1 GBP = 102.00 INR                       

BREAKING NEWS

എസ് എം എസ് വഴി ബുക്ക് ചെയ്യാമെങ്കില്‍ പിന്നെ എന്തിനായിരുന്നു സഖാവെ ഈ ആപ്പ്? ബാറുകളില്‍ കൊടുക്കാന്‍ ആയിരുന്നെങ്കില്‍ പിന്നെന്തിനായിരുന്നു ഈ തയ്യാറെടുപ്പ്? എട്ടും പൊട്ടും തിരിയാത്ത സൈബര്‍ പോരാളികളെ ഈ പണി ഏല്‍പ്പിക്കുമ്പോള്‍ അറിഞ്ഞില്ലേ സൈബര്‍ ഗുണ്ടായിസമല്ല ആപ്പ് നിര്‍മ്മാണം എന്ന്? ഒരു മൊബൈല്‍ ആപ്പ് പോലും നിര്‍മ്മിച്ചു നടത്താന്‍ അറിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയായി എങ്ങനെ പിണറായി മാറി?

Britishmalayali
kz´wteJI³

മദ്യപിക്കുക എന്നത് ഏറ്റവും വലിയ മൗലിക അവകാശമാണ് എന്ന് വിശ്വസിക്കുന്ന ഒരു സര്‍ക്കാരാണ് പിണറായി വിജയന്റേത്. അതുകൊണ്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും മദ്യശാലകള്‍ അടയ്ക്കാന്‍ ഈ സര്‍ക്കാര്‍ മടി കാണിച്ചത്. അതുകൊണ്ടാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്‍പ് തന്നെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി മദ്യവിതരണം ഈ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

അതുകൊണ്ടാണ് അധികാരത്തിലെത്തുമ്പോള്‍ വെറും 29 ബാറുകള്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ 625 ബാറുകളായി ഉയര്‍ത്തിയത്. എന്നിട്ടും മദ്യപാനിയുടെ അടിസ്ഥാനപരമായ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ പോലും ഈ സര്‍ക്കാരിന് കഴിവില്ല എന്ന് തെളിഞ്ഞിരിക്കുന്നു.

സര്‍ക്കാരിന്റെ മദ്യവില്‍പനയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ബെവ് ക്യൂ എന്ന ആപ്ലിക്കേഷന്‍ എട്ട്നിലയില്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ പരിശ്രമിക്കുകയാണ്. അപ്പോള്‍ എന്റെ മൊബൈല്‍ ഫോണില്‍ കാണിക്കുന്നത് നിങ്ങളുടെ രാജ്യത്ത് ഈ സേവനം ഇല്ല എന്നാണ്.

ഞാന്‍ ഈ മൊബൈല്‍ ഫോണ്‍ വാങ്ങിയത് മറ്റേതോ രാജ്യത്ത് നിന്ന് ആയതുകൊണ്ട് ആയിരിക്കാം ആ രാജ്യത്തെ പ്ലേ സ്റ്റോര്‍ ആയിരിക്കാം എന്റേത്. എന്നാല്‍ ഞാന്‍ ഈ രാജ്യത്താണ് ജീവിക്കുന്നത് എന്നും ഈ രാജ്യത്ത് വച്ചാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും തിരിച്ചറിയാനുള്ള കഴിവ് ആ ആപ്പിന് ഇല്ലെങ്കില്‍ അതൊരു പൂര്‍ണ പരാജയം തന്നെയാണ്. എന്നെ പോലെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങിയ ആര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഇനി എന്നെ പോലെയുള്ളവരുടെ പ്രശ്നം മാറ്റി വയ്ക്കുക. ഇവിടെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പലര്‍ക്കും നൂറ് തവണ ശ്രമിച്ചാല്‍ പോലും ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല.

