1 GBP = 93.00 INR                       

BREAKING NEWS

ലോസ് ഏയ്ജല്‍സിലും ഷിക്കാഗോയിലും പോലീസ് വാഹനങ്ങള്‍ കത്തിച്ചും വീടുകള്‍ അഗ്‌നിക്കിരയാക്കിയും കറുത്ത വര്‍ഗക്കാര്‍; ലണ്ടന്‍ നഗരത്തിലും കൂറ്റന്‍ പ്രതിഷേധ റാലി; അമേരിക്കയിലെ ആഭ്യന്തര കലാപം ലോകം മുഴുവന്‍ പടരുന്നു; ഒരു ദിവസം പുതിയ നഗരങ്ങളിലേക്ക് കലാപം പടര്‍ന്നതോടെ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപും

Britishmalayali
kz´wteJI³

യുഎസില്‍  ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയ്ഡ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ പ്രശ്നത്തില്‍ അമേരിക്കയിലാരംഭിച്ച പ്രതിഷേധം ലോകവ്യാപകമായി വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോസ് ഏയ്ജല്‍സിലും ചിക്കാഗോയിലും പോലീസ്വാഹനങ്ങള്‍ കത്തിച്ചും വീടുകള്‍ അഗ്‌നിക്കിരയാക്കിയും കറുത്ത വര്‍ഗക്കാര്‍ രംഗത്തിറങ്ങിയത്. ഇതിന് പുറമെ ലണ്ടന്‍ നഗരത്തിലും കൂറ്റന്‍ പ്രതിഷേധ റാലി അരങ്ങേറിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയിലെ അഭ്യന്തര കലാപം ലോകം മുഴുവന്‍ പടരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഒരു ദിവസം പുതിയ നഗരങ്ങളിലേക്ക് കലാപം പടര്‍ന്നതോടെ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

ടൈംസ്‌ക്വയറില്‍ ഇന്നലെ കറുത്ത വര്‍ഗക്കാരായ പ്രതിഷേധക്കാര്‍ എന്‍വൈപിഡിയുമായി ഏറ്റുമുട്ടിയിരുന്നു. രാജ്യമാകമാനം ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോര്‍ജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിനായി ഇന്നലെ  മിക്ക നഗരങ്ങളിലും പകല്‍ സമയത്താണ് ആക്രമണങ്ങളരങ്ങേറിയത്.ചിക്കാഗോയില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റവുമുട്ടുകയും ഡാലെ സെന്റര്‍ ആക്രമിച്ച് വികൃതമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മിനിയാപോളിസില്‍ ലഹളകള്‍ക്ക് ശേഷം അതിന്റെ അവശിഷ്ടങ്ങള്‍ ശുചിയാക്കുന്നതിനായി നൂറു കണക്കിന് തദ്ദേശവാസികളായിരുന്നു രംഗത്തിറങ്ങിയത്.

ഓഹിയോവില്‍ കോണ്‍ഗ്രസ് വുമണായ ജോയ്സ് ബീറ്റിയെ പെപ്പര്‍ സ്്രേപ കൊണ്ടായിരുന്നു പോലീസ് നേരിട്ടിരുന്നത്. വെളളിയാഴ്ച യുഎസിലെ വിവിധ നഗരങ്ങളില്‍ ഇതേ പേരില്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയതിന് തൊട്ട് പിന്നാലെയാണ് ഇന്നലെയും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നം ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്ന ആശങ്കയും ഇതോടെ രൂക്ഷമായിട്ടുണ്ട്. അതിനിടെ ഫ്ലോയ്ഡിനെ കാല്‍മുട്ട് കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്ന മിനസോട്ട പോലീസുദ്യോഗസ്ഥന്‍ ഡെറിക് ചൗവിനെ പോലീസ് കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാര്‍ത്ത അറിഞ്ഞിട്ടും കറുത്ത വര്‍ഗക്കാരായ പ്രതിഷേധക്കാര്‍ അടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ഫ്ലോയ്ഡിന്റെ ക്രൂരമായ കൊലപാതകത്തെ തുടര്‍ന്ന് ചൗവിനെയും മറ്റു മൂന്നു പോലീസുകാരെയും സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു.കള്ളനോട്ട് കൈവശം വച്ചുവെന്നാരോപിച്ച് തിങ്കളാഴ്ചയാണ് തെക്കന്‍ മിനിയാപോളിസില്‍ പോലീസ് പീഡനത്തില്‍ ഫ്ലോയ്ഡ് കൊല്ലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഫ്ലോയ്ഡിനെ ചൗവിന്‍ നിലത്തേക്ക് തള്ളിയിട്ട് കാല്‍മുട്ടുകള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എട്ടു മിനുറ്റും 46 സെക്കന്‍ഡും ചൗവിന്റെ കാല്‍മുട്ടുകള്‍ക്കടിയില്‍ പെട്ട് ഫ്ലോയ്ഡ് ശ്വാസം മുട്ടി പിടഞ്ഞാണ് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 'എനിക്ക് ശ്വാസം മുട്ടുന്നു..' എന്ന ഫ്ലോയ്ഡിന്റെ അവസാന വിളി മുദ്രാവാക്യമാക്കി അമേരിക്കയിലെങ്ങും പ്രതിഷേധം കനക്കുന്ന അവസ്ഥയാണുള്ളത്. മിനിയാപോളിസില്‍ ഇന്നലെ തുടര്‍ച്ചയായി നാലാം ദിവസവും നടന്ന പ്രതിഷേധത്തില്‍ പോലീസും കലാപക്കാരും നേര്‍ക്ക് നേര്‍ യുദ്ധത്തിലായിരുന്നു. പ്രതിഷേധക്കാരെ തുരത്താന്‍ ഇവിടെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും വരെ പ്രയോഗിക്കേണ്ടി വന്നിരുന്നു.

