1 GBP = 96.00 INR                       

BREAKING NEWS

അംബാനിയുടെ ന്യൂസ് 18 കേരളയുടെ പുതിയ തലവനായി എത്തുക പ്രദീപ് പിള്ള; മീഡിയാ വണ്ണിലേക്ക് ചേക്കേറുന്ന രാജീവ് ദേവരാജിന്റെ പകരക്കാനാകാനുള്ള ശ്രീലാലിന്റെ നീക്കങ്ങള്‍ വെട്ടിയത് ഗ്രൂപ്പിസത്തില്‍ മനംമടുത്ത ന്യൂസ് 18 മാനേജ്മെന്റ്; വാര്‍ത്തകളിലെ തീവ്ര ഇടതുപക്ഷം മുഖം ഇനി ചാനല്‍ കൈവിടും; അഴിച്ചു പണി ഭയന്ന് ന്യൂസ് 18 കേരളയിലെ സൈബര്‍ സഖാക്കള്‍; കൈമോശം വന്ന ചാനലിന്റെ അംബാനിഫിക്കേഷന്‍ തിരിച്ചു പിടിക്കാന്‍ പഴയ മനോരമക്കാരന്‍ വീണ്ടുമെത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അംബാനിയുടെ ന്യൂസ് 18 കേരളയുടെ തലവനാകാനുള്ള ശ്രീലാലിന്റെ മോഹം നടന്നില്ല. രാജീവ് ദേവരാജിന് പകരം ഇനി ന്യൂസ് 18 കേരളയെ പ്രദീപ് പിള്ള നയിക്കും. മനോരമയിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങി ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുമാറിയ പ്രദീപ് പിള്ള ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മനോരമ പത്രത്തില്‍ അറിയപ്പെട്ടിരുന്ന ജേര്‍ണലിസ്റ്റായിരുന്നു പ്രദീപ്. തിരുവനന്തപുരത്ത് റിപ്പോര്‍ട്ടറായിരിക്കെ മനോരമ യുഎഇ ദൗത്യം ഏല്‍പ്പിച്ച മാധ്യമ പ്രവര്‍ത്തകനാണ് പ്രദീപ് പിള്ള. എല്ലാവരേയും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദീപ് ചാനല്‍ തലപ്പത്ത് എത്തുന്നത്.

കേരളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനലാകുകയായിരുന്നു ന്യൂസ് 18 കേരളം എന്ന അംബാനി ചാനലിന്റെ ലക്ഷ്യം. കോടികളാണ് ഇതിന് വേണ്ടി മുതല്‍ മുടക്കിയത്. ലക്ഷങ്ങള്‍ കൊടുത്ത് മനോരമയില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ആളുകളെ എത്തിച്ചതും വാര്‍ത്താ ചാനലുകളില്‍ ആദ്യ സ്ഥാനത്തിന് വേണ്ടി മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു പിന്നിലെങ്കിലും കുറഞ്ഞതെത്തുമെന്ന് കരുതി. എന്നാല്‍ അംബാനിയുടെ പ്രതീക്ഷകളൊന്നും പൂവണിഞ്ഞില്ല. നിരവധി വിവാദങ്ങളിലും ചാനല്‍ പെട്ടു. ജയ്ദീപിനായിരുന്നു ആദ്യം ചുമതല.

പിന്നീട് രാജീവ് ദേവരാജനിലേക്കും കാര്യങ്ങളെത്തി. ഇരുവരും ടെലിവിഷന്‍ രംഗത്ത് വലിയ പരിചയമുള്ളവരായിരുന്നു. പ്രദീപ് പിള്ള ടൈംസ് നൗവില്‍ നിന്നാണ് മനോരമയില്‍ എത്തിയതെങ്കിലും കൂടുതല്‍ കാലവും പത്രങ്ങളിലായിരുന്നു പ്രവര്‍ത്തന പരിചയം. മനോരമയിലും ഇന്ത്യന്‍ എക്‌സ്പ്രസിലും റിപ്പോര്‍ട്ടിംഗില്‍ പേരെടുത്ത ആളാണ് പ്രദീപ്. ന്യൂസ് 18 കേരളയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് പ്രദീപ് എത്തുന്നത്. എന്നാല്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തമൊന്നും പ്രദീപിന് നല്‍കിയിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളായിരുന്നു ഇതിന് കാരണം.

