1 GBP = 94.00 INR                       

BREAKING NEWS

അബുദാബിയില്‍ ഡ്രൈവറായിരുന്ന ജോസ് നാട്ടിലെത്തിയത് കഴിഞ്ഞ ആഴ്ച; കരള്‍ രോഗം മൂര്‍ച്ഛിച്ച് പത്തനംതിട്ടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ രക്തം ഛര്‍ദ്ദിച്ച 38കാരനെ കൊണ്ടു പോയത് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്; മരണ ശേഷം സ്രവ പരിശോധനയില്‍ തെളിഞ്ഞത് കോവിഡ് സാന്നിധ്യവും; കൊറോണയില്‍ കേരളത്തില്‍ മരിക്കുന്ന പ്രായം കുറഞ്ഞ രോഗിയായി പാണ്ടനാട് സ്വദേശി ജോസ് ജോയി; തുടര്‍ച്ചയായ അഞ്ചാം ദിവസവും കേരളത്തില്‍ കോവിഡ് മരണം; അത്യാഹിതത്തിന്റെ എണ്ണം ഒന്‍പതാകുമ്പോള്‍

Britishmalayali
kz´wteJI³

ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ കേരളത്തിലെ കോവിഡ് മരണം ഒന്‍പതായി. മൂന്ന് ദിവസമായി കേരളത്തില്‍ എല്ലാ ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി(38) വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍നിന്ന് ജോസ് നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചതിനു ശേഷം സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.

തിരുവല്ല സ്വദേശി ജോഷി മാത്യു ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഭാര്യക്കൊപ്പം വിസിറ്റിങ് വിസയില്‍ ദുബായിലെ മക്കളുടെ അടുത്തേക്കുപോയ ജോഷി മെയ് 11-നാണ് തിരികെയെത്തിയത്. പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 18-ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25-ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു.

ഷാര്‍ജയിലുള്ള മക്കളെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ജോഷിയെ കോവിഡ് ലക്ഷണങ്ങളോടെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ജോഷിക്കൊപ്പം ഷാര്‍ജയില്‍ പോയിരുന്ന ഭാര്യ തുരുത്തി പാലാപ്ര കുടുംബാംഗം ലീലാമ്മയ്ക്കു ടിക്കറ്റ് ലഭിക്കാത്തതിനാല്‍ തിരിച്ചുവരാനായിട്ടില്ല. മക്കള്‍: ലിജോ, ലിജി, ലിജു (ഷാര്‍ജ). മരുമക്കള്‍: ജോമോള്‍, വിജോ (ഷാര്‍ജ), ലിബി.

അബുദാബിയില്‍ ഡ്രൈവറായിരുന്ന ജോസ് നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തിലിരിക്കെ കരള്‍രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടു മരിച്ചു. മരണ ശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ടി.ജെ.സ്‌കറിയമേരിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരി: ജോളി. കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒന്‍പതായി. പരിയാരത്തു ചികിത്സയിലായിരിക്കെ മാഹി സ്വദേശിയും മരിച്ചു.

ജോസ് ജോയി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം രാത്രിയും മാതാവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. അവിവാഹിതനാണ്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 62 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 പേര്‍ക്കു രോഗബാധയുണ്ടായി. തമിഴ്നാട്-10, മഹാരാഷ്ട്ര-10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് ഒന്നു വീതം ആണ് രോഗബാധിതരുടെ എണ്ണം. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കു രോഗമുണ്ടായി. ജയിലില്‍ കഴിയുന്ന രണ്ടു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും പുറമേ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്കും രോഗമുണ്ടായി.

ആലപ്പുഴ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 38 പ്രവാസികളെകൂടി പ്രവേശിപ്പിച്ചു. പാരീസില്‍നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ടുപേര്‍, ദുബായില്‍നിന്നും നെടുമ്പാശേരിയിലെത്തിയ എട്ടുപേര്‍, ബഹ്‌റൈനില്‍നിന്നും നെടുമ്പാശേരിയിലെത്തിയ എട്ടുപേര്‍, ദുബായില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആറുപേര്‍, അബുദാബിയില്‍നിന്നും നെടുമ്പാശേരിയിലെത്തിയ നാലുപേര്‍, സലാല- കണ്ണൂര്‍ വിമാനത്തിലെത്തിയ രണ്ടുപേര്‍ എന്നിവരെ അമ്പലപ്പുഴയിലെ വിവിധ കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

കുവൈത്തില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എട്ട് പേരെ കാര്‍ത്തികപ്പള്ളി താലൂക്കിലെ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ജില്ലക്കാരായ 95 പേരാണ് എത്തി. ഇതില്‍ അഞ്ചുവയസ്സുള്ള ഒരു കുട്ടിയടക്കം 61 പേരെ് കെഎസ്ആര്‍ടിസി ബസില്‍ ജില്ലയിലെത്തിച്ചു. നാലുപേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

ആശുപത്രിയിലുള്ള 38 പേരടക്കം ജില്ലയില്‍ ആകെ -4912 പേരാണ് നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 34 പേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും കായംകുളം ആശുപത്രിയില്‍ ഒരാളും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്ക് അയച്ച 2731 സാമ്പിളില്‍ 2552 എണ്ണം നെഗറ്റീവാണ്. വെള്ളിയാഴ്ച 132 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category