1 GBP = 94.00 INR                       

BREAKING NEWS

ചട്ടമ്പിസ്വാമി ഭൂസമരത്തിലൂടെ എഡിജിപി സന്ധ്യയുടെ കണ്ണിലെ കരടായി; സമരത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി കണ്ണമൂലയിലെ താരമായി; സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതില്‍ ഗൂഢാലോചന സംശയിച്ച് ക്രൈംബ്രാഞ്ച്; ജനനേന്ദ്രീയം മുറിക്കുന്ന വീഡിയോ സംഭവത്തിന് രണ്ടു മാസം മുന്‍പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടെന്ന മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണ്ണായകം; ഗംഗേശാനന്ദ സ്വാമിയുടെ കേസ് വീണ്ടും തുറക്കും; അന്വേഷണം അട്ടിമറിക്കാന്‍ ഐപിഎസിലെ ഉന്നതരും; തച്ചങ്കരിക്ക് പുതിയ വെല്ലുവിളി

Britishmalayali
kz´wteJI³

തിരുവനന്തപുരം: പെണ്‍കുട്ടി ജനനേന്ദ്രീയം മുറിച്ച സംഭവത്തില്‍ പൊലീസ് പറയുന്നതെല്ലാം കളവെന്ന് ഗംഗേശാനന്ദ സ്വാമി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് താന്‍ പറഞ്ഞതായി പൊലീസ് പുറത്തുവിടുന്ന മൊഴി തെറ്റാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കിയിരുന്നു. ഈ മൊഴിയാകും ഇനി പൊലീസ് അന്വേഷിക്കുക. ബലാത്സംഗം ചെയ്യുമ്പോള്‍ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കേസ്. എന്നാല്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി തന്നെ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ കേസ് നിലനില്‍ക്കില്ല. എന്നാല്‍ സ്വാമിയുടെ ജനനേന്ദ്രീയം മുറിയുകയും ചെയ്തു. ഇതിന് തെളിവുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വാമിയുടെ ഭാഗം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാല്‍ ഒരു സാഹചര്യത്തിലും ഈ അന്വേഷണം മുമ്പോട്ട് പോകില്ല. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ഐപിഎസ് അസോസിയേഷന്‍ ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ അന്വേഷണം തുടക്കത്തിലേ അട്ടിമറിക്കുമെന്നാണ് സൂചന.

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയാണ് കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. കൃത്യം ചെയ്‌തെന്ന് പറയുന്ന പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നല്‍കിയ പരാതി. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നാലെ പെണ്‍കുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികള്‍ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്. അതിനിടെ ഈ കേസ് അട്ടിമറിക്കാന്‍ സമ്മര്‍ദ്ദവും ശക്തമാണ്. ഈ കേസില്‍ ഇനി സ്വാമിയുടെ മൊഴിയാകും നിര്‍ണ്ണായകം. ജനനേന്ദ്രീയം അറത്തെടുത്തത് താനാണെന്ന് സ്വാമി പറഞ്ഞാല്‍ അന്വേഷണം അപ്രസക്തമാകും. അതിനിടെ ജനനേന്ദ്രീയം അറത്തെടുക്കുന്ന വീഡിയോ കണ്ട് പരിശീലനം നേടിയിരുന്നതിന്റെ തെളിവുകള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധനയില്‍ കിട്ടിയെന്നും സൂചനയുണ്ട്.

സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റു ചെയ്ത പൊലീസ് കുറ്റപത്രം നല്‍കാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കേസ് മറ്റൊരു വഴിത്തിരിവിലാണ്. പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ജനനേന്ദ്രീയം മുറിക്കുന്നതിനേക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സംഭവത്തിന് രണ്ടു മാസം മുന്‍പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായുള്ള മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ടാണ്. അതിനാല്‍ പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.

താന്‍ ഉറങ്ങി കിടക്കുമ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രീയം അറത്തെടുത്തത് എന്നായിരുന്നു പൊലീസ് കസ്റ്റഡിയിലെ സ്വാമിയുടെ മൊഴി. അതിന് പെണ്‍കുട്ടിയുടെ കാമുകനായ അയ്യപ്പദാസിന്റേയും സഹായം കിട്ടിയിരുന്നു. ഇപ്പോള്‍ അന്വേഷണം നടക്കുന്നത് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആരേയും ലൈംഗികമായി പീഡിപ്പിച്ചിട്ടുമില്ല. അറസ്റ്റിലായ ശേഷം പൊലീസുകാരുമായുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സ്വാമി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പെണ്‍കുട്ടിയാണ് ലിംഗം മുറിച്ചതെന്നും യുവതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും സ്വാമി സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇത് കള്ളമാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസും. തന്റെ അടുപ്പക്കാരനായി യുവതിയുടെ വീട്ടിലെത്തിയ ആളാണ് അയ്യപ്പദാസ്. ഇയാളുടെ സഹായത്തോടെയാണ് തന്റെ ലിംഗം മുറിച്ചതെന്നാണ് സ്വാമി വിശദീകരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന തന്നെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. എന്നാല്‍ ഈ ഭാഗത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല.

