1 GBP = 93.00 INR                       

BREAKING NEWS

തൊടുപുഴയില്‍ ബുക്ക് ചെയ്താല്‍ ടോക്കണ്‍ കിട്ടുക ചെറുതോണിയില്‍; എരുമേലിക്കാര്‍ക്ക് പൊന്‍കുന്നത്തും പൊന്‍കുന്നത്തുകാര്‍ക്ക് എരുമേലിയും; വിദേശത്തു നിന്നും മൊബൈല്‍ വാങ്ങിയവര്‍ ഇന്ത്യക്കാരല്ലെന്ന് ബെവ്ക്യൂ; ഒരുമിച്ചു ബുക്കിങ് എത്തിയാല്‍ തകരാറാകും; ആപ്പ് തകരാറിലായതോടെ ബാറുകളില്‍ പോയി ബ്ലാക്കില്‍ സാധനം സംഘടിപ്പിക്കുന്നവരും നിരവധി; ചൊവ്വാഴ്ച്ചയോടെ എല്ലാം ശരിയാകുമെന്ന് ഫെയര്‍കോഡ് അധികൃതര്‍; അടിമുടി തകരാറുകളാണെങ്കിലും ഗൂഗിള്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ബെവ് ക്യൂ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പ് കേരളത്തിലെ മദ്യപരെ ശരിക്കും വട്ടംചുറ്റിക്കുകയാണ്. മിക്കവരുടെയും മൊബൈല്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത ആവസ്ഥയാണ് നിലവിലുള്ളത്. ഇടക്കിടെ ബുക്കിങ് സ്വീകരിക്കുന്ന അവസ്ഥയാണുള്ളത്. അതുസമയം കൂടുതല്‍ ബുക്കിങ് വന്നാല്‍സ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് മാത്രമാല്ല, പിന്‍കോഡ് വച്ചാണ് ബുക്കിങ് സ്വീകരിക്കുന്നതെങ്കിലും പലര്‍ക്കും വളരെ അകലെയാണ് ടോക്കണ്‍ കിട്ടുന്നതും. തൊടുപുഴയില്‍ ബുക്കു ചെയ്താല് ചെറുതോണിയില്‍ പോകേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. എരുമേലിയില്‍ ഇന്നലെ മദ്യം ബുക്ക് ചെയ്തവര്‍ക്ക് കിട്ടിയത് പൊന്‍കുന്നത്താണ്. ഇങ്ങനെ ബെവ്ക്യൂ ആപ്പില്‍ അടിമുടി തകരാറാണ് സംഭവിച്ചിരിക്കുന്നത്.

ഇന്നലെ ഒളിഞ്ഞും തെളിഞ്ഞുമാണ് ബുക്കിങ് സ്വീകരിച്ച് ടോക്കണ്‍ നല്‍കിയത്. 4.5 ലക്ഷം പേര്‍ക്ക് ടോക്കണ്‍ നല്‍കിയെന്നാണ് വാദം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ബുക്കിങ് ആരംഭിക്കുന്ന സമയം മുന്‍കൂട്ടി പ്രഖ്യാപിക്കുമെങ്കിലും ആ സമയത്ത് ആപ്പ് പ്രവര്‍ത്തിക്കില്ല. തിരക്കുകാരണം ആപ്പ് തകരാറിലാകുന്നത് തടയാനാണ് ഈ ഒളിച്ചുകളി. ബുക്കിങ് തുടങ്ങുന്ന സമയം നേരത്തേ അറിയിച്ചാല്‍ ലക്ഷക്കണക്കിനുപേര്‍ ഒരുമിച്ച് ബുക്ക് ചെയ്യാന്‍ ശ്രമിക്കും. അത് താങ്ങാനുള്ള ശേഷി ആപ്പിനില്ല. ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണും തിങ്കളാഴ്ച ൈഡ്ര ഡേയും ആയതിനാല്‍ ഈ ദിവസങ്ങളില്‍ മദ്യവില്‍പ്പന ഉണ്ടായിരിക്കില്ല. ശനിയാഴ്ചകൂടി തരണംചെയ്താല്‍ ആപ്പിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ രണ്ടുദിവസം കിട്ടും. ഇതിനുള്ള ശ്രമത്തിലാണ് ഫെയര്‍കോഡ് കമ്പനി.

