1 GBP = 93.00 INR                       

BREAKING NEWS

വിവാഹ നിശ്ചയ ശേഷം സ്ത്രീധനമായി കാറിന് വേണ്ടി വാശിപിടിത്തം; ആള്‍ട്ടോ കാര്‍ വാങ്ങി നല്‍കാമെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞപ്പോള്‍ വാശി പിടിച്ചത് ബൊലേനോ കാറിനായി; ഒടുവില്‍ ഭാര്യയെ കൊല്ലാന്‍ കറുത്ത കവറില്‍ പൊതിഞ്ഞ് മൂര്‍ഖനുമായി എത്തിയതും ഭാര്യ വീട്ടുകാര്‍ മകളെ പൊന്നുപോലെ നോക്കാന്‍ വാങ്ങി നല്‍കിയ ആ കാറില്‍; മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ബോധരഹിതയായ ഉത്രയുടെ ആശുപത്രിയിലേക്കുള്ള അവസാന യാത്രയില്‍ കാറോടിച്ചത് സഹോദരനും; അഞ്ചലിലെ ക്രൂരതയില്‍ 'സ്ത്രീധനം' പൊലീസിന് തെളിവാകുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: ഉത്ര വധക്കേസില്‍ പാമ്പിനെ സൂരജ് വീട്ടില്‍ക്കൊണ്ടുവന്നത് വിവാഹ സമ്മാനമായി ലഭിച്ച ബൊലേനോ കാറില്‍. കാര്‍ ഉത്രയുടെ പേരിലാണെങ്കിലും ഡ്രൈവിങ് അറിയാത്തതിനാല്‍ ഭര്‍ത്താവ് സൂരജ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞയുടന്‍ ആള്‍ട്ടോ കാര്‍ നല്‍കാമെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലും ബൊലേനോ വേണമെന്ന് സൂരജ് വാശിപിടിച്ചു. അങ്ങനെ സ്ത്രീധനമായി ബൊലേന വാങ്ങി നല്‍കി.

മൂര്‍ഖന്റെ കടിയേറ്റ് രാവിലെ ബോധ രഹിതയായി കണ്ട ഉത്രയെ ഈ കാറിലാണ് ആശുപത്രിയില്‍ കൊണ്ടുപോയതും. വാഹനം വ്യാഴാഴാഴ്ച വിരലടയാള വിദഗ്ദ്ധര്‍ പരിശോധിച്ചു. അതിന് ശേഷം കാര്‍ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ ആറിനു രാത്രിയാണ് ചുവന്ന ബൊലേനോയില്‍ പാമ്പിനെ ഏറത്തെ വീട്ടില്‍ സൂരജ് പ്ലാസ്റ്റിക് ജാറിലാക്കി കൊണ്ടുവന്നത്. ഏഴിനു രാവിലെ ഉത്രയെ ഈ കാറിലാണ് സൂരജും അച്ഛനമ്മമാരും സഹോദരന്‍ വിഷുവും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാറോടിക്കാന്‍ തനിക്കാകില്ലെന്നു പറഞ്ഞ് സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. വിഷമം കൊണ്ടാണെന്നു ധരിച്ച് സഹോദരന്‍ വിഷുവാണ് വാഹനമോടിച്ചത്.

