക്കുകളിലും കൂട്ടം ചേരാമെങ്കിലും മറ്റുള്ള വീടുകളില്‍ പോകുവാന്‍ സ്‌കോട്ട്ലാന്‍ഡിലേതുപോലെ ഇവിടെയും അനുമതിയില്ല. അതേ സമയം വീട്ടില്‍ നിന്നും അഞ്ച് മൈല്‍ അപ്പുറം സഞ്ചരിക്കുവാനും അനുമതിയില്ല.

വീടിന് പുറത്ത് എക്സര്‍സൈസ് ചെയ്യുന്നതിന് സമയപരിധിയില്ല. അതേസമയം, അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്ന് തുറക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. എങ്കിലും അടുത്ത മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ അവയും തുറക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്
നാല് ഹോം രാജ്യങ്ങളില്‍ ആദ്യമായി ഇളവുകള്‍ പ്രഖ്യാപിച്ച രാഷ്ട്രമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്. നാലിനും ആറിനും ഇടയില്‍ ആളുകള്‍ക്ക് കൂട്ടംകൂടാന്‍ ആകും. അവര്‍ വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുമാകാം. എന്നാല്‍, സാമൂഹിക അകലം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഇംഗ്ലണ്ടിലേതുപോലെ വീടിന് പുറത്ത് എത്രദൂരം സഞ്ചരിക്കാനും അനുവാദമുണ്ട്. എകസര്‍സൈസ് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്ക്കുന്ന കടകളീല്‍ ചിലത് ജൂണ്‍ 15 ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ജൂണ്‍ 8 ന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്.

കാര്‍ഷോറൂമുകള്‍ ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഫസിലിറ്റികള്‍ തുടങ്ങിയവ തുറക്കുന്നത് അന്നായിരിക്കും. വിവാഹാഘോഷത്തില്‍ പത്തുപേരില്‍ അധികം പങ്കെടുക്കുവാന്‍ പാടുള്ളതല്ല. ഹോട്ടലുകള്‍ക്ക് അവരുടെ ഉത്തരവാദിത്തത്തില്‍ ബുക്കിംഗുകള്‍ സ്വീകരിക്കാം അടുത്ത അദ്ധ്യായന വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബറില്‍ മാത്രമെ സ്‌കൂളുകള്‍ തുറക്കുകയുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category