1 GBP = 94.00 INR                       

BREAKING NEWS

ജനല്‍ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് അതുവഴി വരാത്തതിന് തെളിവ്; ദേഹത്തു വീഴുന്ന പാമ്പ് എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ; ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്.. മറ്റൊന്ന് നെറ്റിയിലും; നെറ്റിയില്‍ സാധാരണ പാമ്പ് കൊത്താറില്ല; ഇത് മരിക്കാന്‍ വേണ്ടി മനഃപൂര്‍വം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങള്‍ അതിനിര്‍ണ്ണായകം; സൂരജിനെ കുടുക്കാന്‍ ഉറക്ക ഗുളികയും കിട്ടി; ഉത്രാ കൊലയില്‍ പൊലീസ് നീങ്ങുന്നത് വേറിട്ട വഴികളിലൂടെ

Britishmalayali
kz´wteJI³

കൊല്ലം: ഉത്രാ കൊലക്കേസില്‍ സൂരജിനെ കുടുക്കി കൂടുതല്‍ തെളിവുകള്‍. സൂരജിന്റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പൊലീസ് കണ്ടെടുത്തു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്യതു.

അടൂരിലെ വീട്ടിലെ തെളിവ് എടുപ്പ് നടക്കുന്നതിനിടയിലാണ് സൂരജിന്റെ ബാഗില്‍ നിന്നു ഉറക്കഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഉപയോഗിക്കാത്ത സ്ട്രിപ്പുകളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഉറക്കഗുളികള്‍ കൂടാതെ കടുത്തവേദന സംഹാരികളും പൊലീസ് കണ്ടെടുത്തു. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളികള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു. ഇത് കേസില്‍ നിര്‍ണ്ണായകമാണ്. ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അതും നിര്‍ണ്ണായകമാകും. ഈ പരിശോധനാ ഫലം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതിനിടെ ഉത്ര കൊലക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ഇനം പാമ്പുകളുടെയും വിവരശേഖരണം പൊലീസ് നടത്തും. പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷിനെ ഇന്നലെ അന്വേഷണ സംഘം വിളിപ്പിച്ച് വിവരങ്ങള്‍ തേടി. ഉത്രയെ കൊത്തിയത് മൂര്‍ഖന്‍ പാമ്പാണെന്ന് വ്യക്തമാണെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പാമ്പുകളുടെ പൊതുസ്വഭാവത്തെപ്പറ്റി പ്രത്യേകം ഫയല്‍ തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഉഗ്ര വിഷമുള്ള രാജവെമ്പാല മുതല്‍ വിഷമില്ലാത്ത പാമ്പുകള്‍ വരെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. സംസ്ഥാനത്ത് പത്ത് ഇനം വിഷപ്പാമ്പുകളാണുള്ളത്. അണലിയും മൂര്‍ഖനും ശംഖുവരയനുമാണ് മനുഷ്യരെ കടിക്കാറുള്ളതെന്നും ശംഖുവരയന്റെ കടിയേല്‍ക്കുന്നത് അപൂര്‍വമാണെന്നും വാവ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

' പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവ് ശ്രദ്ധിക്കേണ്ടതാണ്. പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോള്‍, അതായത് പാമ്പിനെ പിടിച്ചുവച്ച് കടിപ്പിക്കുകയാണെങ്കില്‍ പരമാവധി പല്ല് ആഴ്ന്ന് പോകും. പാമ്പ് സാധാരണ പോലെ കടിക്കുന്നത് പോലെ ആയിരിക്കില്ല. പാമ്പ് കടിച്ചുണ്ടായ മുറിവിന്റെ പാട്, പല്ലിന്റെ അളവ് എല്ലാം നിര്‍ണ്ണായകമാകുമെന്നായിരുന്നു വാവ സുരേഷിന്റെ നിലപാട്. ശാസ്ത്രീയമായ നിലയില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വാവ സുരേഷിന്റെ മൊഴി എടുത്തത്. വാവ സുരേഷിന് വളരെ കാലത്തെ പരിചയമുണ്ടെന്നും എങ്ങനെയാകും പാമ്പ് കടിക്കുക എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിനാകുമെന്ന് പൊലീസും വിലയിരുത്തുന്നു.

പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളില്‍ കയറിയതാകാമെന്നുമാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. അത്തരമൊരു വാദത്തിനു യാതൊരു കഴമ്പുമില്ലെന്ന് ഉത്രയുടെ വീട് സന്ദര്‍ശിച്ച വാവ സുരേഷ് പറയുന്നു. 'മാധ്യമങ്ങളിലും മറ്റും പറഞ്ഞുകേട്ട വിവരം ഉത്രയുടെ മുറി മുകളിലത്തെ നിലയിലാണെന്നാണ്. മരത്തിലൂടെയോ ജനല്‍ വഴിയോ പാമ്പ് മുറിക്കുള്ളില്‍ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാല്‍ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാള്‍ വഴി വേണം ആ മുറിയില്‍ കയറാന്‍. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല. അവിടെ മാത്രമല്ല മുറ്റത്തെങ്ങും ഈ അടുത്ത് പാമ്പ് ഇഴഞ്ഞിട്ടില്ല. ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികള്‍ വീടിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണിലുണ്ട്-വാവ സുരേഷ് പറയുന്നു.

അവര്‍ പറയുന്നത് പോലെ മരത്തിലൂടെ പാമ്പ് മുറിക്കുള്ളില്‍ കയറാനുള്ള സാധ്യതയില്ല. അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയില്‍ കടക്കാനാകില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കില്‍ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാല്‍ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂര്‍വം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയില്‍ പാമ്പ് കയറില്ലെന്നും സുരേഷ് വിശദീകരിക്കുന്നു. എവിടെനിന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് തൊണ്ണൂറു ശതമാനവും കടിക്കില്ല. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താല്‍ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ-വാവ പറയുന്നു.

ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയില്‍ സാധാരഗതിയില്‍ പാമ്പ് കൊത്താറില്ല. മരിക്കാന്‍ വേണ്ടി മനഃപൂര്‍വം കടിപ്പിച്ചതാണ് നെറ്റിയില്‍. മൂര്‍ഖനോ അണലിയോ കടിച്ചാല്‍ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂര്‍ഖന്റെ കടിയേക്കാള്‍ അണലിയുടെ കടിയാണ് വേദന. ആദ്യതവണ ഉത്രയെ പാമ്പ് കടിച്ചപ്പോള്‍ തന്നെ ഞാന്‍ എന്റെ സംശയം പലരോടും പറഞ്ഞിരുന്നതാണ്. കാരണം ആ ഭാഗങ്ങളില്‍ അണലി വളരെ കുറവാണ്.

അതുപോലെ തന്നെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂര്‍വമാണ്. പറമ്പില്‍വച്ചാണ് മിക്കവര്‍ക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. ഉത്രയെ കടിച്ചത് അണലിക്കുഞ്ഞല്ല, വലിയ ഒന്നാണ്- വാവ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category