1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് അപ്പീലില്‍ ലഭിച്ചത് 4977 പൗണ്ട്; 18 വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നല്‍കിയത് 3725 പൗണ്ട്; സഹായഭ്യര്‍ത്ഥനകള്‍ കൂടുമ്പോള്‍ അവശേഷിക്കുന്നത് 1000 പൗണ്ട് മാത്രം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഹെല്‍പ് ലൈന്‍ തുടങ്ങിയ ദിവസങ്ങളില്‍ പ്രതികരണം കുറവായിരുന്നുവെങ്കിലും ലോക്ഡൗണിന്റെ അനന്തരഫലങ്ങള്‍ വന്നുതുടങ്ങിയെന്നുള്ള വസ്തുതയ്ക്ക് അടിവരയിടുന്നതായിരുന്നു ഓരോ ദിവസവും വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന കോളുകള്‍. തുടക്കത്തില്‍ ഒറ്റതിരിഞ്ഞ് വല്ലപ്പോഴുമെത്തിക്കൊണ്ടിരുന്ന സഹായാഭ്യര്‍ത്ഥനകള്‍ ഇപ്പോള്‍ വര്‍ധിച്ചു ദിവസവും മൂന്നും നാലും വരെ എത്തിനില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വിളിക്കാനുള്ള സാഹചര്യമുണ്ടെന്നും ട്രസ്റ്റിമാര്‍ വിലയിരുത്തുന്നു. അവരെയൊക്കെ എങ്ങനെ സഹായിക്കുമെന്ന വിഷമത്തിലാണ് ഇപ്പോള്‍.


കാരണം നിരവധി പേര്‍ക്ക് സഹായം നല്‍കി കഴിഞ്ഞു ശേഷിക്കുന്നത് 1000 പൗണ്ടു മാത്രമാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ കോവിഡ് സപ്പോര്‍ട്ട് അപ്പീലിന് ഇപ്പോള്‍ 4,329.75 വരെ നേരിട്ട് ലഭിച്ചിട്ടുണ്ട്. വിര്‍ജിന്‍മണി വഴി 3729.75 പൗണ്ട് ലഭിച്ചപ്പോള്‍ ബാങ്ക് വഴി നേരിട്ട് 600 പൗണ്ട് ലഭിച്ചു. അതേ സമയം അഡൈ്വസറി ബോര്‍ഡ് അംഗം ഷൈനു മാത്യു അവരുടെ ജന്മദിനം പ്രമാണിച്ച് തുടങ്ങിയ വിര്‍ജിന്‍ മണി ലിങ്കില്‍ ഇതുവരെ 647.50 പൗണ്ട് ലഭിക്കുകയും ചെയ്തു. ഇങ്ങനെ ആകെ 4,977.25 പൗണ്ട് ഇതുവരെ ലഭിച്ചതില്‍ 4808.85 പൗണ്ടാണ് വിര്‍ജിന്‍മണിയുടെ കമ്മീഷന് ശേഷം വിതരണത്തിനായി അവശേഷിച്ചിരിക്കുന്നത്. കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്‍പ്പെടെ 18 പേര്‍ക്ക് 3725 പൗണ്ട് ഇതുവരെ വിതരണം ചെയ്യുകയും ചെയ്തു. 1083.85 പൗണ്ട് മാത്രമാണ് ശേഷം നിലവില്‍ വിതരണത്തിന് അവശേഷിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചാരിറ്റിയുടെ ഹെല്‍പ് ലൈനിലേയ്ക്ക് വിളിച്ചത് കൂടുതലും സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ്. യാതൊരു നിവൃത്തിയുമില്ലാതെ അവസാന ആശ്രയമായാണ് അപേക്ഷയുമായി വിളിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ കഴിഞ്ഞ രണ്ടു മാസമായി എങ്ങനെയെങ്കിലുമൊക്കെ പിടിച്ചു നിന്നുവെങ്കിലും കയ്യിലുള്ള എല്ലാ പൈസയും തീര്‍ന്നിരിയ്ക്കുന്ന അവസ്ഥയാണ് മിക്കവരുടേയും. ലോക്കല്‍ അസോസിയേഷനുകളും മറ്റു സന്നദ്ധ സംഘടനകളുമടക്കം നിരവധി കൂട്ടായ്മകള്‍ ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ടെങ്കിലും വാടക തുടങ്ങിയവയടക്കമുള്ള ബില്ലുകള്‍ നല്‍കുവാനാകാതെ ബുദ്ധിമുട്ടുകയാണ് പലരും.

