1 GBP = 94.00 INR                       

BREAKING NEWS

ബ്രോയിലര്‍ കോഴിഫാമുകളിലെ അശാസ്ത്രീയതകള്‍ മറ്റൊരു വൈറസിനെ പുറത്തു ചാടിക്കും; ജനിതകമാറ്റം വരുത്തുന്ന കോഴികളും അവക്ക് കൊടുക്കുന്ന കൃത്രിമ ഭക്ഷണവും പ്രശ്നമാകും; ചിക്കന്‍ ഫാമുകളുടെ രീതികള്‍ അടിമുടി മാറണം; പക്ഷിപ്പനി പോലെ ചിക്കന്‍ ഇന്‍ഫ്‌ളുവന്‍സ പൊട്ടിപ്പുറപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും; ലോക ജനസംഖ്യയുടെ പകുതിയെ കൊല്ലാന്‍ സാധ്യതയുള്ള അടുത്ത മഹാമാരിയെ കുറിച്ചും മുന്നറിയിപ്പ്; അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ പ്രവചനത്തെ ചൊല്ലി വന്‍ ചര്‍ച്ചയും ഭീതിയും

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: കോവിഡില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന കാലമാണിത്. പക്ഷേ ഇക്കണ്ടതൊക്കെ വെറും റിഹേഴ്‌സല്‍ മാത്രമാണെന്നാണ്, അമേരിക്കള്‍ ശാസ്ത്രജ്ഞന്‍ ഡോ. മൈക്കല്‍ ഗ്രെഗര്‍ 'ഹൗ നോട്ട് ടു ഡൈ' എന്ന പുസ്തകത്തില്‍ പറയുന്നത്. ലോക ജനസംഖ്യയുടെ പകുതിയോളം പേരെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു മഹാമാരിയാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇത് പടരുന്നത് എവിടെ നിന്നാണെന്ന് കേട്ടാല്‍ മലയാളികളും ഞെട്ടും. ലോകത്തെ മുച്ചൂടും മുടിക്കാന്‍ കഴിയുന്ന ആ വൈറസ് ഉദ്ഭവിക്കുക, കോഴി ഫാമുകളിനിന്നാണത്രേ!

കോഴികളില്‍നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഈ ഇന്‍ഫ്‌ളുവന്‍സ മോഡല്‍ വൈറസിന് ജനിതമാറ്റം കൂടി വന്നാല്‍ അത് പിടിച്ചാല്‍ കിട്ടില്ലെന്നും ഡോ ഗ്രെഗര്‍ തന്റെ അഞ്ചൂറു പേജോളം വരുന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഇത് ബ്രിട്ടീഷ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വലിയ സംവാദവും നടക്കുന്നുണ്ട്. ഡോ. മൈക്കല്‍ ഗ്രെഗറിന്റെ വാദങ്ങള്‍ ഒരു ഊഹാപോഹം മാത്രമാണെന്നും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറുവാദങ്ങളും ഉയരുന്നുണ്ട്. നിലവില്‍ ചിക്കന്‍ ഫാമുകള്‍ സുരക്ഷിതമാണെന്നും എവിടെനിന്നാണ് എപ്പോഴാണ് വൈറസ് ഉണ്ടാവുകയെന്ന് ആര്‍ക്കും പറയാനാവില്ലെന്നും പ്രശസ്ത ബ്രിട്ടീഷ് എപ്പിഡമോളജിസ്്റ്റ് ഡാരി ഡാനിയേനിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡോ ഗ്രെഗര്‍ ഒരു അറിയപ്പെടുന്ന വെജിറ്റേറിയനിസ്റ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ധാരണാ പക്ഷപാതിത്വം ഉണ്ടാകുമെന്നും പ്രമുഖ ശാസ്ത്ര്ഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ ഗുരുവും പോഷകാഹാര വിദഗ്ധനുമൊക്കെയായ ഡോ. മൈക്കല്‍ ഗ്രെഗര്‍ പ്രശ്‌സതിക്കും പുസ്തകം വിറ്റുപോവുന്നതിനുമൊക്കെയാണ് ഇതൊക്കെ പറയുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനും മറ്റ് ശാസ്ത്രജ്ഞര്‍ തയ്യാറാവുന്നില്ല.