തുടക്കം മുതല്‍ പലവിധ വിവാദങ്ങളിലേക്ക് ചാനല്‍ വഴുതി പോവുകയും ചെയ്തു. ഇതെല്ലാം ചാനലിനെ ബാധിച്ചു. ചാനലില്‍ എത്തിയവരെല്ലാം കടുത്ത പിണറായി ഭക്തരായിരുന്നു. ഇവരലെല്ലം സിപിഎം സൈബര്‍ പോരാളികള്‍ക്ക് വേണ്ടി അജണ്ട് പ്രഖ്യാപിച്ച് മുമ്പോട്ട് പോയതോടെ ചാനലിന് ഇടതു പക്ഷ ഇമേജും കിട്ടി. ചാനലിന് പണം മുടക്കിയ അംബാനി ആഗ്രഹിച്ചത് വലതു പക്ഷ ലൈനായിരുന്നു. ഇതും തെറ്റി. ഇടതുപക്ഷത്തെ നിലപാടുകളുമായി മുന്നേറി ഒന്നാമനാകാനും കഴിഞ്ഞില്ല. പ്രദീപ് പിള്ള തീവ്ര ഇടതുപക്ഷമോ വലതു പക്ഷമോ അല്ല. ഇതു കൊണ്ടാണ് പ്രദീപിന് നറുക്ക് വീഴുന്നത്. മുമ്പ് ജനം ടിവിയുടെ തലപ്പത്തേക്കും പ്രദീപിനെ ആര്‍എസ്എസ് പരിഗണിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രീയ ചാനലിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പ്രദീപ് ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. ഒരു പാര്‍ട്ടിയോടും വലിയ ആഭിമുഖ്യമില്ലെന്നതാണ് പ്രദീപിന് ഗുണമാകുന്നത്. ഇതോടൊപ്പം ന്യൂസ് 18ലെ ഗ്രൂപ്പ് സമവാക്യങ്ങളേയും മോശം പ്രവണതേയും അടുത്ത് അറിയുകയും ചെയ്യാം. രണ്ട് കൊല്ലമായി ന്യൂസ് 18 കേരളയ്ക്കൊപ്പമുള്ള പ്രവര്‍ത്തന പരിചയത്തിലെ തിരിച്ചറിവുകള്‍ പ്രദീപ് പിള്ളയെ മുമ്പോട്ടുള്ള പോക്കില്‍ തുണയ്ക്കുമെന്നാണ് അംബാനി മാനേജ്മെന്റിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച പ്രദീപ് പിള്ള ചാനല്‍ എഡിറ്ററായി ചുമതലയേല്‍ക്കും.

ന്യൂസ് 18 മലയാളം തുടങ്ങുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നെത്തിയ ജയ്ദീപായിരുന്നു മേധാവി. പിന്നീട് രാജീവ് ഈ പദവിയില്‍ എത്തുകയായിരുന്നു. ചാനലിലെ ജേണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നുള്ള വിവാദമായിരുന്നു ഇതിനെല്ലാം കാരണം. ഹൈക്കോടതിയെ സമീപിച്ച് കേസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ചാനലിന് മുമ്പോട്ട് കുതിക്കാനായില്ല. ഇതോടെ പതിയെ ജയ്ദീപ് ന്യൂസ് 18ന്റെ പടി ഇറങ്ങി. രാജീവ് ദേവരാജ് സമ്പൂര്‍ണ്ണ മേധാവിത്വത്തില്‍ എത്തുകയും ചെയ്തു. മനോരമയില്‍ നിന്ന് ന്യൂസ് 18ല്‍ എത്തിയ രാജീവിന് ശ്രീലാലും സതീഷും ഉറച്ച പിന്തുണ നല്‍കിയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന പരിചയമുണ്ടായിരുന്ന ശ്രീലാല്‍-സതീഷ് കൂട്ടുകെട്ടുമായി ചേര്‍ന്നാണ് രാജീവ് ചാനലിനെ മുമ്പോട്ട് കൊണ്ടു പോയത്. ഇതിനിടെയാണ് പലവിധ വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഇത് ചാനലിന്റെ വിശ്വാസ്തയെ പോലും തളര്‍ത്തി.

