1 GBP = 92.50 INR                       

BREAKING NEWS

സംശയത്തിന്റെ ആനുകൂല്യം നല്‍കി കള്ളനോട്ട് കേസിലെ പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം; വിരമിച്ച ഉദ്യോ?ഗസ്ഥന്റെ നടപടി പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് വിലയിരുത്തല്‍; മൂന്നു പതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസില്‍ വീഴ്ചയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

Britishmalayali
kz´wteJI³

കൊച്ചി: മൂന്നുപതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോ?ഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 75 ലക്ഷം രൂപയുടെ കള്ളനോട്ടു കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെക്കുറിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് ആറുമാസത്തികം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. വിരമിച്ച ഉദ്യോഗസ്ഥനടക്കം കൂറുമാറിയതിനാല്‍ സംശയത്തിന്റെ ആനുകൂല്യംനല്‍കിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

1990 മാര്‍ച്ച് 21-ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി യന്ത്രങ്ങളുമുള്‍പ്പെടെ തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ ഒരു കെട്ടിടത്തില്‍നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ അടക്കം കൂറുമാറിയതോടെ കേസിലെ ഏഴുപ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ സംശയത്തിന്റെ ആനൂകൂല്യത്തില്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ശിവകാശി സ്വദേശികളായ യേശുദാസ്, സര്‍മകനി, സമ്പത്ത്, ആരോഗ്യദാസ്, ഗോപി, ഇടുക്കിസ്വദേശികളായ ജോണ്‍സണ്‍ ജോണി, തോമസ് എന്നിവരെ കീഴ്ക്കോടതി മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചിരുന്നത്. ഒരു പ്രതിയെ നേരത്തേ വെറുതേ വിട്ടിരുന്നു

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കള്ളനോട്ട് വിഭാഗം ഇന്‍സ്‌പെക്ടര്‍ക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവായത്. അന്വേഷണോദ്യോഗസ്ഥന്‍ കൂറുമാറിയത് പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് കോടതി വിലയിരുത്തി. ഇത്തരം നിലപാടുകള്‍ തുടരുന്നത് ക്രിമിനല്‍കേസുകളിലെ നടപടികള്‍ ഒരിടത്തും എത്തിക്കില്ല. 'ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന' ചൊല്ലും ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിച്ച് വീഴ്ചയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡി.ജി.പി.യോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ കീഴ്ക്കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കിയത്.

അന്വേഷണഘട്ടത്തില്‍ നടന്ന ഓരോ നടപടിയും സംശയകരമാണെന്ന് കോടതി വിലയിരുത്തി. കള്ളനോട്ട് കണ്ടെത്തിയ കെട്ടിടത്തില്‍ പരിശോധനയ്ക്കുപോയപ്പോള്‍ സാക്ഷികളായി ഒപ്പംകൂട്ടിയത് സ്റ്റേഷനിലുണ്ടായിരുന്ന ഒരു കൊലക്കേസ് പ്രതിയെയും സ്റ്റേഷനില്‍ ചായ എത്തിച്ചിരുന്ന ചായക്കച്ചവടക്കാരനെയുമാണ്. ഇവര്‍ രണ്ടുപേരും കൂറുമാറി. നാട്ടുകാരുടെ സാന്നിധ്യംതന്നെ ഉറപ്പാക്കാവുന്നത് ഒഴിവാക്കുകയായിരുന്നോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്.

പിടിച്ചെടുത്ത കള്ളനോട്ടിനെ സംബന്ധിച്ച വിദഗ്ധാഭിപ്രായം രേഖപ്പെടുത്തേണ്ടത് കേസിന്റെ കാര്യത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇത്തരത്തില്‍ വിദഗ്ധാഭിപ്രായം തേടിയത് നോട്ട് പിടിച്ചെടുത്ത് അഞ്ചുവര്‍ഷത്തിനുശേഷമാണ്. ഇതിനും അഞ്ചു വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനാല്‍ സാക്ഷികളില്‍ പലര്‍ക്കും പ്രതികളെ തിരിച്ചറിയാനുള്ള സാഹചര്യം ഇല്ലാതായി. വിരമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായ തെളിവുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസുകളുടെ അന്വേഷണം ശരിയായിനടക്കുന്നത് ഉറപ്പാക്കാന്‍ ഒരു സംവിധാനം ആവശ്യമാണ് -കോടതി വിലയിരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category