പകര്‍ച്ചവ്യാധികളെക്കുറിച്ച് അദ്ദേഹം ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് .3,600 അടിക്കുറിപ്പുകള്‍ ഉള്ള അദ്ദേഹത്തിന്റെ 500 പേജുള്ള പുസ്തകത്തിലെ പരാമര്‍ശങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അണുബാധകള്‍ സ്വാഭാവിക രോഗപ്രതിരോധവ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതാണ് അദ്ദേഹം വിശദമായി എഴുതുന്നുണ്ട്.''കോഴിയിറച്ചി ഉള്ളിടത്തോളം കാലം മഹാമാിരകള്‍ ഉണ്ടാകും. അവസാനം, അത് ഞങ്ങളോ അവരോ എന്ന രീതിയില്‍ എത്തും .ബ്രോയിലര്‍ കോഴിഫാമുകളിലെ അശാസ്ത്രീയതകള്‍ മറ്റൊരു വൈറസിനെ പുറത്തുചാടിക്കും.'- അദ്ദേഹം വിലയിരുത്തുന്നു.?

മറ്റൊരു പകര്‍ച്ചവ്യാധി തടയാന്‍ കോഴികളെ വളര്‍ത്തുന്ന രീതി മാറ്റണമെന്നും ഡോ. ഗ്രെഗര്‍ വാദിക്കുന്നു.ഇറുകിയ ഇടങ്ങളില്‍ വസിക്കുന്നതിലൂടെ കോഴികള്‍ മോശം അവസ്ഥയിലായിരിക്കും. ജനിതകമാററ്റം വരുത്തുന്ന കോഴികളും അവക്ക് കൊടുക്കുന്ന പ്രത്യേക ഭക്ഷണവും വൈറസിനെ വിളിച്ചുവരുത്തുകയാണ്. ഫാക്ടറി-കാര്‍ഷിക സാഹചര്യങ്ങളില്‍ അവ വളര്‍ത്തുകയും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. ഹോങ്കോങ്ങിലെ പക്ഷിപ്പനി എവിടെ നിന്നാണ് ഉത്ഭവിച്ചത്? അന്വേഷണത്തില്‍, ഉയര്‍ന്നുവരുന്ന ഏറ്റവും ശക്തമായ അപകടസാധ്യത കോഴിയിറച്ചിയുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധമാണെന്ന് ഗ്രെഗര്‍ അവകാശപ്പെടുന്നു. 1997 ല്‍ ഹോങ്കോങ്ങില്‍ പക്ഷിപ്പനി സമയത്ത്, വൈറസ് ഇല്ലാതാക്കാന്‍ 1.3 ദശലക്ഷം കോഴികളെ യാണ് സര്‍ക്കാറിന് കൊല്ലേണ്ടിവന്നും. .2003 നും 2009 നും ഇടയില്‍ ചൈനയ്ക്ക് പുറത്ത് പലയിടത്തും ഈ വൈറസ് പൊട്ടിപ്പിറപ്പെട്ടിട്ടുണ്ട്. കോഴികളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തില്‍ നിന്ന് ചെറിയ ആട്ടിന്‍കൂട്ടങ്ങളിലേക്ക് നാം മാറേണ്ടതുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

മൃഗങ്ങളുമായുള്ള നമ്മുടെ അടുത്ത ബന്ധം - അവയെ സൂക്ഷിക്കുക, കൊല്ലുക, തിന്നുക - ഏറ്റവും മോശമായ പകര്‍ച്ചവ്യാധികള്‍ക്ക് നമ്മെ ഇരയാക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ നിഗമനം. ഓരോ പന്നിയിറച്ചി സോസേജ്, ബേക്കണ്‍ സാന്‍ഡ്വിച്ച്, ചിക്കന്‍ എന്നിവയോടൊപ്പം നിങ്ങള്‍ മരണത്തോടൊപ്പമാണ്.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അണുബാധ അങ്ങേയറ്റം അപടകകരമാണ്.ഈ വൈറസുകള്‍ മ്യൂട്ടേറ്റ് ചെയ്താല്‍ മാരകവും.

ക്ഷയരോഗം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആടുകളില്‍ നിന്നാണ് മനുഷ്യന് കിട്ടിയത്. എലിപ്പനി, ഒട്ടകങ്ങളില്‍ നിന്നുള്ള വസൂരി തൊട്ട് വവ്വാലുകളില്‍ നിന്നുള്ള നിപ്പയും കോവിഡും വരെ അദ്ദേഹം ഉദാഹരണമായി കാട്ടുന്നു. അതുകൊണ്ട് മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഇനിയുള്ള നാളുകളില്‍ കഴിയുന്നത്ര കുറക്കണമെന്നാണ് ഡോക്ടര്‍ വാദിക്കുന്നത്. ഇപ്പോള്‍ ഈ ഗ്രഹത്തിലെ ഏറ്റവും പ്രചാരത്തിലുള്ള സൃഷ്ടിയാണ് ചിക്കന്‍. ഇതു വഴി ഒരു വൈറസ് പടര്‍ന്നാല്‍ ലോകത്തെ ആര്‍ക്കും രക്ഷിക്കാനാവില്ല. അന്ന് മരിക്കുന്നത് ലോക ജനസംഖ്യയുടെ പകുതി ആയിരുക്കുമെന്നാണ് ഡോ ഗ്രെഗര്‍ പറയുന്നത്.

