1 GBP = 93.80 INR                       

BREAKING NEWS

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാന്‍ വെസ്റ്റിന്‍ഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു; പാക്കിസ്ഥാന്‍ സെമിയില്‍ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്ലും ആന്ദ്രെ റസ്സലും ജെയ്സന്‍ ഹോള്‍ഡറും അന്നേ എന്നോടു പറഞ്ഞു; വെസ്റ്റിന്‍ഡീസ് ടീമിന്റെ പരിശീലക സംഘത്തില്‍ അംഗമായിരു മുഷ്താഖ് അഹമ്മദിന്റെ ആരോപണവും ചര്‍ച്ചയാക്കുന്നത് എജ്ബാസ്റ്റണിലെ പഴയ ഇന്ത്യന്‍ തോല്‍വി; 2019ലെ ഏകദിന ലോകകപ്പിലെ പാക് പുറത്താകല്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: 2019ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമിയില്‍ കടക്കാതിരിക്കാന്‍ ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ചര്‍ച്ച വീണ്ടും സജീവം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നെങ്കില്‍ ലോകകപ്പ് സെമിയിലെത്താന്‍ പാക്കിസ്ഥാനും സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ലീഗ് ഘട്ടത്തില്‍ തോല്‍വി വഴങ്ങിയ ഏക മത്സരവും ഇതായിരുന്നു. പാക്കിസ്ഥാനൈ സെമിക്ക് പുറത്ത് നിര്‍ത്താന്‍ ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണമാണ് വീണ്ടും ഉയരുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന തരത്തില്‍ വെസ്റ്റിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ജയ്സന്‍ ഹോള്‍ഡര്‍ എന്നിവര്‍ പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് വിന്‍ഡീസ് ടീമിനൊപ്പമുണ്ടായിരുന്ന മുന്‍ പാക്കിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ്. ലോകകപ്പിന്റെ സമയത്ത് വെസ്റ്റിന്‍ഡീസ് ടീമിന്റെ പരിശീലക സംഘത്തില്‍ അംഗമായിരുന്നു മുഷ്താഖ് അഹമ്മദ്. ഇതോടെയാണ് വിവാദം വീണ്ടും പുകയുന്നത്.

എജ്ബാസ്റ്റണില്‍ ജൂണ്‍ 30ന് നടന്ന ഇന്ത്യഇംഗ്ലണ്ട് മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിക്കരുത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സായിരുന്നു. വിക്കറ്റുകള്‍ ഇഷ്ടംപോലെ കയ്യിലുണ്ടായിട്ടും ഇന്ത്യ ജയിക്കാന്‍ ശ്രമിച്ചിരുന്നില്ല. മത്സരങ്ങള്‍ ജയിപ്പിക്കുന്നതില്‍ പേരുകേട്ട ധോണിയുടെ ബാറ്റിങ്ങാണ് കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാന്‍ വെസ്റ്റിന്‍ഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സെമിയില്‍ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്ലും ആന്ദ്രെ റസ്സലും ജെയ്സന്‍ ഹോള്‍ഡറും അന്നേ എന്നോടു പറഞ്ഞു' മുഷ്താഖ് അഹമ്മദ് ആരോപിക്കുന്നത് ഇങ്ങനെയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റു ചെയ്യുമ്പോള്‍ ധോണി ജയിക്കാനുള്ള ആഗ്രഹം ഒട്ടും കാട്ടിയില്ലെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പുസ്തകത്തില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനെ, 'ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുത്തതാണ്' എന്ന് സ്റ്റോക്സ് എഴുതിയതായി വ്യാഖ്യാനിച്ച് പാക്കിസ്ഥാന്റെ മുന്‍ താരം സിക്കന്ദര്‍ ഭക്ത് രംഗത്തിറങ്ങിയങ്കിലും സ്റ്റോക്സ് തന്നെ ഇത് തള്ളിക്കളഞ്ഞു.

ഇതിനു പിന്നാലെ ഇന്ത്യ മനഃപൂര്‍വം തോറ്റതാണെന്ന ആരോപണം ആവര്‍ത്തിച്ച് പാക്കിസ്ഥാന്റെ മുന്‍ താരം അബ്ദുല്‍ റസാഖും രംഗത്തിറങ്ങി. ഈ വിവാദമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category