1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുര്‍ക്കിയേയും മറികടന്ന് ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി; ഇന്നലെ 269 പേര്‍ മരിച്ചപ്പോള്‍ രോഗികളുടെ എണ്ണം 173,491 ആയി; ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,594 പേര്‍ക്ക്: ലോകത്തു കൊറോണ മരണം 3,66,372 ആയി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുര്‍ക്കിയേയും മറികടന്ന് ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. വെള്ളിയാഴ്ച രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 173,491 ആയി ഉയര്‍ന്നു. ഇന്നലെയും പുതുതായി 8,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 9-ാം സ്ഥാനത്തേക്ക് എത്തി. 1,62,120 കേസുകളുള്ള തുര്‍ക്കിയായിരുന്നു ഒമ്പതാം സ്ഥാനത്ത്. എന്നാല്‍ ഇന്നലെയും പുതുതായി പതിനായിരത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ തുര്‍ക്കിയെ ഇന്ത്യ മറികടക്കുക ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 269 പേരാണ് ഇന്ത്യയില്‍ മരിച്ചത്. വ്യാഴാഴ്ച വരെ 200ല്‍ താഴെ മരണം മാത്രമാണ് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരുന്നതെങ്കില്‍ ഇന്നലെ മരണ കണക്ക് പിടിവിട്ട് ഉയരുകയായിരുന്നു. പുതിയ രോഗികളുടെ എണ്ണവും മരണ കണക്കും ഉയരുമ്പോള്‍ ആശങ്കയുടെ നിഴലിലാണ് നമ്മുടെ രാജ്യം. ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങള്‍ 4,980 ആയി. 82,627 പേര്‍ക്കാണ് രോഗമോചനം ലഭിച്ചത്. 85,884 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച് 8,944 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.

രോഗികളുടെ എണ്ണം 60,000 കടന്ന് മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ മാത്രം വെള്ളിയാഴ്ച 2,682 പേര്‍ക്കു പുതുതായി രോഗം ബാധിച്ചു. 116 പേര്‍ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 62,228 ആയി ഉയര്‍ന്നു. മരണ സംഖ്യ 2,098. മുംബൈ നഗരത്തില്‍ 36,932 കേസുകളും 1,173 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ പുണെ ജില്ലയില്‍ 24 മണിക്കൂറിനിടെ 302 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ പുതുതായി 298 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 275 ഉം ഹരിയാനയില്‍ 217 ഉം കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ ഡോ. സന്തോഷ്‌കുമാര്‍ മുംബൈയിലെത്തി. അന്ധേരിയില്‍ ആയിരത്തിലേറെ കിടക്കകളുള്ള കോവിഡ് സ്പെഷല്‍ ആശുപത്രി സെവന്‍ ഹില്‍സ് സന്ദര്‍ശിച്ച അദ്ദേഹം ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കേരളത്തില്‍നിന്ന് 50 വിദഗ്ധ ഡോക്ടര്‍മാരുടെയും പ്രവൃത്തി പരിചയമുള്ള 100 നഴ്സുമാരുടെയും സേവനമാണ് ആവശ്യപ്പെട്ടത്. നാളെ മുതല്‍ എത്തുന്ന കേരള സംഘം സെവന്‍ ഹില്‍സ് ആശുപത്രി ഏറ്റെടുത്തേക്കും. അതിനിടെ, 8381 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ധാരാവിയില്‍ 41 പേര്‍ക്കു കൂടി രോഗം
ധാരാവിയില്‍ 41 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തില്‍ 2 പൊലീസുകാര്‍ കൂടി മരിച്ചു. ഇതോടെ മുംബൈയില്‍ മരിച്ച പൊലീസുകാരുടെ എണ്ണം 16. മുംബൈയില്‍ അഗ്നിശമന സേനാംഗം കോവിഡിനെത്തുടര്‍ന്നു മരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായവര്‍ക്കും രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

തമിഴ്നാട്ടില്‍ മൂന്നാം ദിവസവും 800ല്‍ അധികം പേര്‍ക്കു കോവിഡ്
തമിഴ്നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 800ല്‍ അധികം പേര്‍ക്കു കോവിഡ്. ഒറ്റ ദിവസം ഇതാദ്യമായി 874 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 20246. ചെന്നൈയുടെ സമീപ ജില്ലയായ ചെങ്കല്‍പേട്ടില്‍ രോഗികളുടെ എണ്ണം 1000 കടന്നു. ചെന്നൈയ്ക്കു ശേഷം രോഗികളുടെ എണ്ണം 1000 കടക്കുന്ന ആദ്യ ജില്ല. ചെന്നൈയില്‍ 618 രോഗികള്‍ കൂടിയായതോടെ ആകെ രോഗബാധിതര്‍ 13362. ദക്ഷിണ റെയില്‍വേ ആസ്ഥാനം അടച്ചതിനു പിന്നാലെ മദ്രാസ് ഐഐടിയില്‍ 2 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രണ്ടു ദിവസം മുന്‍പ് ശ്വാസ തടസ്സത്തെ തുടര്‍ന്നു മരിച്ച ഐഐടി ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. 9 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 154.

ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1106 പേര്‍ക്ക്
ഡല്‍ഹിയില്‍ 1106 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 17387. ഒറ്റദിവസം 82 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും 13 പേര്‍ മാത്രമാണു മരിച്ചതെന്നും 69 മരണങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ സംഭവിച്ചതാണെന്നും അധികൃതര്‍. രോഗികളില്‍ 80 ശതമാനം പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ നേരിയ ലക്ഷണങ്ങളോ മാത്രമുള്ളവര്‍.

റെക്കോര്‍ഡ് വര്‍ധനയുമായി കര്‍ണാടക
രോഗികളില്‍ റെക്കോര്‍ഡ് വര്‍ധനയുമായി കര്‍ണാടക. 248 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 210 പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍. ആകെ രോഗികള്‍ 2781. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 48. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ജൂണ്‍- ഓഗസ്റ്റ് മാസങ്ങള്‍ വരെയാണ് ഭരണസമിതികളുടെ കാലാവധി.

ഗുരുതരാവസ്ഥയിലുള്ളവര്‍ കൂടുതല്‍ ബംഗാളില്‍
രാജ്യത്തെ കോവിഡ് രോഗികളില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ ഏറ്റവുമധികം ബംഗാളില്‍. കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കേരളത്തില്‍ 2.65% പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബംഗാളിലാകട്ടെ രോഗികളില്‍ 16.14% ഗുരുതരനിലയിലാണ്. മരണനിരക്കും ഇവിടെ കൂടുതലാണ്. 10.34% തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുമ്പോള്‍, 5.80% ശ്വസനസഹായി ആവശ്യമുള്ളവരാണ്. അതേസമയം, 0.006% പേര്‍ക്കു മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളൂ.

മധ്യപ്രദേശിലും സ്ഥിതി മോശമാണ്. ആകെ രോഗികളില്‍ 14% പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ രോഗികളില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. 4.16% പേരാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം 27 വരെയുള്ള വിവരങ്ങള്‍ ചേര്‍ത്തു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് കോവിഡ് മരണം 3,66,372 ആയി ഉയര്‍ന്നു. ഇന്നലെ 4823 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. പതിവു പോലെ അമേരിക്കയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. 1,193 പേരാണ് ഇന്നലെ അമേരിക്കയില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ ഇഥുവരെ മരിച്ചവരുടെ എണ്ണം 1,04523 ആയി. ഇന്നലെയും പുതുതായി 24,362 പേരില്‍ രോഗ ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 17,92,822 ആയി. 17,203 പേരാണ് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്.

മരണ കണക്കില്‍ അമേരിക്കയുടെ തൊട്ടു പിന്നില്‍ തന്നെ ബ്രസീലുമുണ്ട്. കൊറോണയുടെ പുതിയ ശവപ്പറമ്പായി മാറിയ ബ്രസീലില്‍ 1,159 പേരാണ് ഇന്നലെ മരിച്ചത്. അതോടെ മരണ നിരക്കില്‍ സ്പെയിനിനെയും മറികടന്ന് 27,923 ആയി. 4,66,200 കൊറോണ രോഗികളാണ് ബ്രസീലില്‍ ഉള്ളത്. 8,318 പേര്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,87,623 രോഗികളാണുള്ളത്. ഇന്നലെ 232 പേര്‍ റഷ്യയില്‍ മരിച്ചു. ബ്രിട്ടനില്‍ ഇന്നലെ 324 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ബ്രിട്ടനിലെ കൊറോണ മരണം 38,161 ആയി. സ്പെയിനില്‍ ഇന്നലെ രണ്ട് പേരും ഇറ്റലിയില്‍ 87 പേരും ഫ്രാന്‍സില്‍ 52 പേരും ഇന്നലെ രോഗം ബാധിച്ച് മരിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഇന്നലെ 131 പേരാണ് മരിച്ചത്. ഇതോടെ പെറുവിലെ മരണ കണക്ക് 4,230 ആി. കാനഡയില്‍ 104 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category