ഗ്രെഗറുടെ പ്രവചനം എവിടെയെങ്കിലും ശരിയാണെങ്കില്‍, നമ്മുടെ വീട്ടുമുറ്റത്ത് പതിയിരിക്കുകയാണ്. കാരണം, കോഴികള്‍ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങള്‍ നമ്മെ തുടച്ചുമാറ്റാന്‍ ഇടയാക്കും.മാനവികതയുടെ കൊലയാളി എന്ന പ്ലേഗിന്റെ മേല്‍വിലാസംപോലും തട്ടിയെടുത്തതത് സ്പാനിഷ് ഫ്‌ളൂപോലുള്ള രോഗങ്ങളാണ്. 1918-20 കാലഘട്ടത്തില്‍ ഇത് ഏറ്റവും വലിയ തോതില്‍ മാരകമായി മാറി. അക്കാലത്ത് ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് - കുറഞ്ഞത് 500 ദശലക്ഷം ആളുകളെ ബാധിക്കുകയും അവരില്‍ 10 ശതമാനം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.ലോകാരോഗ്യ സംഘടന ഇതിനെ 'മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ രോഗം' എന്നാണ് വിശേഷിപ്പിക്കുന്നത്.

കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗിനേക്കാള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആളുകളെ ഇതുകൊന്നു. ആളുകള്‍ തെരുവില്‍ രക്തം ചര്‍ദിച്ച് മരിച്ചു. കടുത്ത, ചുമയും വേദനയുമുള്ള പേശികളുമായി നിരുപദ്രവകരമായി ആരംഭിച്ച് തുടര്‍ന്ന് മൂക്ക്, ചെവി, കണ്ണ് എന്നിവടങ്ങളില്‍നിന്ന് രക്തം ഒഴുക്കിയാണ് സ്പാനിഷ് ഫ്‌ളൂ ആളുകളെ കൊല്ലുന്നത്. ചിക്കന്‍ ഇന്‍ഫ്‌ളുവന്‍സയും പടര്‍ന്നാല്‍ ആ കാലം ആവര്‍ത്തിക്കാനാണ് സാധ്യതയെന്ന് ഡോ ഗ്രെഗര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനെ പ്രതിരോധിക്കാന്‍ ഗ്രെഗര്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. കോഴികളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തില്‍ നിന്ന താരതമ്യേന സമ്മര്‍ദ്ദം കുറഞ്ഞതും തിരക്ക് കുറഞ്ഞതും കൂടുതല്‍ ശുചിത്വവുമുള്ള ചെറിയ ആട്ടിന്‍കൂട്ടങ്ങളിലേക്ക് മാറുക. കോഴി തിന്നല്‍ എന്നേക്കുമായി നിര്‍ത്തുക. ലോകം മൊത്തത്തില്‍ അവസാനത്തെ ഒരു ആഗോള ബാച്ച് കോഴികളെ വളര്‍ത്തി ഭക്ഷിക്കണം. തുടര്‍ന്ന് കോഴികളും മനുഷ്യരും തമ്മിലുള്ള വൈറല്‍ ബന്ധം എന്നെന്നേക്കുമായി തകര്‍ക്കണം എന്നതാണ് ഗ്രെഗറിന്റെ ആഗ്രഹം., 'കോഴിയിറച്ചി ഉള്ളിടത്തോളം കാലം മഹാമാരി ഉണ്ടാകും. അവസാനം, അത് ഞങ്ങളോ അവരോ ആകാം '.- അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഈ പുസ്തകത്തെ ഒരു ശാസ്ത്രീയമായ പഠനമായി കാണാന്‍ കഴിയില്ലെന്നും ദുരന്തത്തിലേക്കുള്ള സാധ്യതമാത്രമാണെന്നുമാണ് മറ്റ് ശാസ്ത്രജ്ഞരുടെ പൊതുവെയുള്ള വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category