ബുക്ക് ചെയ്യുമ്പോള്‍ കണക്ഷനില്ല എന്നും ഇപ്പോള്‍ ബുക്കിങ് സമയമല്ല എന്നുമൊക്ക പറഞ്ഞുകൊണ്ടിരിക്കുന്നു. നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത് രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ ബുക്കിങ് ഉണ്ട് എന്നാണ്. ഇന്നെന്റെ ഒരു സുഹൃത്ത് ബുക്കിങിന് ശ്രമിച്ചപ്പോള്‍ എഴുതി കാണിക്കുന്നത്. മൂന്നേ മുക്കാല്‍ മുതല്‍ രാവിലെ 9 വരെയാണ് ബുക്കിങ് എന്നാണ്. അതായത് നിങ്ങള്‍ ഒരു കുപ്പി മദ്യം വാങ്ങാന്‍ മൂന്നേമുക്കാലിന് അലാറം വച്ച് എഴുനേല്‍ക്കണം എന്ന്. രാവിലെ ആറിനും ഏഴിനുമൊക്കെ ബുക്ക് ചെയ്ത എന്റെ സുഹൃത്തിനോട് ബുക്കിങ് തീര്‍ന്ന് പോയി എന്നാണ് പറയുന്നത്. പലര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. ബുക്ക് ചെയ്തവര്‍ക്ക് ഒ.ടി.പി കിട്ടുന്നില്ല. ഒ.ടി.പി കിട്ടിയവര്‍ അതുമായി ചെല്ലുമ്പോള്‍ അത് വേരിഫൈ ചെയ്യാന്‍ ഔട്ട്ലെറ്റില്‍ ഇരിക്കുന്നവര്‍ക്ക് സാധിക്കുന്നില്ല. ലളിതമായ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനുള്ള കഴിവ് പോലും ഈ സര്‍ക്കാരിന് നഷ്ടപ്പെട്ടിരിക്കുന്നു.

വാസ്തവത്തില്‍ എസ്.എം.എസിലൂടെ അപേക്ഷിച്ചാല്‍ കിട്ടുന്നതാണ്. ഇങ്ങനെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യം പോലും ഇല്ല. ശബരിമല വെര്‍ച്യല്‍ ക്യൂ പോലെയുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ മുന്‍പേ ഇവിടെയുണ്ട്. ആ പേര് തന്നെ കോപ്പി ചെയ്ത് പേര് മാറ്റി ചെയ്യാമായിരുന്നു. അല്ലെങ്കില്‍ തന്നെ എന്തിന് വേണ്ടിയാണ് ഈ ആപ്പ്. റേഷന്‍ കടകള്‍ക്ക് ആപ്പുണ്ടോ? സകല കടകള്‍ക്കും ആപ്പുണ്ടോ. സകല കടകളും ആപ്പില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മാത്രം എന്തിനാണ് ആപ്പ്.

മദ്യശാലകള്‍ക്ക് മുന്‍പിലെ നീണ്ട ക്യുവാണ് സര്‍ക്കാരിന്റെ ഭയം. എന്നാല്‍ വെറും 269 ഔട്ട്ലെറ്റുകളിലുണ്ടായിരുന്ന ക്യു. 1267 ഔട്ട്ലെറ്റുകളിലേക്ക് വീതം വയ്ക്കുമ്പോള്‍ തന്നെ ആ ക്യു ഇല്ലാതാകുകയാണ്. മാത്രമല്ല കഴിഞ്ഞ ദിവസം ഞാന്‍ സൂചിപ്പിച്ച പോലെ ഒരു ലാത്തിയുമായി ഒരു പൊലീസുകാരന്‍ ക്യൂവിന്റെ പിന്നില്‍ നിന്നാല്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതാണ് കേരളം എന്ന് ഇവര്‍ മറന്നുപോയി. അല്ലെങ്കില്‍ തന്നെ വരി പരിശോധിക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് വേണ്ടി അവിടെ ഉദ്യോഗസ്ഥന്മാര്‍ വേണം. ( ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category