1 GBP = 93.00 INR                       

BREAKING NEWS

നിങ്ങളുടെ എംഒടിയുടെ കാലാവധി കഴിയാറായോ? ലോക്ക്ഡൗണ്‍ കാലം പ്രമാണിച്ച് ആറുമാസം എംഒടി ഇളവ് ഏര്‍പ്പെടുത്തിയ നീക്കം റദ്ദാക്കണമെന്ന സമ്മര്‍ദ്ദം ശക്തം

Britishmalayali
kz´wteJI³

യുകെയിലെ മൂന്ന് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കെല്ലാം എംഒടി എന്ന വാര്‍ഷിക ടെസ്റ്റ് അഥവാ മിനിസ്ട്രി ട്രാന്‍സ്പോര്‍ട്ട് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് അറിയാമല്ലോ. ഈ കൊറോണക്കാലത്ത് എംഒടിയുടെ കാലാവധി കഴിയാറായാലെന്ത് ചെയ്യും? ലോക്ക്ഡൗണ്‍ കാലത്ത് ഓടിക്കാത്തതിന് ആരു പരിഹാരം നല്‍കും? തുടങ്ങിയ ചോദ്യങ്ങള്‍ മിക്കവരുടെയും മനസില്‍ ഉയരുന്നുണ്ട്. ഇതിനിടെ കൊറോണ പരിഗണിച്ചു മാര്‍ച്ച് അവസാനം മുതല്‍ ആറുമാസത്തേക്ക് എംഒടി ഇളവുകള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനു മേല്‍ ശക്തമായിട്ടുണ്ട്.

ലോക്ക്ഡൗണിനിടെ വാഹനങ്ങള്‍ റോഡിലിറങ്ങുന്നത് പരമാവധി കുറയ്ക്കുന്നതിനായിരുന്നു മാര്‍ച്ച് ഒടുവില്‍ വാഹനങ്ങള്‍ക്കായി ആറു മാസത്തേക്ക് എംഒടി ഇളവുകള്‍ അനുവദിച്ചിരുന്നത്. അതു വെറും രണ്ടാഴ്ചത്തേക്ക് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യമാണ് വിവിധ തുറകളില്‍ നിന്നുയര്‍ന്നിരിക്കുന്നത്. ഈ ഇളവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന്  ട്രേഡ് ബോഡികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൊറോണ മൂര്‍ധന്യത്തിലെത്തിയ സമയത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്ന എംഒടി ഇളവുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് ഗവണ്‍മെന്റ് പുനരവലോകനം ചെയ്തു വരുകയാണ്.

ഇത്തരത്തില്‍ ആറ് മാസത്തേക്ക് എംഒടി ഇളവുകള്‍ നടപ്പിലാക്കിയാല്‍ യുകെയിലെ റോഡുകളില്‍ ഓടാന്‍ യോഗ്യതയില്ലാത്ത 1.1 മില്യണ്‍  കാറുകള്‍ ഓടുമെന്നും ഇത് കടുത്ത അപകടസാധ്യയേറ്റുമെന്നുമാണ് ഡിവിഎസ്എ ഡാറ്റകളെ വിശകലനം ചെയ്ത് കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ എംഒടി ടെസ്റ്റര്‍ കമ്പനിയായ ക്വിക്ക് ഫിറ്റ് മുന്നറിയിപ്പേകുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിനെ തുടര്‍ന്ന് ഇത്തരം കാറുകളുമായി ആളുകള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങുന്നത് അപകടങ്ങള്‍ കുതിച്ചുയരുന്നതിന് കാരണമായിത്തീരുമെന്നാണ് ക്വിക്ക് ഫിറ്റ് മുന്നറിയിപ്പേകുന്നത്. അതിനാല്‍ ആറ് മാസത്തേക്കുള്ള എംഒടി ഇളവുകള്‍ റദ്ദാക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു.

കൊറോണ പ്രമാണിച്ച് പ്രഖ്യാപിച്ച പുതിയ എംഒടി നിയമങ്ങള്‍
കൊറോണ പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം മാര്‍ച്ച് 30ന് അല്ലെങ്കില്‍ അതിന് ശേഷം നിങ്ങളുടെ എംഒടി കാലഹരണപ്പെടുകയാണെങ്കില്‍ അത് ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. ഇതു പ്രകാരം നിങ്ങളുടെ എംഒടി മേയ് 18ന് കാലഹരണപ്പെടുന്നതാണെങ്കില്‍ അത് നവംബര്‍ 18 വരെ ദീര്‍ഘിപ്പിക്കുന്നതാണ്. ഒറിജിനല്‍ എക്സ്പയറി തീയതിക്ക് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇത് ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യപ്പെടും. എന്നാല്‍ ഈ സമയത്തും റോഡില്‍ സുരക്ഷിതമായി ഇറക്കാവുന്ന അവസ്ഥയിലായിരിക്കണം വാഹനമെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഉടമകള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നു. സുരക്ഷിതമല്ലാതെ വണ്ടിയിറക്കിയാല്‍ മോട്ടോറിസ്റ്റുകളെ പ്രോസിക്യൂട്ട് ചെയ്യുന്നതായിരിക്കും.

എംഒടി പാസ് നിരക്കില്‍ മുന്നിലും പിന്നിലുമുള്ള കാര്‍ ബ്രാന്‍ഡുകള്‍
അതിനിടെ എംഒടി പാസ് നിരക്കില്‍ 2019ല്‍ ഏറ്റവും മുന്നിലായ അഞ്ച് ബ്രാന്‍ഡ് കാറുകളുടെയും പിന്നിലായ അഞ്ച് ബ്രാന്‍ഡ് കാറുകളുടെയും പട്ടിക പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം 95.4 ശതമാനം പാസ് നിരക്കോടെ ഹോണ്ട ജാസാണ് മുന്നിലുള്ളത്. 93.4 ശതമാനവുമായി ഹോണ്ട് സിആര്‍-വി രണ്ടാം സ്ഥാനത്തും 93.1 ശതമാനത്തോടെ ടൊയോട്ട പ്രിയുസ് മൂന്നാം സ്ഥാനത്തും 92.8 ശതമാനം പാസ് റേറ്റോടെ  മെര്‍സിഡെസ് ജിഎല്‍എ നാലാം സ്ഥാനത്തും 92.7 ശതമാനം പാസ് റേറ്റോടെ ടൊയോട്ട റാവ്4 അഞ്ചാം സ്ഥാനത്തുമാണ്.എംഒടിയില്‍ ഏറ്റവും കുറഞ്ഞ് പാസ് നിരക്കുള്ളത് റീനൗള്‍ട്ട് മെഗാനെക്കാണ്.78.1 ശതമാനമാണിതിന്റെ പാസ് റേറ്റ്. സിട്രിയോണ്‍ ഡിഎസ്3ക്ക് 81.0 ശതമാനവും റീനൗള്‍ട്ട് ക്ലിയോക്കക്ക് 81.4 ശതമാനവും വോള്‍വോ വി 40ന് 83.9 ശതമാനവും വൗഗ്സ്ഹാള്‍ ഇന്‍സിഗ്‌നിയക്ക് 84.4 ശതമാനവുമാണ് പാസ് റേറ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category