1 GBP = 93.80 INR                       

BREAKING NEWS

'ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍നിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിര്‍ മുര്‍ത്താസ'; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഷാഹിദ് അഫ്രീദി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പരിശീലനം നല്‍കിയത് മൂന്ന് മാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ച്

Britishmalayali
kz´wteJI³

കറാച്ചി: ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതു മുതല്‍ പല തവണ ഇന്ത്യയെയും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ട് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കശ്മീരിനോടുള്ള ഇന്ത്യയുടെ സമീപനത്തെയുമെല്ലാം രൂക്ഷമായ ഭാഷയിലായിരുന്നു താരം വിമര്‍ശിച്ചത്. അഫ്രീദി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചര്‍ച്ചയും സജീവമാണ്. എന്നാല്‍ ക്രിക്കറ്റിന് ദേശവ്യത്യാസമില്ലെന്ന് തെളിയിക്കുകയാണ് അഫ്രീദി ഇപ്പോള്‍. ഇന്ത്യന്‍ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാര്‍ഥം മൂന്നു മാസത്തോളമാണ് അഫ്രീദി സ്വന്തം വീട്ടില്‍ താമസിപ്പിച്ചത്.

കശ്മീരിലെ അനന്ത്‌നാഗ് പ്രവിശ്യയില്‍നിന്നുള്ള മിര്‍ മുര്‍ത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ക്രിക്കറ്റ് പരിശീലനം നല്‍കിയത്. അഫ്രീദിയെ ഉദ്ധരിച്ച് ക്രിക്കറ്റ് പാക്കിസ്ഥാന്‍ ഡോട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്നു മാസത്തോളം കറാച്ചിയിലെ അഫ്രീദിയുടെ വീട്ടില്‍ താമസിച്ച് ക്രിക്കറ്റ് പരിശീലിച്ച മിര്‍ മുര്‍ത്താസ, പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.

'പ്രതിഭയുള്ള ക്രിക്കറ്റ് താരമാണ് മിര്‍ മുര്‍ത്താസ. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള ക്രിക്കറ്റ് താരമാണെങ്കിലും കളി പറഞ്ഞുകൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. എന്റെ അടുത്തുവന്ന് പഠിക്കാന്‍ താല്‍പര്യമുള്ള ആരെയും ഞാന്‍ സ്വാഗതം ചെയ്യും. ഭാവിയില്‍ മിര്‍ മുര്‍ത്താസയ്ക്ക് എന്റെ അടുത്തുവന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്ത സഹായിക്കും. അദ്ദേഹത്തിന് സഹായകരമായ ഏറ്റവും മികച്ച പരിശീല സൗകര്യങ്ങള്‍ ഒരുക്കാനും എനിക്കു കഴിയും' - അഫ്രീദി വ്യക്തമാക്കി.

'ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍നിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിര്‍ മുര്‍ത്താസ. അദ്ദേഹം എന്റെ വലിയൊരു ആരാധകന്‍ കൂടിയാണ്. മാത്രമല്ല, മികച്ചൊരു മനുഷ്യനുമാണ്. ക്രിക്കറ്റ് പരിശീലനത്തില്‍ അദ്ദേഹം കഠിനാധ്വാനിയാണ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ അദ്ദേഹം വിജയിക്കുമെന്ന് എനിക്കുറപ്പാണ്' - അഫ്രീദി പറഞ്ഞു.

ഷാഹിദ് അഫ്രീദിയുടെ കടുത്ത ആരാധകന്‍ കൂടിയായ മിര്‍ മുര്‍ത്താസ വാഗാ അതിര്‍ത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്. മൂന്നു മാസത്തോളം അവിടെ തങ്ങിയ മുര്‍ത്താസ, അഫ്രീദിയില്‍നിന്ന് നേരിട്ട് ക്രിക്കറ്റ് പരിശീലനം നേടി. മിര്‍ മുര്‍ത്താസയുടെ പ്രതിഭയെ പുകഴ്ത്തിയ അഫ്രീദി, യുവതാരത്തെ തുടര്‍ന്നും സഹായിക്കാന്‍ സന്നദ്ധനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category