1 GBP = 94.00 INR                       

BREAKING NEWS

കറുത്ത വര്‍ഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗണ്‍ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങള്‍ പ്രതിഷേധത്തോടെ തെരുവില്‍; വൈറ്റ്ഹൗസിന് മുന്‍പിലും ആയിരങ്ങള്‍; ജോര്‍ജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തില്‍ മുട്ടുവച്ച് വംശീയ വെറി തീര്‍ത്ത് പോലീസുകാരന്‍; ജനരോഷം കനത്തപ്പോള്‍ കൊലപാതകത്തിന് കേസെടുത്ത് പോലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോള്‍

Britishmalayali
kz´wteJI³

റ് മിനിട്ടോളം വംശവെറിപൂണ്ട ഒരു പോലീസുകാരന്റെ മുട്ടിനടിയില്‍ കിടന്ന് ശ്വാസംമുട്ടി മരിച്ച ജോര്‍ജ്ജ് ഫ്ളോയിഡ് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ രോഷത്തിന്റെ പ്രതീകമാവുകയാണ്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അനുഭവിച്ചുവന്ന വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കാതലാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്രാപിക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന ഭരണകൂടത്തിന്റെ പേടി സ്വപ്നമാവുകയാണ്.

വ്യാജരേഖ ചമച്ചു എന്ന കേസില്‍ സംശയിക്കപ്പെടുന്ന ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനായ യുവാവ് കഴിഞ്ഞ ദിവസം വെള്ളക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ വംശവെറിക്ക് ഇരയായി ജീവന്‍ വെടിഞ്ഞകാര്യം ലോകമാകെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തികച്ചും മൃഗീയമായ രീതിയില്‍ റോഡില്‍ കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊന്നത്. ഈ കൊലപാതകരംഗത്തിന്റെ വീഡിയോ ലോകമെമ്പാടും ലക്ഷക്കണക്കിന് ആള്‍ക്കാരാണ് നിറകണ്ണുകളുമായി കണ്ടിരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് കരയുന്ന ഫ്ളോയിഡിന്റെ മുഖം, ആ വീഡിയോ കണ്ടവര്‍ക്കൊന്നും അത്രപെട്ടെന്ന് മറക്കാനാകില്ല.

എന്നിട്ടും പോലീസ് ഉദ്യോഗസ്ഥന് മാത്രം യാതോരു കുലുക്കവും ഉണ്ടായില്ല. വീഡിയോയില്‍ ഈ പോലീസുകാരനെ കണ്ട മറ്റൊരു കറുത്തവര്‍ഗ്ഗക്കാരനായ യുവാവും ഇയാള്‍ക്കെതിരെ പരാതിയുമായി എത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഗാര്‍ഹിക പീഢനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി തന്റെ വീട്ടിലെത്തിയ ഈ ഉദ്യോഗസ്ഥന്‍ വളരെ അടുത്തുനിന്ന് തന്റെ നേര്‍ക്ക് രണ്ടുതവണ വെടിയുതിര്‍ത്തു എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതിന്റെ ഫലമായി വെടിയുണ്ട തുളച്ചുകയറിയ ഒരു ദ്വാരം ഇപ്പോഴും അയാളുടെ ഉദരത്തിലുണ്ട്.

വീഡിയോ പുറത്തുവന്ന ഉടന്‍ തന്നെ പ്രതിഷേധം ഇരമ്പാന്‍ തുടങ്ങിയിരുന്നു. കുറ്റവാളിയായ പോലീസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളായ മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും പോലിസില്‍ നിന്നും പിരിച്ചുവിട്ടു എന്നറിയിപ്പ് വന്നിട്ടും ജനരോഷം അടങ്ങിയില്ല. കൊലപാതകകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പൊതുവായ ആവശ്യം. ഇന്നലെ ഈ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് മുന്നിലും ജനങ്ങള്‍ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു.

ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന ജോര്‍ജ്ജ് ഫ്ളോയ്ഡ്
കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോ ഒരു വിതുമ്പലോടെയല്ലാതെ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവര്‍ക്ക് കണ്ടിരിക്കാനാകില്ല. എന്നാല്‍, അതിലും ഹൃദസ്പര്‍ശിയായ മറ്റൊരു വീഡിയോ ഈ സംഭവം സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. തീര്‍ത്തും വ്യത്യസ്തമായ ആംഗിളില്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ എനിക്ക് ശ്വാസം മുട്ടുന്നു എന്നും എഴുന്നേറ്റ് നില്ക്കാന്‍ അനുവദിക്കണമെന്നും ഫ്ളോയ്ഡ് നിലവിളിക്കുന്നത് വ്യക്തമായി കേള്‍ക്കാം.
ഈ വീഡിയോയില്‍ മൂന്ന് പോലീസുകാരെയാണ് ഫ്ളൊയിഡിന്റെ പുറത്ത് കാണുന്നത്. വയര്‍ വേദനിക്കുന്നു, കഴുത്ത് വേദനിക്കുന്നു, എനിക്ക് ശ്വസിക്കാന്‍ ആകുന്നില്ല എന്ന് കേണപേക്ഷിക്കുന്ന ഫ്ളോയിഡിനോഡ് ആ നരാധമന്മാര്‍ ഒരു ദയവും കാണിക്കുന്നില്ല എന്നത് ഞെട്ടിക്കുന്നു. ഇതിനിടയില്‍ വീഡിയോ എടുക്കുന്ന ആളോട് റോഡിന്റെ മറ്റേ ഭാഗത്തേക്ക് മാറിപ്പോകുവാന്‍ ഡെറെക് ഷോവിന്‍ എന്ന ഒന്നാം പ്രതിയായ പോലീസുദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നുമുണ്ട്.

ആംബുലന്‍സില്‍ കയറ്റുമ്പോഴേക്കും ഫ്ളോയിഡിന് മരണം സംഭവിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പോള്‍ നാഢീമിടിപ്പ് ഇല്ലായിരുന്നു എന്ന് ആംബുലന്‍സിലെ ജീവനക്കാര്‍ പറഞ്ഞു. ഡെറെക് ഷോവിന്‍, തോമസ് ലേയ്ന്‍, ടൗ താവോ, അലക്സാന്‍ഡര്‍ കുയെങ്ങ് എന്നീ നാല് പോലീസുകാരാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇവരെ നാല് പേരെയും പോലീസില്‍ നിന്നും പിരിച്ചുവിട്ടതായി മിന്നീപോളിസ് പോലീസ് അറിയിച്ചു.

ഡെറെക് ഷോവിന് ജാമ്യം
ജനരോഷം കനക്കുന്നതിനിടയില്‍ കൊലപാതക കുറ്റം ചുമത്തി ഡെറെക് ഷോവിന്‍ എന്ന പോലീസുദ്യോഗസ്ഥനെ മിന്നീപോളിസ് പോലീസ് അറസ്റ്റ് ചെയ്തു. ഇര ബോധം കെട്ടു വീണിട്ടും മൂന്ന് മിനിറ്റോളം കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തിപ്പിടിച്ച് കൊന്ന കുറ്റത്തിനാണ് കേസെടുത്തത്. മിന്നെസോറ്റ ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് 5,00,000 ഡോളര്‍ കെട്ടിവച്ച് ജാമ്യം നല്‍കാന്‍ ഉത്തരവായതായാണ് വാര്‍ത്ത. മറ്റേതെങ്കിലും നിബന്ധനകള്‍ ഉണ്ടോ എന്നും ഡെറേക് ജാമ്യമെടുത്ത് പുറത്തുവന്നോ എന്നും വ്യക്തമല്ല.