പണത്തിന് ഒരു ക്ഷാമവും ചാനലിന് ഉണ്ടായിരുന്നില്ല. അംബാനി എല്ലാവര്‍ക്കും നല്ല ശമ്പളവും കൊടുത്തു. എന്നാല്‍ ഒരു ഘട്ടത്തിലും വലിയ ഉയര്‍ച്ച കാട്ടാന്‍ ന്യൂസ് 18ന് കഴിഞ്ഞില്ല. ശബരിമല വിഷയമുണ്ടായപ്പോള്‍ ജനം ടിവി പോലും ന്യൂസ് 18നെ മറികടന്ന് മുന്നേറ്റം നടത്തി. പിന്നീടു വന്ന ട്വന്റി ഫോറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരെ റേറ്റിംഗില്‍ പല ആഴ്ചയും എത്തി. ഇതൊന്നും അംബാനിയുടെ നിക്ഷേപ കരുത്തുണ്ടായിട്ടും ന്യൂസ് 18 കേരളയ്ക്ക് കൈവരിക്കാനാവാതെ പോയി. ഇതെല്ലാം പലവിധ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. വ്യത്യസ്തമായ പല പരിപാടികള്‍ കൊണ്ടു വന്നെങ്കിലും ഒന്നും റേറ്റിംഗില്‍ മെച്ചമുണ്ടാക്കിയില്ല. ഇതെല്ലാം ന്യൂസ് 18ന്‍ ഗ്രൂപ്പിനേയും വെട്ടിലാക്കി.

ഇതിനിടെയാണ് രാജീവ് രാജിവയ്ക്കുന്നത്. രാജീവ് മീഡിയാ വണ്‍ ചാനലിന്റെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട് നേരത്തെ തന്നെ ഇതില്‍ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാല്‍ കൊറോണ പ്രതിസന്ധി കാരണം തീരുമാനം നീണ്ടു പോകുകയാണ്. മീഡിയാ വണ്ണില്‍ പ്രധാനപ്പെട്ട സ്ഥാനം രാജീവിന് ലഭിക്കും. മീഡിയാ വണ്ണിന്റെ ചീഫ് എഡിറ്റര്‍ സിഎല്‍ തോമസ് വിരമിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജീവ് ചാനലിന്റെ മേധാവിയാകുമെന്നും സൂചനയുണ്ട്. മുസ്ലിം അല്ലാത്ത മുഖം ചാനലിന് നല്‍കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇത്. കൈരളി ടിവിയിലൂടെയാണ് രാജീവ് ടിവി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യാവിഷനിലൂടെ മനോരമയിലും എത്തി.

മനോരമാ ടിവിയിലെ പ്രധാന മുഖമായിരുന്നു രാജീവ്. പറയാതെ വയ്യ എന്ന പ്രോഗ്രാം വലിയ ഹിറ്റാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജീവ് മനോരമ വിട്ട് ന്യൂസ് 18 കേരളയുടെ ഭാഗമായത്. വലിയ ശമ്പളവും മറ്റും നല്‍കിയാണ് ന്യൂസ് 18 ഗ്രൂപ്പ് രാജീവിനെ സ്വന്തമാക്കിയത്. എന്നാല്‍ കരാര്‍ നിയമനം മാത്രമാണ് കൊടുത്തത്. ഓരോ വര്‍ഷവും കരാര്‍ പുതുക്കുകയും ചെയ്തു. ഈ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് രാജീവിന്റെ രാജിയെന്നും സൂചനയുണ്ട്. ചാനലിന്റെ റേറ്റിങ് കുറവില്‍ അംബാനി ഗ്രൂപ്പ് നിരാശരാണ്. ഈ സാഹചര്യത്തില്‍ രാജീവിന് കരാര്‍ നീട്ടികൊടുക്കില്ലെന്ന അഭ്യൂഹവും സജീവമായിരുന്നു. ഇത് മനസ്സിലാക്കിയാണ് കൂടുമാറ്റമെന്നും വിലയിരുത്തലുണ്ട്. ഇതോടെ ശ്രീലാല്‍ ചാനലിന്റെ തലപ്പത്ത് എത്താനായി ശ്രമിച്ചു. എന്നാല്‍ ഇത് മാനേജ്മെന്റ് തള്ളിക്കളയുകയായിരുന്നു.