ഉത്രയുടെ മരണശേഷം  കാര്‍ ഏറത്തെ വീട്ടില്‍ ഷെഡില്‍ ഇട്ടിരിക്കുകയായിരുന്നു. വിരലടയാള വിദഗ്ദ ഷെഫീക്കയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂരജിന്റെ ഡ്രൈവിങ് ലൈസന്‍സ്, കാറിന്റെ ആര്‍സി ബുക്ക്, ഇന്‍ഷ്റുന്‍സ് പേപ്പര്‍ എന്നിവയും ടാബ് ലറ്റിന്റെ സ്ട്രിപ്പും കണ്ടെടുത്തു. പത്ത് ടാബ് ലറ്റിന്റെ സ്രിപ്പില്‍ എട്ടെണ്ണം ഉപയോഗിച്ച നിലയിലാണ്. ഈ ഗുളികകളോണോ ഉത്രയ്ക്ക് രാത്രി ജ്യൂസില്‍ കലക്കി കൊടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തും. അങ്ങനെ സ്ത്രീധനമായി സൂരജിന് കൊടുത്ത കാറും അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവാകുകയാണ്. നൂറ് പവന്‍ സ്വര്‍ണ്ണത്തിനും അഞ്ചു ലക്ഷം രൂപയ്ക്കും പുറമേയാണ് ബൊലേനാ കറും ഉത്രയ്ക്ക് വിവാഹ സമ്മാനമെന്ന പേരില്‍ സ്ത്രീധനമായി നല്‍കിയത്.

ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബഡ് ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവ തെളിവായി ശേഖരിച്ചു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്രയെ പാമ്പ് കടിച്ചമുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. കേസ്സിലെ രണ്ടാം പ്രതി പാമ്പുപിടിത്തകാരനായസുരേഷിന്റെ ബന്ധുക്കളെ അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴിയെടുത്തു. സൂരജിന്റെ കുടുംബ അംഗങ്ങളെ വൈകാതെ ചോദ്യം ചെയ്യും.

ഉത്രയുടെ പേരിലുള്ള എല്‍ഐസി പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വന്‍ തുകയ്ക്ക് പോളിസി എടുത്തതായുള്ള ചില സംശയങ്ങളിലാണു പരിശോധന. സമാനമായ രണ്ടു കേസുകള്‍ മഹാരാഷ്ട്രയില്‍ നടന്നതായി പൊലീസ് കണ്ടെത്തി. ഈ കേസുകളിലെ കോടതി വിധി പൊലീസ് പരിശോധിക്കുന്നു.സംഭവത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങളുടെ സഹായത്തെക്കുറിച്ചും അന്വേഷിക്കുന്നു.

ഉത്ര മരിക്കുംമുമ്പ് ഉറക്കഗുളിക നല്‍കി മയക്കിയിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം അടൂരിലെ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവ് സൂരജിന്റെ മാതാവ് രേണുക പായസം ഉണ്ടാക്കി നല്‍കിയിരുന്നു. ഇതിലും ഉറക്കഗുളിക നല്‍കിയിരിക്കാമെന്നും മരുന്നുകൊടുത്തു മയക്കി പാമ്പിനെക്കാണ്ടു കടിപ്പിക്കാനുള്ള നീക്കത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

ഉത്രയുടെ മരണത്തിനു കാരണമായ രണ്ടാമത്തെ പാമ്പുകടിയേറ്റ ദിവസം അഞ്ചലിലെ വീട്ടില്‍ ജ്യൂസുണ്ടാക്കിയത് സൂരജായിരുന്നു. ഇതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കും. സൂരജും കുടുംബാംഗങ്ങളും പൊലീസിനെതിരെ രംഗത്തുവന്നത് നിയമോപദേശത്തെ തുടര്‍ന്നാണെന്നും അന്വേഷണ സംഘം കരുതുന്നു. ഉത്ര പാമ്പുകടിയേറ്റാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കരിമൂര്‍ഖനെ പാമ്പുപിടിത്തക്കാരന്‍ സൂരജിന് നല്‍കിയ വ്യക്തമായ തെളിവും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നിട്ടും പൊലീസിനെതിരെ തിരിഞ്ഞത് അഭിഭാഷകന്റെ ഉപദേശ പ്രകാരമെന്നാണ് വിലയിരുത്തല്‍. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനായി ഉത്രയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാക്കുകയാണ് പൊലീസ്. ഉത്രയുടെ ശരീരത്തില്‍ പ്രവഹിച്ച പാമ്പിന്‍ വിഷവും വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാന്‍ രാസപരിശോധനാ ഫലം ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category