1 GBP = 94.00 INR                       

BREAKING NEWS

താനൂരില്‍ കിണറിടിഞ്ഞ് വീണതോടെ അനാഥമായത് രണ്ട് കുടുംബങ്ങള്‍; വേലായുധനും അച്യുതനും മരിച്ചത് ആദ്യ റിങ്ങിന്റെ പടവ് പൂര്‍ത്തിയാക്കി വെള്ളം വറ്റിക്കാനുള്ള ഒരുക്കത്തിനിടെ മണ്ണിടിഞ്ഞ് വീണ്; നാലുപേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് നിമിഷങ്ങളുടെ വ്യത്യാസത്തിലും

Britishmalayali
kz´wteJI³

മലപ്പുറം: കഴിഞ്ഞ ദിവസം കിണറിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചതോടെ അനാഥമായത് രണ്ട് കുടുംബങ്ങളാണ്. ലോക് ഡൗണിനിടെ കിട്ടിയ ജോലി ചെയ്യാന സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ഓലപ്പീടിക മേറില്‍ വീട്ടില്‍ വേലായുധന്‍ (63), പൂരപ്പുഴ പെരുവലത്ത് അച്യുതന്‍ (58) എന്നിവര്‍ക്ക് അത് അന്ത്യയാത്ര ആകുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സമീപം ഇവരടക്കം 6 പേരാണു കിണര്‍ നിര്‍മ്മാണത്തിലുണ്ടായിരുന്നത് ആദ്യ റിങ്ങിന്റെ പടവു പൂര്‍ത്തിയാക്കി വെള്ളം വറ്റിക്കാനുള്ള ഒരുക്കത്തിനിടെ കിണറ്റിലേക്കു മണ്ണിടിയുകയായിരുന്നു.

ലോക് ഡൗണ്‍ കാരണം കിണര്‍ പണി നീണ്ടുപോവുകയായിരുന്നു. പി.കഞ്ഞിമോന്‍, പി.ബജീഷ്, വാലില്‍ ദാസന്‍, കാര്‍ക്കോളിദാസന്‍ എന്നിവര്‍ നിമിഷങ്ങള്‍ക്കു മുന്‍പ് കയറി. മാത്രമല്ല ചായയ്ക്ക് ജോലി നിര്‍ത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു. പുലര്‍ച്ചെയുണ്ടായ മഴയില്‍ കുതിര്‍ന്ന മണ്ണ് ഇടിയുകയായിരുന്നു. 2 മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയെങ്കിലും എടുക്കുന്തോറും മണ്ണിടിഞ്ഞതും മഴവെള്ളം കൂടി കുഴഞ്ഞ് ചെളിയായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. 4 മണിക്കൂര്‍ പരിശ്രമിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

താനൂര്‍ മൂലക്കല്‍ കിണര്‍ ദുരന്തത്തില്‍ കണ്ടത് നാടൊരുമിച്ച രക്ഷാപ്രവര്‍ത്തനം. സമീപവാസികള്‍ നിമിഷങ്ങള്‍ക്കകം ഓടിയെത്തി. ഇവരാണ് ദുരന്തം പുറംലോകത്തെ അറിയിച്ചത്. സിഐ പി.പ്രമോദ്, എസ്‌ഐ നവീന്‍ ഷാജ് എന്നിവരും സംഘവും ചെളിയിലിറങ്ങി മണിക്കൂറുകളോളം ദൗത്യത്തില്‍ മുഴുകി. ജയ്‌സലും സംഘവും ഇആര്‍എഫ് വൊളന്റിയര്‍ കണ്‍വീനര്‍ കോട്ടില്‍ സക്കീറും പ്രവര്‍ത്തകരും കിണറ്റിലിറങ്ങി മണ്ണെടുത്തു. തിരൂരില്‍നിന്നെത്തിയ അഗ്‌നിശമന വിഭാഗവും സിവില്‍ ഡിഫന്‍സ് ടീമും സജീവമായിരുന്നു. വി.അബ്ദുറഹ്മാന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി, നഗരസഭാധ്യക്ഷ സി.കെ.സുബൈദഎന്നിവര്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മണ്ണു മാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഗ്‌നിരക്ഷാസേനയും ട്രോമാ കെയര്‍ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ 4 മണിക്കൂറിനു ശേഷമാണു മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്മിതയാണു മരിച്ച അച്യുതന്റെ ഭാര്യ. മക്കള്‍: അഖിലേഷ്, ആതിര. ലക്ഷ്മിയാണു വേലായുധന്റെ ഭാര്യ. മക്കള്‍: ദിന്‍ഷ, സുബീഷ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category