1 GBP = 94.80 INR                       

BREAKING NEWS

നിങ്ങള്‍ ഏതെങ്കിലും വിസയില്‍ യുകെയിലെത്താന്‍ ശ്രമിക്കുകയാണോ? എങ്കില്‍ നിങ്ങളുടെ സ്പോണ്‍സര്‍ ഈ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പാക്കുക; ചതിയില്‍ പെടാതിരിക്കാന്‍ ഇതു കാണൂ

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാര്‍ കുടിയേറുന്നതിന് ഏറ്റവുമധികം മുന്‍ഗണനയേകുന്ന രാജ്യമാണ് യുകെ. ഇവിടുത്തെ തൊഴിലവസരങ്ങളും താരതമ്യേനയുള്ള ഉയര്‍ന്ന ശമ്പളവും നല്ല ജീവിത സാഹചര്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. യുകെയില്‍ തൊഴിലിനായും പഠനത്തിനായും എത്തുന്നവര്‍ക്ക് വ്യത്യസ്തമായ ഒട്ടേറെ വിസകളുണ്ട്. കുടിയേറുന്നവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ക്കും യോഗ്യതകള്‍ക്കും അനുസരിച്ച് ഇവയില്‍ ഏറ്റവും യോജിച്ച വിസകള്‍ തെരഞ്ഞെടുത്ത് യുകെയിലേക്ക് വരാവുന്നതാണ്. ബ്രിട്ടീഷ് വിസയുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പുകാര്‍ കുടിയേറ്റക്കാരെ ചതിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയും നിലവിലുണ്ട്.

അതിനാല്‍ ഏതെങ്കിലും വിസയില്‍ യുകെയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ വിസാ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി നിങ്ങളുടെ സ്പോണ്‍സര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകരിച്ച സ്പോണ്‍സര്‍ ലിസ്റ്റില്‍ ഉള്ളയാളാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ട് മാത്രമേ അയാളുടെ സേവനം പ്രയോജനപ്പെടുത്താന്‍ പാടുളളൂ. ഇല്ലെങ്കില്‍ ചതിയില്‍ പെടുമെന്നുറപ്പാണ്.  അതിനാല്‍ ഈ വാര്‍ത്തക്കൊപ്പം ചേര്‍ക്കുന്ന ഔദ്യോഗിക ലിസ്റ്റ് പരിശോധിച്ച് നിങ്ങളുടെ സ്പോണ്‍സര്‍ അതില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് യുകെ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു. അതിന് മുമ്പ് ബ്രിട്ടനിലേക്കുള്ള ചില പ്രധാനപ്പെട്ട് സ്റ്റുഡന്റ് വിസകളെക്കുറിച്ചും വര്‍ക്ക് വിസകളെക്കുറിച്ചും പരാമര്‍ശിക്കാം.

ജനറല്‍ സ്റ്റുഡന്റ് വിസ (ടയര്‍ 4)
യുകെയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു വിസയാണ് ജനറല്‍ സ്റ്റുഡന്റ് വിസ (ടയര്‍ 4) .16 വയസും അതിന് മേല്‍ പ്രായവുമുള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. യുകെയില്‍ ഒരു കോഴ്സിന് പ്ലേസ് ഓഫര്‍ ലഭിച്ചവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഇവര്‍ക്ക് നിര്‍ബന്ധമായും ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും എഴുതാനും മനസിലാക്കാനും കഴിവുണ്ടായിരിക്കണം.  ഈ വിസയില്‍ യുകെയിലെത്തുന്നവര്‍ക്ക് ഇവിടെ സ്വന്തം ചെലവില്‍ താമസിക്കാനും കോഴ്സിനായി പണമടക്കാനും ശേഷി വേണം. ഇതിനാവശ്യമായ തുക നിങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.

യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് പുറത്ത്  അല്ലെങ്കില്‍ സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണീ വിസ ലഭിക്കുന്നത്. നിങ്ങളുടെ കോഴ്സ് തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും ഇതിനായി അപേക്ഷിക്കണം. നിങ്ങളുടെ വിസയുമായി ബന്ധപ്പെട്ട തീരുമാനം മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അറിയാനാവും.യുകെക്ക് പുറത്ത് നിന്നും അപേക്ഷിക്കുമ്പോള്‍  348 പൗണ്ടാണ് വേണ്ടത്.കൂടാതെ ഈ വിസയിലെത്തുന്നവര്‍ ഹെല്‍ത്ത് കെയര്‍ സര്‍ചാര്‍ജും അടക്കണം.നിങ്ങളുടെ കോഴ്സ് ആറ് മാസമോ അതില്‍ കുറവോ ആണെങ്കില്‍ കോഴ്സ് തുടങ്ങുന്നതിന് ഒരു ആഴ്ച മുമ്പ് വരെ യുകെയിലെത്താം. എന്നാല്‍ നിങ്ങളുടെ കോഴ്സിന്റെ ദൈര്‍ഘ്യം ആറ് മാസത്തില്‍ കൂടുതലാണെങ്കില്‍ കോഴ്സിന് ഒരു മാസം മുമ്പ് വരെ ഇവിടേക്ക് വരാം.

