1 GBP = 92.50 INR                       

BREAKING NEWS

സ്വന്തം അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അയല്‍ക്കാരനെ അറിയിച്ചത് ഫോണില്‍ വിളിച്ച്; തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയുടെ കൊലപാതകത്തില്‍ മകന്‍ നിതിന്‍ ബാബു കസ്റ്റഡിയില്‍

Britishmalayali
kz´wteJI³

കോട്ടയം: യുവാവ് സ്വന്തം അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വഴക്കിനിടെ ഇവരുടെ മകന്‍ 27കാരനായ നിതിന്‍ ബാബു കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. നിതിന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. കൊലയ്ക്കു ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ കിടപ്പുമുറിയില്‍ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.നിതിന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category