കൂടെ ഫീസിന്റെ കുടിശ്ശിക അടയ്ക്കാനുള്ള യൂണിവേഴ്‌സിറ്റികളുടെ സമ്മര്‍ദ്ദം കൂടിയാകുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചിരിക്കുകയാണ്. നാട്ടില്‍നിന്നും ലോണും മറ്റു കടബാധ്യതകളുമായാണ് ഒട്ടു മിക്ക വിദ്യാര്‍ഥികളും എത്തുന്നത്. പഠനത്തോടൊപ്പം എന്തെങ്കിലുമൊക്കെ ജോലി കണ്ടെത്തിയാണ് നാട്ടിലെ ലോണും ഇവിടുത്തെ ജീവിതവും മിക്കവരും തള്ളിനീക്കുന്നത്. പഠനത്തിന് ശേഷമുള്ള സ്റ്റേബാക്കും ഡിപെന്റന്റിന് മുഴുവന്‍ സമയ ജോലിയോടെയുള്ള വിസയും കൂടിയായപ്പോള്‍ നിരവധി പ്രതീക്ഷകളോടെയാണ് യുവദമ്പതികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ വന്നെത്തിയത്.

എന്നാല്‍, അപ്രതീക്ഷിതമായെത്തിയ കൊറോണ ഇവരുടെയൊക്കെ സ്വപ്നങ്ങളെ താല്‍ക്കാലികമായെങ്കിലും തച്ചുടച്ചിരിക്കുകയാണ്. ലൂട്ടന്‍ ലണ്ടന്‍, ന്യൂകാസില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് ഇങ്ങനെ വിവിധ ആവശ്യങ്ങളുമായി ഫൗണ്ടേഷനെ ബന്ധപ്പെടുന്നത്. ആറു വര്‍ഷമായി ലണ്ടനിലെ നോര്‍ബറിയില്‍ താമസിക്കുന്ന ആറ്റുകാല്‍ സ്വദേശിക്ക് മാസങ്ങളായി ജോലി നഷ്ടപ്പെട്ടു യാതൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഹെല്‍പ് ലൈനില്‍ വിളിച്ചത്. 250 പൗണ്ട് വീതം നല്‍കി രണ്ട് വിദ്യാര്‍ത്ഥിനികളെയും നോര്‍ബറി സ്വദേശിയെയും സഹായിക്കുകയുണ്ടായി. അതേസമയം ഇതിന് മുമ്പ് 250 പൗണ്ട് വീതം ലഭിച്ചത് ലണ്ടനിലെ ക്രോയ്‌ഡോണില്‍നിന്നുള്ള വിദ്യാര്‍ത്ഥിയ്ക്കും ന്യൂകാസിലില്‍ നിന്നുള്ള ഒരു കുടുംബത്തിനുമാണ്. കൂടാതെ, ട്രെയിനിങ്ങിനായി 60 പൗണ്ട് വീതം നല്‍കി മുന്‍പ് സഹായിച്ച മാഞ്ചസ്റ്ററില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്ക് 190 പൗണ്ടു വീതം കൂടി നല്‍കുകയുണ്ടായി. വാടകയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ബുദ്ധിമുട്ടുന്നുവെന്ന് അറിയിച്ചതിനാലാണ് വീണ്ടും സഹായമെത്തിച്ചത്.

കോവിഡ് അപ്പീലില്‍ കൂടുതല്‍ കോളുകള്‍ സഹായത്തിനായി വരുന്നതിനാല്‍ ന്യൂകാസിലില്‍ നിന്നുള്ള മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ലണ്ടനില്‍നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയ്ക്കും 125 പൗണ്ട് വീതം നല്‍കാനാണ് കഴിഞ്ഞ ദിവസം ട്രസ്റ്റിമാര്‍ തീരുമാനിച്ചത്.
02086387457/03300010641എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്‍ന്മെന്റിന്റെ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category