ബാറിലും ബിവറേജസിലും ഒരുപോലെ ബുക്കിങ് നല്‍കുന്നുവെന്ന് കമ്പനി അവകാശപ്പെടുമ്പോഴും തിരക്ക് ബാറില്‍ത്തന്നെ. ബാറില്‍നിന്ന് മദ്യം കിട്ടും. ഭൂരിഭാഗം ബാറുകളിലും ടോക്കണില്ലാതെ മദ്യം നല്‍കുന്നതായി എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, നടപടി സ്വീകരിച്ചിട്ടില്ല. ബാറുകള്‍ക്ക് ടോക്കണ്‍ പട്ടിക ശനിയാഴ്ച മുതല്‍ ബിവറേജസ് ആസ്ഥാനത്തുനിന്ന് ഇ-മെയിലില്‍ നല്‍കി. ടോക്കണുകള്‍ സ്‌കാന്‍ ചെയ്യാനുള്ള മൊബൈല്‍ ആപ്പ് സജ്ജമാകാത്തതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കിയത്. മദ്യം വാങ്ങാനെത്തുന്നവര്‍ കാണിക്കുന്ന ടോക്കണ്‍ ഈ പട്ടികയുമായി ഒത്തുനോക്കി മദ്യം നല്‍കാനാണു നിര്‍ദ്ദേശം. ഇതു ചെയ്യേണ്ടത് ബാര്‍ ജീവനക്കാരാണ്. ടോക്കണില്ലാത്തവര്‍ക്കും പല ബാറുകളിലും മദ്യം നല്‍കുന്നുണ്ട്. ഇതു കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

ബാറുകളിലെ മദ്യശേഖരത്തെക്കുറിച്ച് എക്സൈസിന് യാതൊരു തിട്ടവുമില്ല. മദ്യം പുറത്തെത്തും. ടോക്കണില്ലാതെ വില്‍ക്കപ്പെടും. ബാര്‍ ജീവനക്കാരെ ഉപയോഗിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ബാറുകളുമുണ്ട്. ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് മദ്യവില്‍പ്പന അനുവദിച്ചിട്ടുള്ളത്. എന്നാല്‍, പല ബാറുകളിലും അതിനുശേഷവും കച്ചവടം നടന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി 10 മുതല്‍ 35 വരെ ശതമാനം മദ്യത്തിന്റെമേല്‍ നികുതി കൂട്ടിയിരുന്നു. ബാറുകളില്‍ വില്‍പ്പനയ്ക്കുള്ള മദ്യത്തില്‍ പഴയ ലേബലാണ് പതിച്ചിട്ടുള്ളത്. പുതിയ നികുതിഘടന പ്രാബല്യത്തില്‍ വരുമ്പോള്‍ ഇതിനെക്കാള്‍ വില ഉയരും. ലേബലിനെക്കാള്‍ വിലകൂട്ടി വാങ്ങി എന്നാരോപിച്ച് പല സ്ഥലത്തും തര്‍ക്കമുണ്ടായിരുന്നു.

നല്‍കിയ ടോക്കണെ ചൊല്ലിയും തകരാറുകളുടെ ബഹളമായിരുന്നു. പരിശോധിച്ചുറപ്പിക്കാനുള്ള ക്യുആര്‍ കോഡ് സ്‌കാനിങ് സംവിധാനം മൂന്നാം ദിവസവും മദ്യശാലകള്‍ക്കു നല്‍കാന്‍ കഴിയാതെ വന്നതോടെ ടോക്കണ്‍ എടുത്തവരുടെ ലിസ്റ്റ് കടകള്‍ക്ക് അയച്ചുകൊടുത്തു താല്‍ക്കാലിക പരിഹാരം കണ്ടു. മദ്യം വാങ്ങാനെത്തുന്നവര്‍ ലിസ്റ്റിലുണ്ടോയെന്നു പരിശോധിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. തൊട്ടടുത്ത് മദ്യശാലയുണ്ടായിട്ടും കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കടകളില്‍ ടോക്കണ്‍ ലഭിക്കുന്നുവെന്ന പരാതി ശരിവച്ച് ഫെയര്‍കോഡ് കമ്പനി. ആപ്പിന്റെ തുടക്കത്തില്‍ പിന്‍കോഡിനടുത്തുള്ള കടയാണു തിരഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴതിന്റെ വ്യാപ്തി 20 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു. ചില കടകളില്‍ ആവശ്യത്തിനു ടോക്കണ്‍ ലഭിക്കാത്തതുകൊണ്ടാണ് ഈ നീക്കമെന്നാണ് വിശദീകരണം.