ചൈല്‍ഡ് സ്റ്റുഡന്റ് വിസ (ടയര്‍ 4)
നാല് വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ളവരും യുകെയില്‍ പഠിക്കാനെത്താന്‍ ആഗ്രഹിക്കുന്നവരുമായവര്‍ക്കുള്ള വിസയാണിത്. ഇതിലൂടെ യുകെയിലെ ഒരു ഇന്റിപെന്റന്റ് സ്‌കൂളിലാണ് പഠിക്കാന്‍ സാധിക്കുന്നത്.  ഇതിനായി താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കണം
1-കോഴ്സിനായി ഒരു പ്ലേസുണ്ടായിരിക്കണം.
2-ഈ കോഴ്സിന് രക്ഷിതാക്കളുടെ അല്ലെങ്കില്‍ മാതാപിതാക്കളുടെ അനുമതിയുണ്ടായിരിക്കണം.
3-ഇവിടുത്തെ ജീവിതച്ചെലവും കോഴ്സ് ഫീസ് താങ്ങാന്‍ കെല്‍പുണ്ടായിരിക്കണം.
4-യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് പുറത്ത് അല്ലെങ്കില്‍ സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ വിസ ലഭിക്കുന്നത്.

നിങ്ങളുടെ കോഴ്സ് തുടങ്ങന്നതന് മൂന്ന് മാസം മുമ്പ് ഈ വിസക്ക് അപേക്ഷിക്കാം. മൂന്നാഴ്ചക്കുളളില്‍ വിസയുമായി ബ്ന്ധപ്പെട്ട തീരുമാനമറിയാം. യുകെക്ക് പുറത്ത് നിന്ന് അപേക്ഷിക്കുമ്പോള്‍ 348 പൗണ്ടാണ് ഫീസായി വേണ്ടത്. ഹെല്‍ത്ത് കെയര്‍ സര്‍ ചാര്‍ജ് അടക്കണം. നിങ്ങളുടെ പ്രായം , കോഴ്സിന്റെ ദൈര്‍ഘ്യം തുടങ്ങിയവ പരിഗണിച്ചാണ് ഇവിടെ താമസിക്കാന്‍ അനുവദിക്കുന്ന കാലം തീരുമാനിക്കുന്നത്.

യുകെയില്‍ ജോലി ചെയ്യാനുള്ള വിസകള്‍
യുകെയില്‍ ജോലിക്കെത്തുന്നതിനും വിവിധ തരത്തിലുള്ള വിസകളുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത, കഴിവ്, എവിടെ നിന്നാണ് വരുന്നത് തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ച് വിസകള്‍ യോജിച്ച വിസകള്‍ തെരഞ്ഞെടുക്കാം.

ജനറല്‍ വര്‍ക്ക് വിസ (ടയര്‍ 2)
യുകെയില്‍ ഒരു സ്‌കില്‍ഡ് ജോബ് ഓഫര്‍ ലഭിച്ചവര്‍ക്കും യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് അല്ലെങ്കില്‍ സ്വിറ്റ്സര്‍ലണ്ടിലുള്ളവര്‍ക്ക് ഇതിന് അപേക്ഷിക്കാം. ഈ വിസയിലൂടെ യുകെയില്‍ ജീവിക്കാന്‍ അപേക്ഷിക്കുന്നതിന് നിങ്ങള്‍ ഒരു ലൈസന്‍സ് സ്പോണ്‍സര്‍ക്ക് കീഴിലായിരിക്കും ജോലിയെടുക്കാനെത്തുന്നത്. സ്പോണ്‍സര്‍ക്ക് ലൈസന്‍സുണ്ടോയെന്ന് ഇത് സംബന്ധിച്ച് യുകെ ഗവണ്‍മെന്റ് പുറത്തിറക്കിയതും ഈ വാര്‍ത്തക്കൊടുവില്‍ ചേര്‍ത്തിരിക്കുന്നതുമായ ലിസ്റ്റ് പരിശോധിക്കണം.

നിങ്ങളുടെ യുകെയിലെ ജോലി ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പീ വിസക്ക് അപേക്ഷിക്കാം.മൂന്ന് വര്‍ഷം വരെയുള്ള ഈ വിസക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഫീസ് വ്യത്യസ്തമാണ്. യുകെയുടെ പുറത്ത് നിന്ന് അപേക്ഷിക്കുമ്പോള്‍ 610 പൗണ്ടാണ്. തുര്‍ക്കിയില്‍ നിന്നു മാസിഡോണിയയില്‍ നിന്നുമുള്ളവര്‍ 555 പൗണ്ടാണ് നല്‍കേണ്ടത്. വിസ ഉടമക്കൊപ്പം എത്തുന്ന ഓരോ ആശ്രിതര്‍ക്കും 610 പൗണ്ട് വീതമടക്കണം.ഷോര്‍ട്ടേജ് ഒക്യുപേഷനെത്തുന്നവര്‍ക്ക് ഫീസ് ഇതിലും കുറയും.

ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിസ (ടയര്‍ 2)
യുകെയിലെ ബ്രാഞ്ചില്‍ നിങ്ങള്‍ക്കൊരു പൊസിഷന്‍ ഓവര്‍സീസ് എംപ്ലോയര്‍ വാഗ്ദാനം ചെയ്താല്‍ ഈ വിസക്ക് അപേക്ഷിക്കാം. നിങ്ങള്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് പുറത്ത് അല്ലെങ്കില്‍ സ്വിറ്റ്സര്‍ലണ്ടിലായിരിക്കണം. നിങ്ങളുടേത് ലൈസന്‍സുള്ള സ്പോര്‍സറായാല്‍ മാത്രമേ ഈ വിസ പ്രകാരം യുകെയില്‍ ജീവിക്കാന്‍ അപേക്ഷിക്കാനാവൂ. ലോംഗ് ടേം സ്റ്റാഫ്, ഗ്രാജ്വേറ്റ് ട്രെയിനീ എന്നീ രണ്ട ്തരത്തിലുള്ള ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിസകളുണ്ട്.  കമ്പനിയില്‍ മുമ്പ് പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ യുകെയിലെ ബ്രാഞ്ചിലേക്ക് കൊണ്ടു വരാനാണ് ആദ്യത്തേത്. ഇത് പ്രകാരം 12 മാസത്തിലധികം യുകെയില്‍ ജോലി ചെയ്യാം. സ്പെഷ്യലിസ്റ്റ് റോളുകള്‍ക്കുള്ള ഗ്രാജ്വേറ്റ് ട്രെയിനീസിനെ യുകെയിലെ ബ്രാഞ്ചിലേക്ക് കൊണ്ടു വരാനാണ് ഗ്രാജ്വേറ്റ് ട്രെയിനീ കാറ്റഗറി ഉപയോഗിക്കുന്നത്. ഇത് പ്രകാരം  ഗ്രാജ്വേഷന് ശേഷം ഓവര്‍സീസ് തൊഴിലുടമക്കൊപ്പം മൂന്ന് മാസത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം.

മറ്റ് തൊഴില്‍ വിസകള്‍
മിനിസ്റ്റര്‍ ഓഫ് റിലീജിയണ്‍ (ടയര്‍ 2), സ്പോര്‍ട്സ്പഴ്സന്‍ വിസ (ടയര്‍ 2), എന്നിവയും ഇതിന് പുറമെയുളള തൊഴില്‍ വിസകളാണ്. കൂടാതെ ഷോര്‍ട്ട് ടേം വര്‍ക്ക് വിസകളായ ടെംപററി വര്‍ക്കര്‍-ചാരിറ്റി വര്‍ക്കര്‍ വിസ (ടയര്‍ 5), ടെംപററി വര്‍ക്കര്‍ -ക്രിയേറ്റീവ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് വിസ (ടയര്‍ 5), ടെംപററി വര്‍ക്കര്‍- ഗവണ്‍മെന്റ് ഓഥറൈസ്ഡ് എക്സേഞ്ച് വിസ (ടയര്‍ 5), ടെംപററി വര്‍ക്കര്‍- ഇന്റര്‍നാഷണല്‍ അഗ്രിമെന്റ് വിസ (ടയര്‍5)  ടെംപററി  വര്‍ക്കര്‍- റീലീജിയസ് വര്‍ക്കര്‍ വിസ (ടയര്‍ 5), ടെംപററി വര്‍ക്കര്‍-സീസണല്‍ വര്‍ക്കര്‍ വിസ (ടയര്‍ 5), യൂത്ത് മൊബിലിറ്റി സ്‌കീം വിസ (ടയര്‍ 5) എന്നിവയുമുണ്ട്.

ഇന്‍വെസ്റ്റര്‍, ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് ടാലന്റ് വിസകള്‍
ഇന്നൊവേറ്റര്‍ വിസ, സ്റ്റാര്‍ട്ട് അപ് വിസ, എന്റര്‍പ്രണര്‍ വിസ (ടയര്‍ 1), ഗ്ലോബല്‍ ടാലന്റ് വിസ, എക്സെപ്ഷണല്‍ ടാലന്റ് വിസ (ടയര്‍ 1), ഗ്രാജ്വേറ്റ് എന്റര്‍പ്രണര്‍ വിസ(ടയര്‍ 1), ഇന്‍വെസ്റ്റര്‍ വിസ (ടയര്‍ 1) എന്നിവ പ്രകാരം അര്‍ഹരായവര്‍ക്ക് യുകെയിലേക്ക് വരാം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category