1 GBP = 93.00 INR                       

BREAKING NEWS

ഒരു കാലത്ത് കൊറോണയുടെ ഹോട്ട്സ്പോട്ടായിരുന്ന ബ്രിട്ടനില്‍ ഇപ്പോള്‍ ഇന്ത്യയിലെ പുതിയ രോഗികളുടെ മൂന്നിലൊന്നു മാത്രം; ദിവസ മരണവും ഇന്ത്യയേക്കാള്‍ താണു; ഇന്നലെ 215 മരണവും 2500 പുതിയ രോഗികളും മാത്രം

Britishmalayali
kz´wteJI³

യുകെ കൊറോണയുടെ പിടിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്തു വന്നു. ഇതു പ്രകാരം ഒരു കാലത്ത് കൊറോണയുടെ ഹോട്ട്സ്പോട്ടായിരുന്ന ബ്രിട്ടനില്‍ ഇപ്പോള്‍ ഇന്ത്യയിലെ പുതിയ രോഗികളുടെ മൂന്നിലൊന്ന് മാത്രമാണെന്നും ദിവസ മരണവും ഇന്ത്യയേക്കാള്‍ താണുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിദിന കൊറോണ മരണം ഏതാണ്ട് 250 ആയുയര്‍ന്നപ്പോള്‍ ഇന്നലെ യുകെയില്‍ വെറും 215 മരണവും 2500 പുതിയ രോഗികളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 38,376 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

യുകെയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ കൊറോണ മരണങ്ങളുണ്ടായിരിക്കുന്ന ശനിയാഴ്ചയായിരുന്നു ഇന്നലെ. ഡൗണിംഗ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ്‌കോണ്‍ഫറന്‍സിനിടെ കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗണാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികള്‍ 272,000ത്തിലെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊറോണയുടെ തുടക്കത്തില്‍ വ്യാപകമായ തോതില്‍ ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേരിലേക്ക് കൊറോണ പകര്‍ന്നുവെന്ന് ഗവണ്‍മെന്റ് സയന്റിസ്റ്റുമാര്‍ പോലും സമ്മതിച്ചിട്ടുണ്ട്.

രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് അതായത് മാര്‍ച്ച് 21 ശനിയാഴ്ച വെറും 56 പേര്‍ മരിച്ചതിന് ശേഷം ഏറ്റവും കുറവ് രോഗികള്‍ മരിച്ച ശനിയാഴ്ചയാണ് ഇന്നലെ കടന്ന് പോയിരിക്കുന്നത്. ഏപ്രില്‍ 18ന് രോഗം യുകെയില്‍ മൂര്‍ധന്യത്തിലെത്തിയ ശനിയാഴ്ചയിലെ കൊറോണ മരണം 1115 ലെത്തിയതില്‍ നിന്നാണ് ഇന്നലത്തെ ശനിയാഴ്ച മരണം 215ലേക്ക് ചുരുങ്ങിയിരിക്കുന്നത്. തൊട്ട് മുമ്പത്തെ ശനിയാഴ്ച യുകെയില്‍ 282 പേരുടെ ജീവനാണ് കൊറോണ കവര്‍ന്നിരുന്നത്. ഈ വിധത്തില്‍ രാജ്യത്ത് കൊറോണ മരണങ്ങളും രോഗവ്യാപനവും വന്‍തോതില്‍ താഴുന്നുണ്ടെങ്കിലും നിലവില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് വളരെ നേരത്തെയാണെന്നും ഇതിനെ തുടര്‍ന്ന് വീണ്ടും രോഗം ശക്തമായേക്കാമെന്നുമുള്ള ആശങ്ക പങ്ക് വച്ച്  ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് സയന്റിസ്റ്റുകള്‍ പോലും രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് കൊറോണയുടെ റീപ്രൊഡക്ഷന്‍ ആര്‍ നിരക്ക് 0.7 നും 0.9നും ഇടയിലാണെന്നതും കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നുവെന്നാണ് സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്. ഒരു കൊറോണ രോഗി മറ്റുളള എത്ര പേരിലേക്കാണ് രോഗം പകര്‍ത്തുന്നതെന്ന് സൂചിപ്പിക്കുന്ന നിരക്കാണ് റീപ്രൊഡക്ഷന്‍ ആര്‍ നിരക്ക് എന്നറിയപ്പെടുന്നത്. ആര്‍ നിരക്ക് ഒന്നിന് താഴെയെത്തിയാല്‍ മാത്രമേ സുരക്ഷിതമായ അവസ്ഥയുള്ളതായി കണക്കാക്കപ്പെടുന്നുള്ളൂ. ഈ ഒരു അവസരത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച് ജനം സാമൂഹിക അകലനിയമങ്ങള്‍ വന്‍ തോതില്‍ ലംഘിച്ചാല്‍ രോഗത്തെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു.

തിങ്കളാഴ്ച നിലവില്‍ വരുന്ന പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ബ്രിട്ടനിലുള്ളവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം  ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മറ്റും സണ്‍ബാത്തിനും മറ്റുമായി പോകാവുന്നതാണ്. അല്ലെങ്കില്‍  ഒരു കുടുംബത്തിന് മറ്റൊരു കുടുംബത്തിനെ പോയി കാണാനും സാധിക്കും. എന്നാല്‍ അപ്പോഴെല്ലാം രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ട്. എന്നാല്‍ ഈ ഇളവുകള്‍ ജനം ദുരുപയോഗം ചെയ്ത് രോഗപ്പകര്‍ച്ചയുടെ രണ്ടാം തരംഗത്തിന് തിരി കൊളുത്തരുതെന്ന കടുത്ത മുന്നറിയിപ്പ് ഗവണ്‍മെന്റ് ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴും രാജ്യം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് ഓര്‍ത്ത് മാത്രമേ ഏവരും പെരുമാറാവൂ എന്നാണ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ജോനാതന്‍ വാന്‍ ടാം മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category