1 GBP = 92.50 INR                       

BREAKING NEWS

നിങ്ങളുടെ ഒസിഐ കാര്‍ഡ് പുതുക്കാന്‍ സമയമായെങ്കില്‍ ഡിസംബര്‍ 31 വരെ സാവകാശം; കൊറോണ കാലത്ത് ഒസിഐ കാര്‍ഡ് ഉടമകള്‍ ക്ക് ഇളവുകളുമായി ഇന്ത്യാ ഗവണ്‍മെന്റ്‌

Britishmalayali
kz´wteJI³

വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ചില അവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് എന്നറിയാമല്ലോ. നിങ്ങളുടെ ഒസിഐ കാര്‍ഡ് പുതുക്കാന്‍ സമയമായെങ്കില്‍ ഡിസംബര്‍ 31 വരെ സാവകാശമുണ്ടെന്നറിയുക. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണമാണ് ഈ കാര്‍ഡുമായി ബന്ധപ്പെട്ട് ഈ ഇളവ് അനുവദിച്ച് ഇന്ത്യാ ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം 20 വയസിനു താഴെയും 50 വയസിനു മുകളിലുമുള്ളവര്‍ക്ക് ഒസിഐ കാര്‍ഡ് കാര്‍ഡ് പുതുക്കുന്നതിന് നല്‍കിയ ഇളവുകളാണ് ഈ വര്‍ഷം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഒസിഐ കാര്‍ഡുകള്‍ പുതുക്കുന്നത് വരെ പഴയും പുതിയതുമായ പാസ്പോര്‍ട്ടും പഴയ പാസ്പോര്‍ട്ട് നമ്പര്‍ സഹിതമുള്ള ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നതില്‍ തടസമുണ്ടാകില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നത്. 20 വയസില്‍ കുറവുള്ളവരും 50 വയസിലേറെയുളളവരും പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ കാര്‍ഡ് പുതുക്കണമെന്നതാണ് ചട്ടം. ഈ പ്രക്രിയക്ക് കേന്ദ്ര ഗവണ്‍മെന്റ് ജൂണ്‍ 30 വരെ ഇളവ് അനുവദിച്ചിരുന്നു.

20 വയസില്‍ കുറവുള്ള ഒസിഐ കാര്‍ഡ് ഹോള്‍ഡര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കിയപ്പോള്‍ കാര്‍ഡ് പുതുക്കി ലഭിച്ചില്ലെങ്കില്‍ അയാള്‍ക്ക് പഴയ കാര്‍ഡിലെ പാസ്പോര്‍ട്ട് നമ്പരും പുതിയ പാസ്പോര്‍ട്ടും സഹിതം ഇന്ത്യയിലേക്ക് വരുന്നതിന് തടസങ്ങളില്ലെന്നറിയുക. എന്നാല്‍ 50 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വരാന്‍ പുതുക്കാത്ത ഒസിഐ കാര്‍ഡും ഒപ്പം പുതിയതും പഴയതുമായ പാസ്പോര്‍ട്ട് ഡോക്യുമെന്റുകളും സമര്‍പ്പിക്കേണ്ടതാണ്.

എന്താണ് ഒസിഐ കാര്‍ഡ്?
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്‍മാര്‍ക്ക് ഏറെക്കുറെ എന്‍ആര്‍ഐകള്‍ക്ക് സമാനമായ അവകാശങ്ങള്‍ ഉറപ്പേകുന്ന സംവിധാനമാണ് ഒസിഐ രജിസ്ട്രേഷന്‍. ഇത്തരക്കാര്‍ക്ക് മാതൃരാജ്യത്തേക്ക് ഏത് സമയത്ത് വേണമെങ്കിലും വിസയില്ലാതെ പോയി വരാനും എത്ര കാലം വേണമെങ്കിലും ഇന്ത്യയില്‍ കഴിയാനും പഠിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശം ഇതിലൂടെ ഉറപ്പിക്കാനാവും.

ഇത്തരക്കാര്‍ക്ക് കൃഷി സ്ഥലവും എസ്റ്റേറ്റുമല്ലാതുളള പ്രോപ്പര്‍ട്ടികള്‍ വാങ്ങാനുമുള്ള അവകാശങ്ങള്‍ ഉറപ്പിക്കാനും ഒസിഐ കാര്‍ഡിലൂടെ കഴിയും. എന്നാല്‍ ഒസിഐ കാര്‍ഡ് റദ്ദാക്കപ്പെടുന്ന നിമിഷം ഇത്തരക്കാര്‍ ഇന്ത്യ വിട്ടു പോകാന്‍ ബാധ്യസ്ഥരാണ്. ഇതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത് കൊറോണ പ്രതിസന്ധിയില്‍ ഇവിടെ പെട്ട് പോയ അനേകം പേര്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.

പല രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എംബസിയിലെത്തി പലര്‍ക്കും ഇക്കാലയളവിനുള്ളില്‍ ഒസിഐ പുതുക്കല്‍ സാധ്യമാകാതെ വന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ സമൂഹം നിരന്തരം നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് ഇതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category