1 GBP = 102.00 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും മികച്ച കൊറോണ പ്രതിരോധ മാതൃകയായി വിദേശ മാധ്യമങ്ങളില്‍ നിറയാന്‍ എത്ര പേരുടെ മരണക്കണക്കാണ് മിസ്റ്റര്‍ പിണറായി താങ്കള്‍ മുക്കിയത്? ഒരാളെ പലതവണ ടെസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടുത്തിയിട്ടും ദേശീയ ശരാശരിയോളം പോലും വരാതിരുന്നിട്ടും എന്തിനാണ് ഏറ്റവും കൂടുതല്‍ എന്ന് വീമ്പിളക്കുന്നത്? കൊറിയക്കൊപ്പം എന്ന് സ്വയം അവകാശപ്പെടുന്നതിന് മുമ്പില്‍ ഇന്ത്യയിലെ എങ്കിലും മികച്ചതാവാവാന്‍ വഴി കണ്ടെത്താനാവില്ലേ?

Britishmalayali
kz´wteJI³

കൊറേണയ്ക്കെതിരെയുള്ള ലോകയുദ്ധം തുടരുകയാണ്. ഇന്ത്യയും ആ യുദ്ധത്തില്‍ പങ്കാളികളായിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ആ യുദ്ധത്തില്‍ നമ്മുടെ കാലിടറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ഒന്‍പാതമത്തെ രാജ്യമായി ഇന്ത്യമാറുമ്പോള്‍ നമ്മള്‍ ഭയപ്പെടുന്നത് വരാന്‍ പോകുന്ന ദിനങ്ങളെ കുറിച്ചു കൂടിയാണ്.

കേരളമാകട്ടെ കൊറോണ യുദ്ധത്തില്‍ ലോകമാതൃകയായി വാഴ്ത്തപ്പെടുകയും കൊറോണ റിക്കവറി റേറ്റില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ആയി മാറുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ കൊറോണ പടരുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണ് കേരളം. കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ഇന്ത്യയിലെ ദേശീയ ശരാശരി 14 ആണെങ്കില്‍ കേരളത്തിന്റേത് അത് 12 ദിവസമായി കുറഞ്ഞിരിക്കുന്നു. അതായത് ഇപ്പോള്‍ നിലവിലുള്ള കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ കേരളത്തില്‍ പന്ത്രണ്ട് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയിലെ ദേശീയ ശരാശരി 14 ദിവസം വേണമെന്നത്. ഇത് കേളത്തില്‍ ഒട്ടും തൃപ്തികരമായ അവസ്ഥയല്ല സൃഷ്ടിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാതെ കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ചും കേരളത്തിന്റെ മഹനീയ മാതൃകയെ കുറിച്ചും മാത്രമാണ് പ്രസംഗിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പച്ചക്കള്ളങ്ങളുടെ അകമ്പടിയോടെ പറഞ്ഞത് കേരളം കൊറിയയെ പോലെ ലോകത്തിന് മാതൃകയാണ് എന്നാണ്. അതിന് ഉപോല്‍ഫലകമായി ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പറയുന്ന കണക്കുകളൊന്നും ശരിയല്ല എന്നതാണ് വാസ്തവം. ഒരു പ്രത്യേക കാര്യം ഇന്നലത്തെ പത്രസമ്മേളനത്തില്‍ എടുത്ത് പറഞ്ഞത്. ടി.പി.ആര്‍ റേറ്റില്‍ കേരളം കൊറിയയ്ക്കൊപ്പം രണ്ട് ശതമാനത്തില്‍ താഴെയാണ് എന്നാണ്. ടി.പി.ആര്‍ ടെസ്റ്റ് എന്ന് വച്ചാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേഷ്യോ. ഇന്ത്യയുടെ ശരാശരി എന്ന് പറയുന്നത് അഞ്ച് ആണെങ്കില്‍ ലോകം രണ്ടില്‍ താഴെ ആകാന്‍ ശ്രമിക്കുന്നെങ്കില്‍ കേരളം 1. 8 ആണെന്ന് അദ്ദേഹം പറയുന്നു.എന്നാല്‍ അദ്ദേഹം മറച്ചുവച്ചത് കേരളത്തിലെ ടെസ്റ്റിങ്ങിലെ നാടകങ്ങളും കള്ളത്തരങ്ങളുമാണ്. രാജ്യത്തിന്റെ ടെസ്റ്റ് ശരാശരിയേക്കാള്‍ കേരളത്തിലെ ടെസ്റ്റ് ശരാശരി കുറവാണ് എന്നത് അദ്ദേഹം മറച്ചുവച്ചു. ഇതുവരെ ഇന്ത്യയില്‍ 34,83838 ടെസ്റ്റുകള്‍ നടന്നൈങ്കില്‍ മുഖ്യമന്ത്രി പറയുന്നത് കേരളത്തില്‍ 80,091 ടെസ്റ്റുകള്‍ നടന്നെന്നാണ്. കേരളത്തിന്റെ ജനസംഖ്യ 2.6 ആകുമ്പോള്‍ ദേശീയ ശരാശരിയില്‍ എത്തണമെങ്കില്‍ തന്നെ 90,579 ടെസ്റ്റുകള്‍ നടത്തണമെന്ന് ഇരിക്കെയാണ് 80,091 ടെസ്റ്റുകള്‍ നടന്നിരിക്കുന്നത്.

അതായത് ഏതാണ്ട് 10,000ത്തോളം ടെസ്റ്റുകള്‍ കേരളത്തിന് കുറവാണ് എന്ന് അര്‍ത്ഥം. മാത്രമല്ല കേരളം ടെസ്റ്റുകളുടെ കണക്ക് നടത്തുന്നത് ഒരാള്‍ക്ക് പലതവണ നടക്കുന്ന ടെസ്റ്റുകളുടെ കണക്ക് ഉള്‍പ്പെടുത്തിയാണ്. അതായത് ഒരാള്‍ രോഗിയാണോ എന്ന് സംശയിക്കുമ്പോള്‍ ഉണ്ടാകുന്ന ടെസ്റ്റ് മാത്രമാകണം സാധാരണ ടെസ്റ്റുകളുടെ കണക്കില്‍പ്പെടുത്തേണ്ടത്. എന്നാല്‍ ഒരാള്‍ രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കഴിയുമ്പോള്‍ പലവട്ടം അയാള്‍ക്ക് നടത്തുഹന്ന ടെസ്റ്റും ഈ ടെസ്റ്റിന്റെ കണക്കില്‍പ്പെടുത്തിയാണ് കേരളം ഇങ്ങനെയൊരു കണക്കുണ്ടാക്കിയിരിക്കുന്നത്.

എന്നിട്ടും ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തിന്റെ അവസ്ഥ എന്നോര്‍ക്കുക. ഇതിനേക്കാള്‍ പ്രധാനപ്പെട്ടത് കേരളം ടെസ്റ്റ് നടത്തുന്നത് നിരീക്ഷണത്തില്‍ ഇരിക്കുന്നവരെ മാത്രമാണ് എന്നതാണ്. മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത് അനുസരിച്ച് 1,14305 പേര് നിരീക്ഷണത്തിലുള്ളത്. 1,15297 പേര്‍ ക്വാറന്റൈനിലും. (ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category