മൂന്നാം ഡിഗ്രി കൊലപാതക കുറ്റത്തിന് വെള്ളിയാഴ്ച്ച ഡെറെകിനെ അറസ്റ്റ് ചെയ്തു എന്നാണ് ഹെന്നെപിന്‍ കൗണ്ട് അറ്റോര്‍ണി അറിയിച്ചത്. ക്രിമിനല്‍ കുറ്റത്തിന് ഉപോല്പകമായ തെളിവുകള്‍ ഇല്ലെന്നും ഷോവിന്‍ ഫ്ളോയിഡിന് മേല്‍ അധിക ശക്തി പ്രയോഗിച്ചതായി തെളിയിക്കാനാവില്ലെന്നും പ്രോസിക്യുട്ടര്‍മാര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് അറസ്റ്റ് നടന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഓട്ടോപ്സിയില്‍ ഫ്ളോയ്ഡ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഷാഗ്‌നി കത്തിപ്പടരുന്ന അമേരിക്ക
സംഭവം നടന്ന ഉടനെ ഇതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിരുന്നു. ആദ്യമാദ്യം വിമര്‍ശനങ്ങളില്‍ ഒതുങ്ങിനിന്ന രോഷം ഉമിത്തീ പോലെ എരിഞ്ഞെരിഞ്ഞ് കത്തിപ്പടരുകയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ പോലീസുകാരനെ കൊലപാതകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളരങ്ങേറി. മിന്നീപോലീസില്‍ ബുധനാഴ്ച്ച രാത്രി സമരം അക്രമാസക്തമാവുകയും തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ഒരാള്‍ മരണമടയുകയും ചെയ്തു.
സംഭവം നടന്ന മിന്നീപോളിസ് പ്രതിഷേധാഗ്‌നിയില്‍ കത്തുകയാണ് എന്നാണ് അവിടെനിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊട്ടടുത്തുള്ള സെയിന്റ് പോളില്‍ ഏകദേശം 200 ബിസിനസ്സ് സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടു. ന്യുയോര്‍ക്ക്, കൊളമ്പസ്, ഓഹിയോ, ഡെന്‍വര്‍ എന്നിവിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. പലയിടങ്ങളിലും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. സൗത്ത് കാലിഫോര്‍ണീയയില്‍ സ്ഥാപനങ്ങള്ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ന്യു മെക്സിക്കോയിലെ ആല്ബൂക്കര്‍ക്കില്‍ ഒരു വാഹനത്തില്‍ നിന്നും വെടിയുതിര്‍ത്തതിന് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പോലീസിന് ഹെലികോപ്റ്ററിലെത്തി കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു, ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍. ന്യുയോര്‍ക്കില്‍ എഴുപതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്, ഓഹിയോയിലും കൊളമ്പസ്സിലും ലോസ് ഏഞ്ചല്‍സിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണവും ഉണ്ടായി.

സ്വത്വം തേടുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വംശക്കാര്‍
സ്വാതന്ത്ര്യവും മനുഷ്യാവകാശവുമൊക്കെ മൂന്നാം രാജ്യങ്ങളില്‍ ഉച്ചത്തില്‍ ഉത്ഘോഷിക്കുമ്പോഴും അമേരിക്കയില്‍ ഇതൊക്കെ ഉറപ്പാക്കാന്‍ ഭരണകൂടത്തിനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയ അടിമകളുടെ പിന്‍മുറക്കാരായ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോട് എന്നും ചിറ്റമ്മ നയം മാത്രമാണ് ഏതൊരു ഭരണകൂടവും കാണിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ജോര്‍ജ്ജ് ഫ്ളോയിഡിന്റേത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസമാണ് പ്രഭാത സവാരിക്കിടെ ഒരു കറുത്തവംശജനായ യുവാവ് വംശവെറിപൂണ്ട് വെള്ളക്കാരുടെ തോക്കിന് ഇരയായത്. കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിയോണ ടെയ്ലര്‍ എന്ന കറുത്തവര്‍ഗ്ഗക്കാരി ഇതുപോലെ പോലീസിന്റെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ കീഴടങ്ങി മരണം വരിച്ചിരുന്നു.

