1 GBP = 93.00 INR                       

BREAKING NEWS

ഭോപ്പാല്‍ ദുരന്തത്തിന് ഇരകളായവരും കോവിഡ് ബാധിച്ച് മരിച്ചു; 35 വര്‍ഷത്തിനിപ്പുറവും ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിന്റെ അവഗണന; ദുരന്തബാധിതര്‍ക്കുള്ള ആശുപത്രി കോവിഡ് കെയറാക്കിയിട്ടും ഇവര്‍ക്ക് ചികിത്സയില്ല; കോവിഡ് മൂലം മരണപ്പെട്ട 20 പേരില്‍ 17 പേരും വാതക ദുരന്തത്തിലെ ഇരകള്‍; ദുരന്തബാധിതരെ കയ്യൊഴിഞ്ഞ് സര്‍ക്കാരും; അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി എന്‍.ജി.ഒകളും രംഗത്ത്

Britishmalayali
kz´wteJI³

ഭോപ്പാല്‍: കൊറോണ കാലത്തും നരകയാതന അനുഭവിച്ച് ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍. 35 വര്‍ഷത്തിനിപ്പുറം കഴിയുമ്പോഴും ഇവര്‍ക്ക് കൊറോണയുടെ രൂപത്തില്‍ അടുത്ത ദുരിതം എത്തുകയാണ്. കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ അവഗണന കൂടി ഏറ്റുവാങ്ങേണ്ട ദുരവസ്ഥയിലാണ്. കൊവിഡ് ബാധിച്ച ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നതായും ചികിത്സ നിഷേധിക്കുന്നതായും ബന്ധുക്കളും ആക്ടിവിസ്റ്റുകളും പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വ്യവസായിക ദുരന്തമായിരുന്നു 1984 ലെ ഭോപ്പാല്‍ വാതക ചോര്‍ച്ച.

സാധാരണ ഒരാള്‍ക്ക് ബാധിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഭോപ്പാല്‍ വാതക ദുരന്തിന് ഇരയായവരില്‍ കൊവിഡ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഭോപ്പാല്‍ ദുരന്തം അതിജീവച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ തങ്ങളെ കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.

വാതക ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവര്‍ക്കായുള്ള പ്രത്യേക ആശുപത്രി കൊവിഡ് രോഗികള്‍ക്കായുള്ള ആശുപത്രിയാക്കി മാറ്റിയതും ഇവരുടെ ദുരിതം ഇരട്ടിപ്പിച്ചു. ഭോപ്പാലിലെ ആദ്യ കൊവിഡ് ബാധിതനായ 55 കരന്‍ മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ഭോപ്പാലിലെ എന്‍.ജി.ഒ പ്രവര്‍ത്തകയായ രചന ദിംഗ പി.ടി.എയോട് പറഞ്ഞിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ 80 വയസ്സുള്ള കൊവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും സമയത്തിന് ചികിത്സ കിട്ടാത്തത് മൂലമാണ് മരണപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ 40 വയസ്സുള്ള സ്ത്രീയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 52 കാരനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഹമീഡിയ ആശുപത്രിയിലെ കൊവിഡ് -19 വാര്‍ഡിലേക്ക് പോകും വഴിയാണ് ഇദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ക്ഷയരോഗമുണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്ന് പറയുന്നു. ദുരന്തത്തെ അതിജീവിച്ച 75 വയസ്സുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഏപ്രില്‍ 11ന് മരിച്ചിരുന്നു. ഇദ്ദേഹവും കൊവിഡ് പോസിറ്റീവായിരുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ വാതക ദുരന്തത്തിന് ഇരയായ രണ്ട് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചിരുന്നു. മെയ് ആദ്യത്തെ കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 20 കൊവിഡ് മരണങ്ങളില്‍ 17 ഉം ഭോപ്പാല്‍ ദുരന്തത്തിന് ഇരയായിരുന്നു രചന ദിംഗാര പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category