1 GBP = 94.00 INR                       

BREAKING NEWS

ഇവന്റ്സ് മാനേജരായും ഡാന്‍സ് ബാര്‍ നര്‍ത്തകിമാരായും ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ പെട്ട് യുഎഇയിലെത്തി; കൊടിയ പീഡനത്തിനിരയാകുന്നതായും സ്വയം ജീവനൊടുക്കുന്നതിന് മുന്‍പ് മൂന്ന് വയസുകാരനായ മകനെ കാണാന്‍ ആഗ്രഹമുണ്ടെന്നുമുള്ള തമിഴ്നാട്ടുകാരിയുടെ ഓഡിയോ പുറത്തു കൊണ്ടു വന്നതു കൊടിയ പീഡനം; ഫുജൈറയിലെ ഹോട്ടലുകളില്‍ നിന്ന് രക്ഷപ്പെട്ട മലയാളികളടക്കമുള്ള 9 യുവതികള്‍ പറയുന്നത് മാനസിക-ശാരീരിക പീഡനത്തിന്റെ കൊടും ക്രൂരതകള്‍

Britishmalayali
kz´wteJI³

ദുബായ്: കോവിഡുകാലത്തും യുഎഇയില്‍ പീഡനത്തിന് കുറവില്ല. ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തിനിരകളായ മലയാളികളടക്കമുള്ള 9 യുവതികളെ രക്ഷപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. പൊലീസിന്റെ സഹായത്തോടെ ഇവരെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ 4 പേര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയതായും ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും വൈകാതെ യാത്ര തിരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

ആറ് മാസം മുന്‍പാണ് കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യുഎഇയിലെത്തിയത്. വന്‍തുക ബംഗ്ലുരുവിലെ അനധികൃത റിക്രൂട്ടിങ് ഏജന്റ് ബസവരാജ് കളസാദ് എന്നയാള്‍ക്ക് നല്‍കിയാണ് യുഎഇയിലെത്തിയത്. ഇവന്റ്സ് മാനേജര്‍, ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ എന്നീ തസ്തികകളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.

സന്ദര്‍ശക വീസയാണ് നല്‍കിയത്. എന്നാല്‍, ഫുജൈറയിലെ ഒരു ഹോട്ടലില്‍ എത്തപ്പെട്ട ഇവര്‍ പിന്നീട് മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളാവുകയായിരുന്നു. മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായി യുവതികള്‍ പരാതിപ്പെട്ടു. മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.

ഒരാഴ്ച മുന്‍പ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് പീഡനം പുറത്ത് എത്തിച്ചത്. കഴിഞ്ഞ 3 മാസമായി തങ്ങള്‍ കൊടിയ പീഡനത്തിനിരയാകുന്നതായും സ്വയം ജീവനൊടുക്കുന്നതിന് മുന്‍പ് മൂന്ന് വയസുകാരനായ മകനെ കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞുള്ള സന്ദേശമാണ് വൈറലായത്. ഇത് കേള്‍ക്കാനിടയായ നാഷനല്‍ ഡൊമസ്റ്റിക് വര്‍കേഴ്സ്മൈഗ്രന്റ് തമിഴ്നാട് കോ ഓര്‍ഡിനേറ്റര്‍ വി.വളര്‍മതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ രേഖാ ശര്‍മ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബെംഗ്ലുരുവിലെ ഏജന്റിന്റെ സ്ഥലം കണ്ടെത്തിയെങ്കിലും മേല്‍വിലാസത്തില്‍ പറഞ്ഞിരുന്ന ഓഫീസ് വാടകയ്ക്ക് നല്‍കാനുള്ള ബോര്‍ഡായിരുന്നു കണ്ടത്. കെട്ടിടയുടമയോട് അന്വേഷിച്ചപ്പോള്‍ ഏജന്റ് ബസവരാജ് കളസാദിനെനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി.

പിന്നീട്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരമറിയിക്കുകയും അധികൃതര്‍ ഫുജൈറ പൊലീസിന്റെ സഹായത്തോടെ ഹോട്ടലുകള്‍ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. 3 പേരില്‍ നിന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇങ്ങനെയായിരുന്നു രക്ഷാ ദൗത്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category