1 GBP = 93.00 INR                       

BREAKING NEWS

ഇന്‍ഷൂറന്‍സ് എടുത്തിരുന്നുവെന്ന വിവരം പൊലീസിന് നല്‍കിയത് എല്ലാം അറിയാവുന്ന സ്ത്രീ; ചോദ്യങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കാത്ത സൂരജിന്റെ മൗനം തെളിവ് കണ്ടെടുക്കാന്‍ വെല്ലുവിളി; ഭാര്യയുടെ മരണ ശേഷം കൂട്ടുകാരന്റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതെന്ന് കൂട്ടുകാരുടെ മൊഴി; സൂരജിനേയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പും; ഉത്രാ കൊലപാതകം തെളിയിച്ച ശേഷം മാത്രം ഗാര്‍ഹിക പീഡന കേസില്‍ അന്വേഷണം; അഞ്ചലിലെ ക്രൂരതയില്‍ പ്രതി നിസ്സഹകരണം തുടരുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിലെ പ്രതി സൂരജ് സംഭവത്തിനുമുമ്പ് ഉത്രയുടെ പേരില്‍ വന്‍തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയെടുത്തിരുന്നതായുള്ള സൂചനയില്‍ അന്വേഷണം. ഉത്രയുടെ മരണത്തിനു ശേഷം ഒരു സ്ത്രീ ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. തുടരന്വേഷണത്തിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച്. തെളിവ് കിട്ടിയാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്ന കൊലയെന്ന് വ്യക്തമാകും. സൂരജിന്റെ അമ്മയേയും സഹോദരിയേയും ഇനിയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം എടുക്കും.

ഉത്രയെ കൊലപ്പെടുത്തിയത് സാമ്പത്തികം ലക്ഷ്യംവച്ചാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനും അത് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. രണ്ടുവര്‍ഷം മുമ്പ് ഉത്രയുമായുള്ള വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണാഭരണങ്ങളും കുടുംബത്തില്‍ നിന്ന് പണമായും അല്ലാതെയും വാങ്ങിയ സ്വത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അടൂരിലെ സ്വകാര്യ ബാങ്ക് ലോക്കര്‍ പൊലീസ് പരിശോധിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പല ഘട്ടത്തിലും സഹകരിക്കുന്നില്ല. ഇന്‍ഷുറന്‍സ് അടക്കമുള്ള വിഷയങ്ങളില്‍ പൊലീസിന് നിഗമനത്തില്‍ എത്താന്‍ കഴിയാത്തത് ഇതുകൊണ്ടാണ്.

സൂരജ് സ്വര്‍ണം വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തതിന്റെ കണക്കെടുത്ത ശേഷം ബാക്കി സ്വര്‍ണം വീണ്ടെടുത്ത് തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിക്കും. സൂരജ് നടത്തിയ എല്ലാ സാമ്പത്തിക കൈമാറ്റങ്ങളും തെളിയിച്ചാല്‍ പരമാവധി ശിക്ഷ ഉറപ്പാക്കാനാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. സൂരജിന്റെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കൊലപാതകവുമായി ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ കണ്ടെത്താനായില്ലെങ്കിലും ഉത്രയുടെ മരണശേഷം സൂരജിന്റെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയതായി ചില സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് എടുത്തിരുന്നോ എന്ന് കൂട്ടുകാര്‍ക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ തേടിയുള്ള അന്വേഷണം.

സൂരജിന്റെ പതിനഞ്ചോളം സുഹൃത്തുക്കളെ ചോദ്യംചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. എ. അശോക് അറിയിച്ചു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ സൂരജുമായി തെളിവെടുക്കേണ്ടതുണ്ട്. ഒരുലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ പണയംവെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. കൊലപാതകത്തിനുശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ വെളിപ്പെട്ടിരുന്നു. ഉത്രയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചു. ഇതിന് സുഹൃത്തുക്കളുടെ പിന്തുണയുമുണ്ടായിരുന്നു. സൂരജിന് ഒളിവില്‍ക്കഴിയാനുള്ള സഹായവും സുഹൃത്തുക്കള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

സൂരജിന്റെ കുടുംബാംഗങ്ങള്‍ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഉത്രയുടെ വീട്ടുകാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കര്‍ സ്ഥലം എഴുതിനല്‍കാത്തതിനെച്ചൊല്ലി, സൂരജിന്റെ അമ്മയും സഹോദരിയും ഉത്രയുമായി വഴക്കിടുമായിരുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും അച്ഛനെയും അടുത്ത ദിവസംതന്നെ വിളിച്ചുവരുത്തും.

പൊലീസ് കസ്റ്റഡികാലാവധി കഴിഞ്ഞാലുടന്‍ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പും കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍. ജയന്‍ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരില്‍ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലില്‍നിന്നാണെന്ന് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സൂരജിന്റെ കുടുംബത്തിന്റെ ഗാര്‍ഹിക പീഡനത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകം തെളിയിച്ച ശേഷം ഈ നടപടികളിലേക്ക് പൊലീസ് കടക്കും. ഈ ഘട്ടത്തില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category