പെണ്‍കുട്ടിക്കെതിരെ സ്വാമിയുടെ അമ്മയും പെണ്‍കുട്ടിയുടെ അമ്മയും പരാതി നല്‍കിയിരുന്നു. സ്വാമി നിരപരാധിയാണെന്നും ലിംഗം മുറിച്ചത് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്നാണെന്നുമായിരുന്നു പരാതി. എന്നാല്‍ പൊലീസ് ഈ പരാതി ഗൗരവത്തോടെ എടുത്തില്ല. പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സ്വാമിക്കെതിരെ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് ചരട് വലികള്‍ നടത്തുന്നതെന്നായിരുന്നു സ്വാമിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. അയ്യപ്പദാസാണ് എല്ലാത്തിനും പിന്നിലെന്നും ഇവര്‍ നേരത്തെ തന്നെ സൂചിപ്പിച്ചു. സംഭവം നടന്ന ദിവസം അയ്യപ്പദാസ് എന്ന തന്റെ സഹായിയും തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്ന് ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ലിംഗം ഛേദിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വാമി പറഞ്ഞിരുന്നു. താന്‍ നിരപരാധിയാണെന്നും തന്നെ യുവതിയും അവരുടെ ആള്‍ക്കാരും ചേര്‍ന്ന് കണിയില്‍പ്പെടുത്തുകയായിരുന്നുവെന്നുമാണ് സ്വാമി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ഇത് മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ചട്ടമ്പി സ്വാമിയുടെ പിന്മുറക്കാരനായിരുന്നു ഗംഗേശാനന്ദ തീര്‍ത്ഥപാഥര്‍. ചട്ടമ്പി സ്വാമിയുടെ യഥാര്‍ത്ഥ ശിഷ്യനാകാന്‍ സാമൂഹിക പരിഷ്‌കരണത്തിന് ഇറങ്ങിയ നേതാവ്.

ചട്ടമ്പിസ്വാമിയുടെ യഥാര്‍ത്ഥ ജനനസ്ഥലത്തെ കുറിച്ച് ഏറെ ചര്‍ച്ചയുണ്ട്. പന്മന ആശ്രമവും എന്‍എസ്എസും കരുതുന്നത് കണ്ണമൂലയിലാണ് സ്വാമിയുടെ വീടെന്നാണ്. ഈ വീടിരുന്ന സ്ഥലം തലമുറകള്‍ കൈമാറി ഐപിഎസുകാരിയായ ബി സന്ധ്യയുടെ കൈയിലെത്തി. അവിടെ വീടു വയ്ക്കാനും തീരുമാനിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കവുമായി. ഈ സ്ഥലം സംരക്ഷിക്കാന്‍ ചട്ടമ്പിസ്വാമിയുടെ ഭക്തര്‍ തീരുമാനിച്ചു. വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുന്‍നിരയില്‍ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയില്‍ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തില്‍ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സന്ധ്യയ്ക്ക് ഈ ഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവര്‍ താമസിക്കുകയും ചെയ്യുന്നു.

ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂല-പേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. സന്ധ്യയ്ക്ക് കടുത്ത വൈരാഗ്യമാണ് തന്നോടുള്ളതെന്നും വകവരുത്തുമെന്നെല്ലാം പറഞ്ഞായിരുന്നു സ്വാമി ഇവിടുത്തെ വീടുകളിലെ സാന്നിധ്യമായത്. അതുകൊണ്ട് തന്നെ ഗംഗേശാനന്ദയുടെ ലിംഗം മുറിക്കലിലും സംശയങ്ങള്‍ പലതരത്തിലായിരുന്നു. ഇതെല്ലാം പുതിയ അന്വേഷണത്തിന്റെ ഭാഗമാകണമെന്നാണ് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാല്‍ ഇതൊന്നും നടക്കാനിടയില്ലെന്ന് പൊലീസിലെ ഉന്നതന്‍ മറുനാടനോട് പറഞ്ഞു. മുഖ്യമന്ത്രി ഈ കേസിന് പച്ചക്കൊടി കാട്ടില്ലെന്ന ചര്‍ച്ചയും സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category