1 GBP = 94.00 INR                       

BREAKING NEWS

മൊറാര്‍ജിയും വാജ്‌പേയും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; തെണ്ടുല്‍ക്കറുടെ രാജ-കുമാരയോഗം പ്രവചിച്ച ജ്യോതിഷി; രാജീവ് ഗാന്ധിയുടെ മരണവും സഞ്ജയ് ഗാന്ധിയുടെ വിമാന അപകടവും ഭോപ്പാല്‍ ദുരന്തവും മുന്‍കൂട്ടി കണ്ടു; 2014ല്‍ രാജ്യം ഭരിക്കുമെന്ന് മോദിയുടെ കൈനോക്കി പറഞ്ഞതും യഥാര്‍ത്ഥ്യമായി; ബച്ചന്റേയും ഇഷ്ടക്കാരന്‍; കോവിഡ് മെയ് 21ന് തളരുമെന്ന് പറഞ്ഞത് പാഴായി; ഒടുവില്‍ കൊറോണയ്ക്ക് കീഴടങ്ങി മെയ് മാസ യാത്രാമൊഴി; ഗുജറാത്തിലെ വിഐപി ജ്യോത്സ്യന്‍ ദാരുവാലയുടെ മരണം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

അഹമ്മദാബാദ്: കോവിഡ് മെയ് 21-നു ശേഷം ദുര്‍ബലപ്പെടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി മരിച്ചത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്ന ബെജാന്‍ ദാരുവാല(90)യാണ് ഗാന്ധിനഗറിലെ അപ്പോളൊ ആശുപത്രിയില്‍ മരിച്ചത്. കോവിഡാണ് മരണകാരണമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ബന്ധുക്കള്‍ നിഷേധിച്ചു. എന്നാല്‍ കോവിഡ് രോഗിയായിരുന്നു ജ്യോതിഷി എന്നാണ് സര്‍ക്കാര്‍ നിലപാട്. 

ഏപ്രിലില്‍ കോവിഡ് സംബന്ധിച്ച് ഇദ്ദേഹം പ്രവചനങ്ങള്‍ നടത്തിയിരുന്നു. മെയ് 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു. ഈ ജ്യോതിഷിയെ ആണ് ഒടുവില്‍ കൊറോണ കീഴടക്കിയത്. ഇതോടെ കൊറോണയുടെ വ്യാപനം കുറയാത്തതും അത് അതിവേഗം വ്യാപിക്കുന്നതിനുമൊപ്പം ജ്യോതിഷിയുടെ പ്രവചനവും ചര്‍ച്ചകളില്‍ നിറയുന്നു. ട്രോളായും മാറുന്നുണ്ട്.

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ജൗതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മെയ് 22-നാണ്. തുടര്‍ന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇദ്ദേഹത്തിന്റെ പേര് കോര്‍പ്പറേഷന്റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും അത് അവ്യക്തമാണെന്നും ന്യൂമോണിയയാണു കാരണമെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജൗതിഷികളുടെ നിരയില്‍ ഇടംപിടിച്ചയാളാണ് ബെജാന്‍ ദാരുവാല. നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവരുടെ വിജയങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ദാരുവാല 2012-ല്‍ എഴുതിയ പുസ്തകം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്. ഇങ്ങനെ മോദി അടക്കമുള്ളവരുടെ ഭാവി പ്രവചിച്ച ജ്യോതിഷിക്ക് മുമ്പില്‍ കൊറോണയും തോല്‍ക്കുമെന്നായിരുന്നു പ്രവചനം നടത്തുമ്പോള്‍ ഏവരും പറഞ്ഞിരുന്നത്. എന്നാല്‍ കൊറോണ അതും കടന്ന് മുന്നേറി. ഒടുവില്‍ ജ്യോതിഷിക്കും ജീവന്‍ കൊടുക്കേണ്ടി വന്നു.

ബേജാന്‍ ദാരുവാലയുടെ നിര്യാണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അഹമ്മദാബാദില്‍ ഇംഗ്ലിഷ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുള്ള ബേജാന്‍ ദാരുവാല ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളുടെ ഇഷ്ടജ്യോത്സ്യന്‍ കൂടിയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ കൈ നോക്കി തുടര്‍ ജൈത്രയാത്രയുടെ പ്രവചനം നടത്തിയതായി 2015 ല്‍ ദാരുവാല അവകാശപ്പെട്ടിരുന്നു.

ആയിരക്കണക്കിന് അനുയായികളുള്ള ദാരുവാല നിരവധി പത്രങ്ങളില്‍ ഗണേശ സ്പീക്ക്‌സ് എന്ന പേരില്‍ ജ്യോതിഷ കോളങ്ങളും എഴുതിയിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെയും മൊറാര്‍ജി ദേശായിയുടെയും പ്രധാനമന്ത്രി മോദിയുടെയും നേതൃത്വത്തില്‍ കേന്ദ്രഭരണം നിലവില്‍ വരുമെന്ന് പ്രചവചിച്ച ജ്യോത്സനാണ് ഇദ്ദേഹം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ വിമാനാപകടവും ഭോപ്പാല്‍ ദുരന്തവും ദാരുവാല പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധിച്ച് സ്വന്തം മരണംമാത്രം പ്രവചിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക്ക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കുമായുള്ള വിവാഹം ആറു മാസം വരെ നീളാന്‍ സാധ്യതയുണ്ടെന്ന് പ്രവചനവും ചര്‍ച്ചയായിരുന്നു

നവരാത്രിയുടെ ആദ്യനാളായ ബുധനാഴ്ച സച്ചന്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയാല്‍ അത് ഏറെ ശുഭകരമായിരിക്കും. സച്ചിന് ജാതകപ്രകാരം ഇപ്പോള്‍ രാജയോഗവും കുമാരയോഗവുമുണ്ട്. രാജയോഗമുള്ളവര്‍ വളരെ വിരളമാണ്. സച്ചിനെക്കൂടാതെ മുകേഷ് അംബാനി, നരേന്ദ്ര മോദി, ബരാക് ഒബാമ, തുടങ്ങിയവരാണ് ലോകത്തെ പ്രമുഖരില്‍ രാജയോഗമുള്ളവര്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും രാജയോഗമുണ്ട്- എന്നൊക്കെ പ്രവചിച്ച ജ്യോതിഷിയാണ് ദാരുവാല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category