1 GBP = 94.00 INR                       

BREAKING NEWS

കൊറോണക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് മാനഹാനിക്കൊപ്പം ധനനഷ്ടവും; ബെവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിലൂടെ നഷ്ടമായത് 200 കോടിയോളം രൂപ; ആപ് പൊല്ലാപ്പായതോടെ വീണ്ടും വരുമാനം കുറഞ്ഞു; കൊവിഡ് പ്രതിരോധത്തില്‍ ഹീറോ ആയവര്‍ ഓണ്‍ലൈന്‍ മദ്യവിതരണത്തില്‍ സീറോ ആയത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ സ്വന്തക്കാരെ സഹായിക്കാനിറങ്ങിയതോടെ മാനഹാനിയും ധനനഷ്ടവും. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ പടുത്തുയര്‍ത്തിയ പ്രതിച്ഛായ മദ്യവിതരണത്തിന്റെ കാര്യത്തില്‍ പാളിപ്പോകുകയായിരുന്നു. ബവ് ക്യൂ ആപ്പുമായി ഓണ്‍ലൈന്‍ മദ്യവിതരണം ആരംഭിക്കാന്‍ വൈകിയത് മൂലം മാത്രം സംസ്ഥാന സര്‍ക്കാരിന് 200 കോടിയോളം രൂപയാണ് വരുമാന നഷ്ടം. ആപ്പ് പാളിയത് വഴിയുണ്ടായ ധനനഷ്ടവും മാനഹാനിയും വേറെയും. സംഭവിച്ച പിഴവുകള്‍ നിരത്തി മദ്യവിതരണം ആപ്പ് വഴി നടത്തും എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന കോടികള്‍ നഷ്ടമായതിനെ കുറിച്ച് ആരും ഒരക്ഷരം മിണ്ടുന്നില്ല.

ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിനു സര്‍ക്കാര്‍ നല്‍കേണ്ടി വന്ന വിലയാണ് 200 കോടിയോളം രൂപ. 20ന് ബവ്‌കോ ഷോപ്പുകള്‍ തുറക്കാനും ബാറുകള്‍ വഴി പാഴ്‌സലായി മദ്യം വിളമ്പാനും സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എല്ലാം വൈകിപ്പിച്ചത് ആപ് വഴി ടോക്കണ്‍ നല്‍കാനുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ ആപ് ഇറങ്ങിയത് ഒരാഴ്ചയ്ക്കു ശേഷം. 30 കോടി മുതല്‍ 40 കോടി രൂപ വരെയാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ഒരു ദിവസത്തെ ശരാശരി വിറ്റുവരവ്. ഇതനുസരിച്ച് 7 ദിവസം കൊണ്ട് 200 കോടിയോളം നഷ്ടപ്പെട്ട സര്‍ക്കാര്‍, ആപ് പൊല്ലാപ്പായതോടെ ഇപ്പോള്‍ വീണ്ടും നഷ്ടം സഹിക്കേണ്ട ഗതികേടിലായി. 64 ദിവസം പൂട്ടിക്കിടന്നതിനാല്‍ വന്ന 2000 കോടിയുടെ നഷ്ടത്തിനു പുറമേയാണ് 200 കോടിയുടെ നഷ്ടം.

301 ബവ്‌കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം 5 ലക്ഷത്തിലേറെ പേര്‍ക്കാണു ലോക്ഡൗണിനു മുന്‍പ് ഒരു ദിവസം മദ്യം നല്‍കിയിരുന്നത്. ആപ്പിലൂടെ ആദ്യ ദിവസം ഇതിന്റെ പകുതി പേര്‍ക്കു പോലും ടോക്കണ്‍ ലഭിച്ചില്ല. മദ്യം വാങ്ങിയവരുടെ എണ്ണം പിന്നെയും കുറഞ്ഞു. 301 ബാര്‍ ഹോട്ടലുകള്‍ വഴി കൂടി കുപ്പി നല്‍കാന്‍ തീരുമാനിച്ചിട്ടും പകുതി പേര്‍ക്കു പോലും വില്‍ക്കാന്‍ കഴിയാത്തത് സര്‍ക്കാരിനു വലിയ തിരിച്ചടിയായി. ബാര്‍ ഹോട്ടലുകളില്‍ കൂടി വില്‍പനയ്ക്കുള്ള സൗകര്യം ഒരുക്കിയതിനാല്‍ ഓണ്‍ലൈന്‍ ടോക്കണ്‍ വേണ്ടെന്ന നിലപാട് എക്‌സൈസ് വകുപ്പിലെ ചില ഉന്നതര്‍ക്കുണ്ട്. ഓരോ ഷോപ്പിനു മുന്നിലും ഏതാനും പൊലീസുകാരെ നിയോഗിച്ചാല്‍ മതിയാകും. ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചെങ്കിലും തല്‍ക്കാലം ബവ്ക്യൂ ആപ് തയാറാക്കിയ സ്റ്റാര്‍ട്ടപ് കമ്പനിയെ സഹായിക്കണമെന്ന രാഷ്ട്രീയ നിലപാടിനാണു മുന്‍തൂക്കം.

