1 GBP = 94.00 INR                       

BREAKING NEWS

ശ്രമിക് ട്രെയിനുകളിലെ യാത്രക്കിടെ മരിച്ചത് 80ഓളം കുടിയേറ്റ തൊഴിലാളികള്‍; മരണകാരണം യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും; ട്രെയിനുകള്‍ക്കുള്ളിലെ മരണം സംബന്ധിച്ച് രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ അപൂര്‍ണമായ കണക്കുമായി റെയില്‍വെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സ്വന്തം നാടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ ശ്രമിക് ട്രെയിനുകളില്‍ വെച്ച് മരണമടഞ്ഞത് 80 ഓളം പേര്‍. മെയ് 9 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ മരിച്ചത്. റെയില്‍വെ സുരക്ഷാസേനയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രമിക് ട്രെയിനുകള്‍ക്കുള്ളില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍?ഗ്രസും തമ്മില്‍ വാക്‌പോര് തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മെയ് ഒന്ന് മുതല്‍ മെയ് 27 വരെ 3,840 ട്രെയിനുകള്‍ വഴി അഞ്ച് ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് പ്രത്യേക ട്രെയിനുകള്‍ക്ക് സാധിച്ചു. എന്നാല്‍ യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി റെയില്‍വെ സൂചന നല്‍കിയിരുന്നു. മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരുമാണെന്നും അത്തരത്തിലുള്ളവര്‍ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും ഉടനെ പ്രസിദ്ധീകരിക്കുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആരുടെ മരണവും നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വെ തുടരുന്നുണ്ടെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഭക്ഷണം ലഭിക്കാത്തതിനാല്‍ ചില തൊഴിലാളികള്‍ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് അറിയിച്ചു. മെയ് ഒന്ന് മുതല്‍ എട്ട് വരെയുള്ള വിവരം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ 18,നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19, ഈസ്റ്റ് കോസ്റ്റ് റെയില്‍വെ സോണില്‍ 13 തുടങ്ങി മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ്. മരിച്ചവരില്‍ ഹൃദയവാല്‍വ് മാറ്റി വെച്ചയാളും അമിത രക്തസമ്മര്‍ദമുള്ളവരും ഉള്‍പ്പെടുന്നു. ഗുരുതര രോഗമുള്ളവര്‍ ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി പത്ത് വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും യാത്ര ഒഴിവാക്കണമെന്നും ഗോയല്‍ പറഞ്ഞു.

ശ്രമിക് ട്രെയിനുകളില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച് വീഴുന്ന സംഭവം നിസാരവത്കരിച്ച് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷനായ ദിലീപ് ഘോഷ് എംപി രം?ഗത്തെത്തിയിരുന്നു. 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഇതോടെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍?ഗ്രസും സിപിഎമ്മും രം?ഗത്തെത്തിയിരുന്നു. ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണമൂല്‍ കോണ്‍?ഗ്രസ് ആവശ്യപ്പെട്ടു.

'നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ റെയില്‍വേയെ കുറ്റം പറയാന്‍ കഴിയില്ല. കുടിയേറ്റക്കാരെ കൊണ്ടുപോകാന്‍ അവര്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ചില മരണങ്ങള്‍ നടന്നിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. യാത്രക്കാര്‍ക്ക് വേണ്ടി റെയില്‍വേ ചെയ്യുന്ന സേവനങ്ങളുടെ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ പക്കലുണ്ട്. നിസാരമായ ചില സംഭവങ്ങള്‍ നടന്നതിന്റെ പേരില്‍ റെയില്‍വേയെ താഴ്ത്തി കാണിക്കാന്‍ കഴിയില്ല' ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം, ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടു.

ലോക്ക്ഡൗണും കൊവിഡ് പ്രശ്നവും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ചയുടെ ഫലമാണ് അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്നത്. നിരവധി പേര്‍ മരിച്ചുവീഴുന്നു. ബിജെപി നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഞങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് ദിലീപ് ഘോഷ് കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമെന്ന് ടിഎംസി നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് എല്ലാം നന്നായി മാത്രമേ സംഭവിക്കൂവെന്ന ചിന്തയാണ് ദിലീപ് ഘോഷിനെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category