പല ഉന്നതസ്ഥാനങ്ങളിലും കറുത്തവര്‍ഗ്ഗക്കാര്‍ ഉണ്ടെങ്കിലും ഒരു സാധാരണ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന് എന്നും എവിടെയും അവഗണനകള്‍ മാത്രമേ ലഭിക്കാറുള്ളു. മാത്രമല്ല, പലരും ഇത്തരക്കാരെ കുറ്റവാളികളായി കാണുവാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോട് അടുക്കുവാനും താത്പര്യം കാണിക്കാറില്ല. സ്വന്തം മണ്ണില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ രോഷം അണപൊട്ടിയൊഴുകുന്നതാണ് ഇപ്പോള്‍ അമേരിക്കയില്‍ കാണുന്നത്. ധാരാളം വെളുത്തവര്‍ഗ്ഗക്കാരും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
സമരം ആളിക്കത്തിയതോടെ വൈറ്റ്ഹൗസിന് മുന്നിലും കനത്ത പ്രതിഷേധ മുയര്ന്നു. പ്രതിഷേധക്കാര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ വൈറ്റ്ഹൗസ് താത്ക്കാലികമായി ലോക്ക്ഡൗണ്‍ ചെയ്യേണ്ടിവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രതിഷേധക്കാര്‍ അമേരിക്കന്‍ ദേശീയ പതാക കത്തിക്കുകയും ചെയ്തു. മിന്നീപോളീസിലേക്ക് മാറുന്നതിന് മുന്‍പ് ഫ്ളോയിഡ് താമസിച്ചിരുന്ന ഹൂസ്റ്റണിലും കലാപാന്തരീക്ഷമായിരുന്നു. ജോര്‍ജ്ജിന് നീതി ലഭിക്കണം, കറുത്തവന്റെ ജീവനും വിലയുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധപ്രകടനം.

കടുത്ത പ്രതിഷേധവുമായി ബരാക് ഒബാമ
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ കടുത്ത പ്രതിഷേധവുമായി ബരാക് ഒബാമയും രംഗത്തെത്തി. 2020 ലെ അമേരിക്കയില്‍ ഇതൊരു സാധാരസംഭവമായി കാണുവാനാകില്ലെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇടയാകുന്ന സാഹചര്യങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വംശീയവെറി ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നതില്‍ ആശങ്കപ്പെട്ട ഒബാമ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ട യുവാവിന്റെ കാര്യവും എടുത്തു പറഞ്ഞു. ലക്ഷക്കണക്കിന് അമേരിക്കക്കാരെ, അവരുടെ വംശത്തിന്റെ പേരില്‍ മാത്രം വ്യത്യസ്തമായ രീതിയില്‍ കാണുന്നത് വേദനാജനകമാണെന്ന് പറഞ്ഞ അദ്ദേഹം ഇത് അനുവദിക്കാനാവില്ലെന്നും പറഞ്ഞു.

പ്രതിഷേധക്കാരെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ്
ജോര്‍ജ്ജ് ഫ്ളൊയ്ഡ് സംഭവം അപലപനീയമാണെന്ന് പറയുമ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അതിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിക്കുന്നതിയാണ് ഊന്നല്‍ കൊടുക്കുന്നത്. മരണമടഞ്ഞ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ ഓര്‍മ്മകളോട് അക്രമികളായ പ്രതിഷേധക്കാര്‍ നീതികാട്ടിയില്ലെന്ന് ആരോപിക്കുമ്പോള്‍ തന്നെ, എന്തിന്റെ പേരിലായാലും അക്രമത്തെ മഹത്വവത്ക്കരിക്കരുതെന്നും പറഞ്ഞു.
സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കാന്‍ ആവശ്യമെങ്കില്‍ പട്ടാളത്തെ വിളിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category