ദൂരം വര്‍ധിക്കുന്നതിനാല്‍ ടോക്കണ്‍ എടുത്ത പലരും മദ്യം വാങ്ങാനെത്തുന്നില്ല. ഏകദേശം 400 ടോക്കണാണ് ഒരു ഔട്‌ലെറ്റിലേക്കു നല്‍കുന്നത്. എന്നാല്‍ തകരാര്‍ മൂലം 2 ബാറുകളില്‍ 800 ടോക്കണ്‍ വന്നതായി സൂചനയുണ്ട്. ഒരു മണിക്കൂറില്‍ 50 ടോക്കണുകളാണ് ഒരു മദ്യശാലയില്‍ രജിസ്റ്റര്‍ ആകുന്നത്. ടോക്കണ്‍ എടുക്കാനുള്ള സമയക്രമം പല തരത്തില്‍ മാറ്റുന്നത് ലോഡ് ക്രമീകരിക്കാനാണെന്നാണ് കമ്പനിയുടെ വാദം. സംസ്ഥാനത്തെ പ്രതിരോധ സേനയുടെ കന്റീനുകളില്‍ ഇന്നലെ മുതല്‍ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കന്റീനുകള്‍ തുറന്നില്ല. മദ്യവില്‍പന പുനരാരംഭിക്കുന്ന ചൊവ്വാഴ്ചയേ ഇനി ഇവ പ്രവര്‍ത്തിക്കൂ.

അതേസമയം തല്ലിപ്പൊളി ആപ്പാണെങ്കിലും ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതിന് പിന്നാലെ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങിലെത്തി. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയിലാണ് ബെവ് ക്യു ഇടം പിടിച്ചത്. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ബെവ് ക്യൂ. മൂന്ന് ദിവസം മുമ്പ് ഗൂഗിള്‍ പ്ലേയില്‍ ലോഞ്ച് ചെയ്ത ആപ്പ് ഇന്നാണ് ഗൂഗിള്‍ ഇന്‍ഡെക്‌സ് ചെയ്തത്. ഇതേതുടര്‍ന്ന് ബെവ് ക്യൂ എന്ന് തിരയുമ്പോള്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. നേരത്തേ, ആപ്പിന്റെ ഗ്ലൂഗിള്‍ പ്ലേ ലിങ്കോ എപികെയോ ഉണ്ടെങ്കിലേ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ.

തുടക്കത്തില്‍ ഏറെ വിമര്‍ശനം നേരിട്ടുവെങ്കിലും മലയാളികള്‍ ബെവ് ക്യൂവിനെ ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് പ്ലേ സ്റ്റോറിലെ ട്രെന്‍ഡിങ്. കേരളത്തില്‍ മദ്യവിതരണത്തിനുള്ള ടോക്കണ്‍ നല്‍കുന്നതിനുള്ള ഏക ആപ്പാണ് ബെവ് ക്യൂ. ഗൂഗിള്‍ പ്ലേയില്‍ നിന്നും ഇതുവരെ ആപ്പ് 14 ലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് നേരത്തെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍ പറഞ്ഞിരുന്നു. ആപ്പ് വഴിയും എസ് എം എസ് സൗകര്യത്തിലൂടെയും 27 ലക്ഷം പേരാണ് ടോക്കണ്‍ എടുക്കുന്നതിനായി ബെവ് ക്യൂ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ്-19 നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴിയും ബാറുകളില്‍ നിന്നും മദ്യ വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ ആപ്പാണ് ബെവ് ക്യൂ. ധാരാളം പേര്‍ ഒരേ സമയം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടോക്കണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒടിപി അടങ്ങിയ എസ് എം എസ് അയക്കുന്നതില്‍ വന്ന പാളിച്ചയാണ് ഉപഭോക്താവിന് ടോക്കണ്‍ ജനറേറ്റ് ചെയ്യാന്‍ കഴിയാതെ പോയത്. ബള്‍ക്ക് എസ് എം എസ് സേവന ദാതാവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് വിശദീകരിച്ചിരുന്നു. എന്നാല്‍ വന്‍തോതില്‍ ആളുകള്‍ ആപ്പിലേക്ക് എത്തുമെന്ന് തിരിച്ചറിഞ്ഞിട്ടും അത് കൈകാര്യം ചെയ്യാന്‍ കഴിയുംവിധമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചില്ലെന്ന ആരോപണമാണ് കമ്പനിക്കെതിരെ ഉയര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category