1 GBP = 92.50 INR                       

BREAKING NEWS

ജോലി ഭാരം മൂലം കേയ്റ്റ് മെലി ഞ്ഞുണങ്ങി; മേഗനോട് കൊമ്പ് കോര്‍ത്തോടിച്ചതില്‍ പശ്ചാത്താപം; കേയ്റ്റിനെ പരിഹസിച്ച് ലേഖനമെഴുതിയ മാസികക്കെതിരെ മാനനഷ്ടക്കേസുമായി വില്യം രാജകുമാരനും ഭാര്യയും; ബക്കിംഗ്ഹാം പാലസിന്റെ നീക്കത്തിലെങ്ങും അത്ഭുതം

Britishmalayali
kz´wteJI³

വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റ് രാജകുമാരിയെ പരിഹസിച്ച് ലേഖനം പ്രസിദ്ധീകരിച്ച സൊസൈറ്റി ബൈബിള്‍ ടാറ്റ്ലര്‍ മാസികക്ക് എതിരെ വില്യവും കേയ്റ്റും കോടതി കയറിയെന്ന് റിപ്പോര്‍ട്ട്. ജോലിഭാരം മൂലം കേയ്റ്റ് മെലിഞ്ഞുണങ്ങിയെന്നും മേഗനോട് കൊമ്പ് കോര്‍ത്തോടിച്ചതില്‍ കേയ്റ്റിന് പശ്ചാത്താപമുണ്ടൈന്നുമാണ് ഈ ലേഖനത്തിലെഴുതിയതില്‍ വില്യവും കേയ്റ്റും കടുത്ത ക്രോധത്തിലാണെന്നാണ് റിപ്പോര്‍ട്ട്.  മാസികക്കെതിരെയുള്ള ബക്കിംഗ്ഹാം പാലസിന്റെ നീക്കത്തില്‍ എങ്ങും അത്ഭുതമുയര്‍ന്നിരിക്കുകയാണ്. സാധാരണ പത്ര മാധ്യമങ്ങളില്‍ രാജകുടുംബാംഗങ്ങളെക്കുറിച്ച് ഇത്തരത്തില്‍ ആരോപണങ്ങള്‍ വന്നാല്‍ കൊട്ടാരം ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങാറില്ലെന്നിരിക്കെയാണ് പുതിയ നീക്കം ഏവരിലും ആശ്ചര്യം ജനിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ ഒന്നിച്ചുള്ള ഫോട്ടോ വച്ച് 'കാതറീന്‍ ദി ഗ്രേറ്റ്' എന്ന തലക്കെട്ടിന് കീഴിലെഴുതിയ ലേഖനം ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് വില്യവും കേയ്റ്റും നിയമപ്രകാരം ആ മാസികയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീര്‍ത്തും തെറ്റായ വിവരങ്ങളാണ് ഈ ലേഖനത്തിലുള്ളതെന്ന്  ബക്കിംഗ്ഹാം പാലസ് കഴിഞ്ഞ ആഴ്ച അടിയന്തിര പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഹാരിയും മേഗനും കൊട്ടാരം വിട്ട് പോയതിനെ തുടര്‍ന്ന് കേയ്റ്റിന് മേല്‍ ജോലി ഭാരം കൂടിയതിനാല്‍ അവര്‍ മെലിഞ്ഞുണങ്ങിയെന്നും മേഗനോട് ഏറ്റ് മുട്ടി അവരെ കൊട്ടാരത്തില്‍ നിന്നും യുകെയില്‍ നിന്നും ഓടിച്ചതില്‍ കേയ്റ്റിന് കുറ്റബോധമുണ്ടെന്നുമുള്ള ലേഖത്തിലെ പരാമര്‍ശങ്ങളില്‍ കൊട്ടാരം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

തങ്ങളുടെ കുടുംബത്തെക്കുറിച്ചും കുട്ടികളെ കുറിച്ചും ലേഖനത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് എഴുതി ചേര്‍ത്തിരിക്കുന്നതെന്നും രാജകീയ ദമ്പതികള്‍ ആരോപിക്കുന്നു. ഒരു വേള കേയ്റ്റ് വില്യമിന്റെ അമ്മ ഡയാന രാജകുമാരിയെ പോലെ ഭക്ഷണം കഴിക്കുന്നതിലെ ക്രമരാഹിത്യത്തിന് വിധേയയായെന്ന് വരെ ഈ ലേഖനത്തിലൂടെ അന്നാ പാസ്റ്റര്‍നാക് എഴുതിപ്പിടിപ്പിച്ചുവെന്നാണ് രാജകീയ ദമ്പതികള്‍ ആരോപിക്കുന്നത്. അതു പോലെ തന്നെ ഡയാനയെ പോലെ മാനസിക സമ്മര്‍ദത്താല്‍ കേയ്റ്റ് മെലിഞ്ഞുണങ്ങിയിരിക്കുന്നുവെന്നും ഈ ലേഖനം വെളിപ്പെടുത്തുന്നുണ്ട്.

ഇത് വസ്തുതാ വിരുദ്ധമായ ക്രൂരമായ ലേഖനമാണെന്നും ഇത് രാജകീയ ദമ്പതികളെ മുറിവേല്‍പ്പിച്ചുവെന്നുമാണ് കൊട്ടാം ഉറവിടം പ്രതികരിച്ചിരിക്കുന്നത്. മേഗന്‍ പോയതില്‍ പിന്നെ കേയ്റ്റിന് മേല്‍ അമിത ജോലിഭാരമുണ്ടായിട്ടില്ലെന്നും  രാജകീയ ഉറവിടം വെളിപ്പെടുത്തുന്നു.മൂന്ന് കുട്ടികളുടെ ഉത്തരവാദിത്വത്തില്‍ നിന്നും കേയ്റ്റും വില്യവും ഒഴിഞ്ഞ് മാറി സ്വതന്ത്രരായി നടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വരെ ഈ ലേഖനത്തില്‍ എഴുതിപ്പിടിപ്പിച്ചതില്‍ കൊട്ടാരത്തിന് കടുത്ത അസംതൃപ്തിയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേയ്റ്റിന്റെ മെലിഞ്ഞ രൂപം വച്ചുള്ള കവര്‍ ചിത്രവും മാസിക പുറത്ത് വിട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category