പിരിച്ചുവിടല്‍ ഭീഷണിയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ് എടുത്തത് വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ചയായത്. ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ്, സിനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ് ലല്ലു, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്. രാജീവ് ദേവരാജിനെ ആണ് കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ളത്. ഈ കേസ് പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ക്വാഷ് ചെയ്യാനും കഴിഞ്ഞു. ദിലീപ് കുമാര്‍ നേരത്തെ തന്നെ ചാനലില്‍ നിന്ന് മാറിയിരുന്നു. ട്വന്റി ഫോറിന്റെ ഭാഗമാണ് ഇന്ന് ദിലീപ് കുമാര്‍. പിന്നാലെയാണ് രാജീവും ന്യൂസ് 18 കേരളയെ വിട്ട് പോകുന്നത്. കൊറോണക്കാലത്ത് ന്യൂസ് ചാനലുകള്‍ക്ക് പ്രേക്ഷകര്‍ ഏറെയാണ്. ബാര്‍ക് റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറുമാണ് ആദ്യ രണ്ട് സ്ഥാനത്ത്. മാതൃഭൂമിക്ക് പിന്നില്‍ മനോരമ. അതിന് ശേഷമാണ് അംബാനിയുടെ നിക്ഷേപമുള്ള ന്യൂസ് 18 കേരളയുടെ സ്ഥാനം.

ന്യൂസ് 18 കേരളയുടെ ഇടതു പക്ഷ ആഭിമുഖ്യം പലപ്പോഴും ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പിണറായി സര്‍ക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുകളാണ് സോഷ്യല്‍ മീഡിയയില്‍ ന്യൂസ് 18 കേരളയിലെ പ്രമുഖ ജേര്‍ണലിസ്റ്റുകള്‍ എടുത്തത്. ശബരിമല വിഷയത്തില്‍ പോലും നവോത്ഥാനം ഉയര്‍ത്തിയ സിപിഎം സൈബര്‍ സഖാക്കള്‍ക്കൊപ്പമായിരുന്നു പോക്ക്. ലെഫ്റ്റ്-ലിബറല്‍ ചാനലെന്ന മുതലെടുപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇതൊരിക്കലും നടന്നതുമില്ല. ഈയിടെ വന്ന ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ അതി സമര്‍ത്ഥമായി ഈ സ്‌പെയ്‌സ് സ്വന്തമാക്കുകയും ചെയ്തു. അംബാനി ലക്ഷങ്ങള്‍ മുടക്കി ആളുകളെ എത്തിച്ചിട്ടും നടക്കാതെ പോയ കാര്യമാണ് ട്വന്റി ഫോര്‍ തന്ത്രപരമായി നേടിയത്.

ന്യൂസ് 18 കേരളത്തിന്റെ ചെലവിന്റെ പത്തിലൊന്നു പോലും ചെലവഴിക്കാതെയാണ് ട്വന്റി ഫോര്‍ മുന്നേറ്റം നടത്തുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിനും മനോരമയ്ക്കും മാതൃഭൂമിക്കും ട്വന്റി ഫോറിനും പിന്നിലുള്ള സ്ഥാനം മാത്രമേ ഭാവിയിലും ന്യൂസ് 18 കേരളയ്ക്കുള്ളൂവെന്ന തിരിച്ചറിവ് മാനേജ്‌മെന്റിനും വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കടുത്ത ഇടതുപക്ഷക്കാനല്ലാത്ത പ്രദീപ് പിള്ള ചാനലിനെ നയിക്കാന്‍ എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category