1 GBP = 93.80 INR                       

BREAKING NEWS

ജീവിത സ്വപ്‌നങ്ങള്‍ പാതിവഴിയി ല്‍ ഉപേക്ഷിച്ച് സ്റ്റാന്‍ലി പോയപ്പോ ള്‍ കണ്ണുനീര്‍ തോരാതെ മിനിയും മക്കളും; കണ്ടുനിന്നവരുടെയും മിഴി നിറച്ചു വികാര നിര്‍ഭരമായ നിമിഷങ്ങളോടെ വിടവാങ്ങല്‍ ചടങ്ങ്; ഫാ. ബിജി മാര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഇന്ന്

Britishmalayali
kz´wteJI³

പൊന്തെഫ്രാക്ട്: കൊവിഡ് ബാധിച്ചു മരിച്ച സ്റ്റാന്‍ലി സിറിയകിന് വികാര നിര്‍ഭരമായ വിടവാങ്ങല്‍. കോവിഡ് 19 നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നപ്പോള്‍ സ്റ്റാന്‍ലിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുന്നില്‍ മിഴിനീര്‍ പൊഴിയുകയായിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം കൃത്യം 12.45 നു തന്നെ ഹാര്‍പ്പിന്‍സ് ഫ്യൂണറല്‍ സര്‍വീസ് സെന്ററില്‍ മരണാനന്തര ശുശ്രൂഷകള്‍ ആരംഭിച്ചു. പൊന്തെഫ്രാക്ട് റോഡിലെ ഫെറിബ്രിഡ്ജ് സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ഫ്യൂണറല്‍ സര്‍വീസ് സെന്ററില്‍ വരുവാനും സംബന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്. ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറല്‍ സര്‍വീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകള്‍ അവസാനിപ്പിച്ച് സെമിത്തേരിയിലേക്ക് യാത്രയായി. 1.45നാണ് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ എത്തിച്ചേര്‍ന്നത്. ഉടന്‍ തന്നെ ശവസംസ്‌ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകള്‍ക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു 

ലീഡ്സ് സീറോ മലബാര്‍ ഇടവകയുടെ വികാരി ഫാദര്‍ മാത്യു മുളയോളില്‍ ആണ് മൃതസംസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. സെമിത്തേരിയിലേക്ക് ഏതാനും സുഹൃത്തുക്കളും എത്തിയിരുന്നു. പാര്‍ക്കിങ് സ്ഥല സൗകര്യങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് എല്ലാവര്‍ക്കും തന്നെ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സാധിച്ചു. സ്റ്റാന്‍ലിയുടെ സഹോദരിമാരായ ജിന്‍സി സിറിയക് (ഡെര്‍ബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്) എന്നിവരും കുടുംബത്തോടൊപ്പം എത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കുട്ടികളെ പങ്കെടുപ്പിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
ഈമാസം 16നാണ് സ്റ്റാന്‍ലി മരണത്തിനു കീഴടങ്ങിയത്. രോഗം ബാധിച്ചു വീട്ടില്‍ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മരണത്തിനു മൂന്നുദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ പെട്ടെന്ന് സ്‌ട്രോക്ക് ഉണ്ടാവുകയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. 49 വയസ് മാത്രമായിരുന്നു പ്രായം. സ്റ്റാന്‍ലിയുടെ രോഗാവസ്ഥയില്‍ മുതല്‍ മിനിക്കും മക്കള്‍ക്കും എല്ലാ കാര്യങ്ങളിലും സഹായങ്ങളുമായി ലീഡ്സ് പള്ളി ട്രസ്റ്റികളും ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികളും ഉണ്ടായിരുന്നു.
കോഴിക്കോട് സ്വദേശിയാണ് സ്റ്റാന്‍ലി. കുറുപ്പുംതറ സ്വദേശിനിയായ മിനിമോള്‍ ജോസഫ് ആണ് ഭാര്യ. ആല്‍ബിന്‍, അഞ്ജലി എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ലീഡ്സ് സീറോ മലബാര്‍ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാന്‍ലി. നാട്ടില്‍ കോഴിക്കോട് കാക്കവയല്‍ ഇടവകാംഗമാണ്. 

പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റാന്‍ലിയ്ക്ക് ജോലിക്കിടയിലാണ് കോവിഡ് പിടികൂടിയതെന്നാണ് വിലയിരുത്തല്‍. അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുന്ന സ്റ്റാന്‍ലിയുടെ മരണ വാര്‍ത്ത എത്തിയത് കുടുംബ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. സ്റ്റാന്‍ലിയുടെ ഭാര്യ ജോലി ചെയ്യുന്ന പിന്റര്‍ഫീല്‍ഡ് ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നതും. സ്റ്റാന്‍ലിയുടെ ഭാര്യയും രോഗ ബാധിതയായിരുന്നു. മിനിമോള്‍ ജോസഫ് അതിവേഗം സാധാരണ നിലയിലേക്കു മടങ്ങി എത്തിയതുകൊണ്ടു തന്നെ സ്റ്റാന്‍ലിയും തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു സുഹൃത്തുക്കള്‍.
ഫോട്ടോ കടപ്പാട്: സിബി കുര്യന്‍
ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഇന്ന്
കോവിഡ് ബാധിച്ചു മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഇന്ന് ശനിയാഴ്ച വര്‍ത്തിങ്ങിലുള്ള ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സഭ ചടങ്ങുകള്‍ സംഘടിപ്പിക്കുക.

ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 7.15നു വിശുദ്ധ കുര്‍ബാന നടത്തപ്പെടും. അതിനെത്തുടര്‍ന്ന് 8.30ന് അച്ചന്റെ ഭൗതീകശരീരം എത്തുന്നതോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് വര്‍ത്തിങ് ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ കബറടക്കം നടത്തുകയും ചെയ്യും. സംസ്‌കാര ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

ലണ്ടന്‍ സെന്റ് തോമസ്, ബിര്‍മിങ്ഹാം സെയിന്റ് ജോര്‍ജ്, ബേസിംഗ്സ്റ്റോക്ക് സെയിന്റ് ജോര്‍ജ്, പൂള്‍ സെയിന്റ് ജോര്‍ജ് എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിലവില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഉള്‍പ്പടെയുള്ള ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വവും നല്‍കിയതുമായ അച്ചന്‍ യാക്കോബായ സഭയുടെ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ആയിരുന്നു. അച്ചന്റെ സഹോദരങ്ങളിലൊരാളായ ഡിജി മാര്‍ക്കോസ് യുകെയില്‍ തന്നെ പോര്‍ട്ട്‌സ്മൗത്ത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൗണ്‍സിലറായും, സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അച്ചന്റെ വിടവാങ്ങലില്‍ യാക്കോബായ വിശ്വാസ സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥിക്കുകയും, അതീവ ദുഃഖാര്‍ത്ഥരായ അച്ചന്റെ ഭാര്യ ബിന്ദു മക്കളായ തബിത, ലവിത, ബേസില്‍ എന്നിവരുടെ വേദനയോടൊപ്പം സഭ പങ്കു ചേരുന്നതായും അറിയിച്ചിരുന്നു. പോര്‍ട്സ്മൗത്ത് ക്യൂന്‍ അലക്സാന്‍ഡ്രാ ഹോസ്പിറ്റല്‍ പ്രധാന ചാപ്ലിനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വര്‍ത്തിങ്ങ് ഹോസ്പിറ്റല്‍ ചാപ്ലിന്‍ സി ടീമിനെ അച്ചന്‍ സഹായിച്ചിരുന്നു. ഈ കോവിഡ് സാഹചര്യങ്ങളില്‍, ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികള്‍ക്കും സാന്ത്വനവും പ്രചോദനവുമായിരുന്ന അച്ചന്‍ സ്വന്തം ആരോഗ്യം പോലും വകവെക്കാതെ മുന്നണിപ്പോരാളിയായി നിന്ന് സ്വജീവിതം സമര്‍പ്പിച്ചതായി കൗണ്‍സില്‍ വിലയിരുത്തി. ഈമാസം ആറിനാണ് ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ട് മരിച്ചത്. 54 വയസായിരുന്നു പ്രായം. കോട്ടയം വാകത്താനം സ്വദേശിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category