മിനിയാപോളിസില്‍ വെള്ളിയാഴ്ച നിരോധനാജ്ഞ ഉയര്‍ത്തിയിരുന്നുവെങ്കിലും ഇതൊന്നും കണക്കാക്കാതെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തില്‍ മിലിട്ടറിയെ ഇറക്കാന്‍ ഒരുങ്ങാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. വാഷിംഗ്ടണില്‍ വൈറ്റ്ഹൗസിന് അടുത്തും ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഡിട്രോയിറ്റില്‍ പ്രതിഷേധക്കാരെ പിരിച്ച് വിടാനായി പോലീസ് ആള്‍ക്കൂട്ടത്തിന് നേരെ വെടി വച്ച സംഭവത്തില്‍ 19കാരന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അറ്റ്ലാന്റയിലെ ചില പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഡാലസ്, ലോസ് ഏയ്ജല്‍സ്, ഓക്ലാന്‍ഡ് എന്നിവിടങ്ങളിലും പോലീസും സമരക്കാരും തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടിയിരുന്നു.

പ്രതിഷേധത്തിന്റെ അലയൊലികള്‍ ലണ്ടനിലും
ഫ്ലോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം ലണ്ടന്‍ നഗരത്തിലും ഇന്നലെ അരങ്ങേറിയിരുന്നു. ബ്ലാക്ക് ലീവ്സ് മാറ്റര്‍ പ്രൊട്ടസ്റ്റര്‍മാരാണ് ഇന്നലെ ലണ്ടനിലെ വിവിധ തെരുവുകളിലിറങ്ങി പ്രതിഷേധിച്ചിരിക്കുന്നത്. ഇന്ന് കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ യുകെയിലാകമാനം അരങ്ങേറുമെന്നും പ്രതിഷേധക്കാര്‍ വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പെഖാമിലെ റ്യാ ലെയ്നില്‍ നിരവധി ബസുകളും കാറുകളും കുരുക്കിലായിരുന്നു. ഇവിടെ പ്രതിഷേധ പ്രകടനം മെയില്‍ റോഡിലൂടെ അരങ്ങേറിയതിനെ തുടര്‍ന്നായിരുന്നു ഇത്.

വരാനിരിക്കുന്ന ആഴ്ചയില്‍ ബ്രിട്ടനിലുടനീളം ഈ വിഷയത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ സാമ്പിള്‍ മാത്രമായിരുന്നു ഇന്നലെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നടന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, ഗ്ലാസ്ഗോ, ലണ്ടന്‍ തുടങ്ങിയിടങ്ങളിലെല്ലാം ഇനി വരുന്ന ദിവസങ്ങളില്‍ തുടര്‍ച്ചയായി ഈ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നാണ് മുന്നറിയിപ്പ്. 'നോ ജസ്റ്റിസ്, നോ പീസ്', സ്റ്റോപ്പ് കില്ലിംഗ് ദി മാന്‍ഡേം (സുഹൃത്തുക്കള്‍) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇന്നലെ സൗത്ത് ഈസ്റ്റ് ലണ്ടന്‍ ഡിസ്ട്രിക്ടില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ദി യുകെ ഈസ് നോട്ട് ഇന്നസന്റ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മറ്റൊരിടത്ത് പ്രതിഷേധം അരങ്ങേറിയത്. നോര്‍ത്ത് ലണ്ടനിലെ പ്രതിഷേധത്തിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category