സ്റ്റോക്ക് ഇല്ലാത്തതും തിരിച്ചടിയായി
ഇന്നലെ ടോക്കണ്‍ ലഭിച്ചവര്‍ ബാറുകളില്‍ എത്തിയപ്പോള്‍ പല സ്ഥലത്തും സ്റ്റോക്കില്ല. ചില സ്ഥലങ്ങളില്‍ വില കൂടിയ ഇനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ആഴ്ച ആദ്യം തന്നെ ബാറുകളുടെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോക്ക് എടുക്കാന്‍ എക്‌സൈസ് വകുപ്പ് അനുവദിച്ചില്ല. ബുധനാഴ്ച വൈകിട്ട് എക്‌സൈസ് മന്ത്രിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞു മാത്രമേ കുറച്ചു പേര്‍ക്കു മദ്യം വിതരണം ചെയ്തുള്ളൂ. അതോടെയാണ് ഇന്നലെ സ്റ്റോക്ക് തീര്‍ന്നത്. എന്നാല്‍ ഇന്നലെ ഭൂരിപക്ഷം ബാറുകാരും ആവശ്യത്തിനു സ്റ്റോക്ക് എടുത്തു.

ആദ്യ ദിന വില്‍പന 50 കോടി
മദ്യവില്‍പന പുനരാരംഭിച്ച വ്യാഴാഴ്ച സംസ്ഥാനത്ത് 50 കോടി രൂപയിലേറെ രൂപയുടെ മദ്യ വില്‍പന നടന്നു. ബാറുകളിലെ വില്‍പനയുടെ കണക്ക് ലഭിച്ചിട്ടില്ല. ബവ്‌കോയുടെ 270 വില്‍പന കേന്ദ്രങ്ങളിലൂടെ മാത്രം 22.7 കോടി രൂപയുടെ മദ്യമാണു വിറ്റത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 വില്‍പന കേന്ദ്രങ്ങളിലൂടെ 2 കോടി രൂപയുടെ മദ്യം വിറ്റു. സാധാരണ ദിവസങ്ങളില്‍ 6 കോടിയുടെ വില്‍പനയാണു നടക്കുന്നത്. 32 കോടി രൂപയാണ് ബവ്‌കോയുടെ ഒരു ദിവസത്തെ ശരാശരി വില്‍പന. 612 ബാര്‍ ഹോട്ടലുകളില്‍ 576 പേര്‍ മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടിയിരുന്നു. 360 ബീയര്‍ വൈന്‍ ഷോപ്പുകളില്‍ 291പേര്‍ വില്‍പന നടത്താന്‍ സന്നദ്ധരായി. എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ബാറുകളിലും ബീയര്‍, വൈന്‍ പാര്‍ലറുകളിലും ബവ്‌കോയുടെ ഇരട്ടി വില്‍പന നടന്നിട്ടുണ്ടാകാമെന്നാണു എക്‌സൈസ് കരുതുന്നത്.

രണ്ടാം ദിനവും പരാതികള്‍ക്ക് പരിഹാരമായില്ല
അതംസമയം, ഓണ്‍ലൈന്‍ മദ്യ വിതരണത്തിനു കൊണ്ടു വന്ന ആപ് രണ്ടാം ദിവസവും പൂര്‍ണ സജ്ജ്മായില്ല. ഒ ടി പി പ്രശ്‌നം പരിഹരിച്ചെന്ന് ഫെയര്‍കോഡ് കമ്പനി പറയുന്നുണ്ടായിരുന്നെങ്കിലും മദ്യം ബുക്ക് ചെയ്യുന്നതിനായി ആപ്പ് ഓപ്പണ്‍ ചെയ്തവര്‍ക്ക് അതിന് കഴിഞ്ഞില്ല. രാവിലെ 6 മണി മുതല്‍ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാന്‍ അവസരം ഉണ്ടെന്നു പറഞ്ഞിലും ആപ്പ് സജ്ജം ആകാത്തിനാല്‍ സമയം തന്നെ മാറ്റി. പുലര്‍ച്ചെ 3.45 മുതല്‍ 9 മണി വരെ എന്നാക്കി. പക്ഷെ രാവിലെ 8 മണിക്ക് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കും അതിനു സാധിച്ചില്ല.

ആപ്പ് പ്രവര്‍ത്തനം നിലച്ചിട്ടും ഫെയര്‍ കോഡ് ടെക്‌നോളജിസ് പ്രതിനിധികള്‍ പ്രതികരിച്ചതുമില്ല. മാത്രമല്ല മദ്യ വിതരണത്തിന്റെ ലിങ്ക് ഉള്‍പ്പെടുന്ന പോസ്റ്റ് കമ്പനി എഫ് ബി പേജില്‍ നിന്നു നീക്കുകയും ചെയ്തു. ബുക്കിങ് പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നു പ്രതിഷേധവുമായി ആളുകള്‍ ഫെയര്‍ കൊഡിന്റെ ഓഫീസില്‍ എത്തി. ആപ്പിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചതും ആപ് തന്നെ മദ്യവിതരണത്തിന് തുടരാന്‍ തീരുമാനിച്ചതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category