1 GBP = 92.50 INR                       

BREAKING NEWS

താമസസ്ഥലം ഒഴിഞ്ഞ് താക്കോലും ഉടമയ്ക്ക് കൊടുത്ത് കെട്ടും ഭാണ്ഡവുമായി ഇറങ്ങിയത് അഞ്ഞൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍; റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള കെ എസ് ആര്‍ ടി സി ബസുമെത്തിയപ്പോള്‍ അറിഞ്ഞത് ട്രെയിന്‍ റദ്ദായി എന്ന വിവരം; റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്; പത്തനംതിട്ടയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയതിന് കാരണം സംവിധാനങ്ങളുടെ വീഴ്ച

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: നാട്ടിലേക്ക് പോകാനിരുന്ന ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതോടെ പത്തനംതിട്ടയിലും ഏനാത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പത്തനംതിട്ടയില്‍ തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്തു. ഏനാത്ത് പാര്‍ട്ടിക്കാര്‍ ഇടപെട്ട് ഓടിച്ചു. ഏനാത്ത് ഇന്ന് രാവിലെയും പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് ശേഷവുമായിരുന്നു പ്രതിഷേധം.

ഇന്ന് പുറപ്പെടുന്ന ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പത്തനംതിട്ടയില്‍ ബഹളം. നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയവര്‍ താമസസ്ഥലം ഒഴിഞ്ഞ് താക്കോലും ഉടമയ്ക്ക് കൈമാറി കണ്ണങ്കരയില്‍ വന്നിരുന്നു. ഇവരെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള കെഎസ്ആര്‍ടിസി ബസും എത്തി. അപ്പോഴാണ് ട്രെയിന്‍ റദ്ദാക്കിയ വിവരം അറിയുന്നത്. മടങ്ങാന്‍ കഴിയില്ലെന്ന് വന്നതോടെ ഇവര്‍ പ്രക്ഷോഭം തുടങ്ങി. റോഡില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പത്തനംതിട്ടയില്‍ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കൂടിയ അതേ സ്ഥലത്ത് സംഘടിച്ചത്. കുലശേഖരപ്പേട്ടയില്‍ നിന്ന് കൂടുതല്‍ പേരെത്തി സമരത്തില്‍ അണിനിരക്കുകയും ചെയ്തു. വാഹന ഗതാഗതവും തടസപ്പെട്ടു. തിരികെ മടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. താമസ സ്ഥലം ഒഴിഞ്ഞു വന്ന തങ്ങള്‍ ഇനി എവിടെ താമസിക്കുമെന്നായിരുന്നു ചോദ്യം. തൊഴിലാളികള്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ പൊലീസ് ലാത്തി ചാര്‍ജ് തുടങ്ങി.

കൈയില്‍ കിട്ടിയവരെയെല്ലാം അടിച്ചോടിച്ചു. ചിതറി ഓടിയ ഇവരെ പിന്നീട് പൊലീസ് തന്നെ തിരിച്ചു കൊണ്ടു വന്നു. നേരത്തേ താമസിച്ചിരുന്നിടത്തേക്ക് മടങ്ങിക്കൊള്ളാന്‍ പൊലീസ് പറഞ്ഞു. കെട്ടിടം ഉടമ അനുവദിക്കാത്ത പക്ഷം പൊലീസ് ഇടപെടാമെന്നും വാഗ്ദാനം ചെയ്തു. ആര്‍ക്കെങ്കിലും താമസസൗകര്യം നിഷേധിച്ചാല്‍ പൊലീസ് തന്നെ ഇടപെടാമെന്ന് അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങിയത്. കഴിഞ്ഞ ദിവസവും കണ്ണങ്കരയില്‍ ഇതേ പോലെ തൊഴിലാളികള്‍ സംഘടിച്ചിരുന്നു.

ഏനാത്ത് അഞ്ഞൂറോളം വരുന്ന ഇതര ഭാഷാ തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ വാഹന സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി രാവിലെയാണ് തെരുവിലിറങ്ങിയത്. ഏനാത്ത് പാലത്തിന് സമീപം എം സി റോഡിനരികിലെ താമസ സ്ഥലത്ത് നിന്നുമാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ഏനാത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഇവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കൂടുതല്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ റോഡിലേക്ക് ഇറങ്ങിയതോടെ പൊലീസുമായി ഉന്തും തള്ളുമായി ഇതിനിടെ പ്രാദേശിക സിപിഎം നേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടു.ഇതര ഭാഷാ തൊഴിലാളികളോട് കയറി പോകാന്‍ ആക്രോശിച്ചുകൊണ്ട് നേതാക്കള്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി . പിന്നീട് അടൂര്‍ ഡെപ്യൂട്ടിതഹസില്‍ദാര്‍ ജിനേഷ് പി ജി എത്തി ജൂണ്‍ ആദ്യവാരം ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്താം എന്ന് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category