1 GBP = 93.00 INR                       

BREAKING NEWS

വിദേശത്തു നിന്നു വന്ന മാഹി സ്വദേശി മരിച്ചു; വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച രോഗി നിരീക്ഷണത്തിലായിരുന്നെന്ന കാര്യം മറച്ചു വെച്ച് ബന്ധുക്കള്‍ ചെയ്തത് പറ്റിക്കല്‍; തങ്ങള്‍ ചികിത്സിച്ചത് നിരീക്ഷണത്തിലിരിക്കുന്നയാളെ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായി മാഹിയിലെയും തലശ്ശേരിയിലെയും ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍; ഇത് സമൂഹ വ്യാപന സാധ്യത ചര്‍ച്ചയാകുന്ന കാലത്തെ വലിയ വീഴ്ച

Britishmalayali
ജാസിം മൊയ്ദീന്‍

കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ മാഹി സ്വദേശി ഇന്നലെ വൈകീട്ട് മരണപ്പെട്ട സംഭവത്തില്‍ ആശങ്കയോടെ ഇയാളെ ചികിത്സിച്ച മാഹിയിലെയും തലശ്ശേരിയിലെയും ആശുപത്രികള്‍. സമൂഹ വ്യാപന സാധ്യതയിലേക്ക് കോവിഡ് കടക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതിനിടെയാണ് ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്.

വീട്ടില്‍ വീണ് തലക്ക് പരിക്കേറ്റ നിലിയിലാണ് മാഹി അഴിയൂര്‍ കോറോത് റോഡിലുള്ള 65 കാരനെ മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാളുടെ ആരോഗ്യ നില ഗുരുതരമായതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകീട്ട് ഇയാള്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ മരണപ്പെട്ടയാള്‍ വിദേശത്ത് നിന്നും വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളായിരുന്നു എന്ന കാര്യം മറച്ചുവെച്ചതാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് വീട്ടില്‍ നിന്നും വീണു നെറ്റിക്ക് പരുക്കേറ്റ നിലയില്‍ ഇയാളെ മാഹി ആശുപത്രിയില്‍ എത്തിച്ചത്. അബോധവസ്ഥയില്‍ ആയിരുന്ന ഇയാളെ ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ നിന്നും സ്‌കാനിങ് ചെയുവാന്‍ വേണ്ടിയും തുടര്‍ ചികിത്സക്കായും ആയി മാഹി ആശുപത്രി ആംബുലന്‍സിലാണ് കൊണ്ടുപോയത്.

ഈ സമയത്തൊന്നും ആശുപത്രി അധികൃതരോടോ ആംബുലന്‍സ് ജീവനക്കാരനോടോ ഇയാള്‍ വിദേശത്തു നിന്നും വന്നതാണെന്ന വിവരവും നിരീക്ഷണത്തില്‍ ആണെന്നുള്ള വിവരവും ബന്ധുക്കള്‍ അറിയിച്ചില്ല. അതിനാല്‍ തന്നെ ആശുപത്രിയിലോ സ്‌കാനിങ് സെന്ററിലോ ആംബുലന്‍സിലോ ഇദ്ദേഹത്തെ പരിചരിച്ചവര്‍ കൊവിഡ് പ്രോട്ടോകോളനുസരിച്ച് നിരീക്ഷണത്തിലിരിക്കുന്നവരോട് ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തില്ല.

വൈകിട്ട് മരണ വിവരം അറിഞ്ഞ സമയത്താണ് ഇയാള്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളാണെന്ന് ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ഇയാളുടെ കൊവിഡ് ഫലം വരും വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള ജീവനക്കാര്‍ ക്വാറന്റയിനില്‍ പോകുകയായിരുന്നു. ഇരു ആശുപത്രികളിലെയും ഡോക്ടര്‍മാരും മറ്റുജീവനക്കാരുമെല്ലാം തന്നെ ഇക്കാരണത്താല്‍ ആശങ്കയിലാണ്. സമൂഹ വ്യാപനത്തിന്റെ വക്കിലാണ് കേരളം. അതുകൊണ്ട് തന്നെ ചെറിയൊരു പിഴവ് പോലും വലിയ വീഴ്ചയായി മാറും. ഈ സാഹചര്യത്തിലാണ് മാഹിയിലെ ഈ വീഴ്ച ചര്‍ച്ചയാകുന്നത്.

തലയില്‍ ചക്ക വീണതിനെത്തുടര്‍ന്നു പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂരില്‍ സമൂഹ വ്യാപന ചര്‍ച്ച സജീവമായത്. മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് കണ്ണൂരില്‍ ആശങ്ക കൂട്ടി. 3 പേര്‍ക്കും എങ്ങനെയാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല. ഇത് നല്‍കുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യതയാണ്. കോവിഡ് രോഗ ബാധിതരില്‍ പലര്‍ക്കും ഇപ്പോള്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ വൈറസ് ബാധിതരെ കണ്ടെത്താന്‍ കഴിയുന്നുമില്ല.

ചക്ക വീണു സാരമായ പരുക്കുള്ളതിനാല്‍ കാസര്‍കോട് സ്വദേശിയായ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധിക്കാന്‍ പരിയാരത്തെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ പോസിറ്റീവായി. ഇയാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. കണ്ണൂര്‍ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനു കോവിഡ് സ്ഥീരികരിച്ചതും സമാന സാഹചര്യത്തിലാണ്.

പേരാവൂരിനടുത്തു ബൈക്ക് അപകടത്തില്‍പ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതുച്ചേരി സ്വദേശിയായതിനാലാണു സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ പോസിറ്റീവ്. നാഡി സംബന്ധമായ ചികിത്സയ്ക്കാണു ധര്‍മടം സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായിരുന്നു. കണ്ണൂരില്‍ നിന്നുള്ള രോഗിയായതിനാല്‍ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചു.

ഫലം പോസിറ്റീവ്. ഇന്നലെ അവരുടെ ഭര്‍ത്താവിന്റെ സ്രവപരിശോധനാ ഫലവും വന്നു. അതും പോസിറ്റീവ്. ഇതെല്ലാം ഭീതി പടര്‍ത്തുകയാണ്. ഇതിനൊപ്പമാണ് കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന മാഹയിലെ വീഴ്ചയും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category