1 GBP = 93.00 INR                       

BREAKING NEWS

യുവതിക്ക് സെക്‌സ് വീഡിയോകള്‍ നിരന്തരം അയച്ച് കൊടുക്കാന്‍ ഉപയോഗിച്ചത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചറായുള്ള അക്കൗണ്ടില്‍ നിന്നും നിരന്തരം അശ്ലീല വീഡിയോകള്‍ എത്തിയതോടെ സംശയം കനത്തു; മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന പുനലൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കുടുങ്ങിയത് നാട്ടുകാരനായ റോബിന്‍ റോയി ജോണ്‍

Britishmalayali
kz´wteJI³

കൊല്ലം: യുവതിക്ക് സെക്‌സ് വീഡിയോ നിരന്തരം അയച്ചു കൊടുക്കാന്‍ 29കാരന്‍ ഉപയോഗിച്ചത് യുവതിയുടെ കൂട്ടുകാരിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയ വ്യാജ ഫേസ്ബുക് അക്കൗണ്ട്. പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി റോബിന്‍ റോയി ജോണിനെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശിനിയായ യുവതിക്കാണ് ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം അശ്ലീല വിഡിയോയും ചിത്രങ്ങളും അയച്ചത്.

യുവതിയുടെ പരാതിയെ തുര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോബിന്‍ റോയി ജോണിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്പി ഹരിശങ്കറിന് യുവതി ഇ- മെയിലായി നല്‍കിയ പരാതിയില്‍ സൈബര്‍സെല്ലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതി വിഡിയോ അയക്കാനായി ഡെനി പുനലൂര്‍ എന്ന വ്യാജ ഫേസ്ബുക്ക് വിലാസം ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഇടുകയയും ചെയ്തു.

കൂട്ടുകാരിയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോള്‍ പരാതിക്കാരി റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്തു. തുടര്‍ന്ന്, ഏപ്രില്‍ അഞ്ചു മുതല്‍ പ്രതി പെണ്‍കുട്ടിക്ക് അശ്ലീല വിഡിയോകള്‍ നിരന്തരം അയച്ചിരുന്നു. ആദ്യം ഇത്തരം വീഡിയോകള്‍ തനിക്ക് അയക്കരുതെന്ന് യുവതി താക്കീത് ചെയ്തു. എന്നാല്‍ ദിവസവും നിരവധി അശ്ലീല വീഡിയോകള്‍ വീണ്ടും ഈ അക്കൗണ്ടില്‍ നിന്നും യുവതിയുടെ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

നിരവധി തവണ വിലക്കിയിട്ടും പ്രതി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. റൂറല്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. സ്ത്രീകളെ അപമാനിച്ചതിനും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. എസ്ഐമാരായ രാജ്കുമാര്‍, അജികുമാര്‍, ഗോപകുമാര്‍, എഎസ്‌ഐ മാരായ അനില്‍കുമാര്‍, രാജന്‍, സി.പി.ഒമാരായ ജിജോ, ശബരീഷ്, അഭിലാഷ്, രജിത് ലാല്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category