1 GBP = 93.00 INR                       

BREAKING NEWS

വീട്ടില്‍ കയറി വെട്ടുമെടാ.. എന്ന അട്ടഹാസം മുഴക്കിയ നേതാക്കളെ പൊടിപോലുമില്ല കണ്ടുകിട്ടാന്‍! പാര്‍ട്ടിയും കൈവിട്ടതോടെ നേതാക്കള്‍ ഒളിവില്‍ പോയി; ജാമ്യമില്ലാ വകുപ്പും ചേര്‍ത്തതോടെ ഹൈക്കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമം; ആര്‍ തിലകനെയും വിജയാനന്ദിനെയും പരസ്യമായി ശാസിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം; അധികാരത്തിന്റെ ഹുങ്കില്‍ വെല്ലുവിളിച്ച നേതാക്കള്‍ക്ക് വിനയായതു കൊലവിളി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്

Britishmalayali
kz´wteJI³

കുമളി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി മുഴക്കിയ സിപിഎം നേതാക്കളുടെ പൊടിപോലുമില്ല ഇപ്പോള്‍ കണ്ടുകിട്ടാന്‍. ജാമ്യമില്ലാ വകുപ്പു ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തതോടെ നേതാക്കള്‍ ഒളിവില്‍ പോയിരിക്കയാണ്. മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍.തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി ജി.വിജയാനന്ദ്, റെനില്‍ എന്നിവരാണ് ഒളിവില്‍ പോയത്. ആദ്യം സംഭവത്തില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നതെങ്കിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

ബുധനാഴ്ചയാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ഡിവൈഎഫ്‌ഐ. നേതാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബൈക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കുകയുമായിരുന്നു. വീട്ടില്‍ കയറി വെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തി. സംഭവം പൊലീസുകാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

എന്നാല്‍ കൊലവിളി നടത്തുന്നതിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ കളം മാറി. മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെ നിസ്സാര വകുപ്പ് ചുമത്തി ആദ്യം കേസെടുത്തു. വെള്ളിയാഴ്ചയാണ് ജാമ്യമില്ലാവകുപ്പുകൂടി ചേര്‍ത്തത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനായി അറസ്റ്റ് പൊലീസ് മനഃപൂര്‍വം വൈകിപ്പിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇതുന്നയിച്ച് കോണ്‍ഗ്രസ്, ബിജെ.പി. പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാറ്റില്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് വകുപ്പുമാറ്റി കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സ്റ്റേഷനില്‍നിന്ന് നേതാക്കള്‍ക്ക് ചോര്‍ത്തിയെന്ന സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം നേതാക്കളെ പാര്‍ട്ടിയും കൈവിട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരോട് വാക്കേറ്റം നടത്തുകയും മോശമായി പെരുമാറുകയും ചെയ്ത സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍.തിലകന്‍, ജില്ലാ കമ്മിറ്റിയംഗം ജി.വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ അറിയിച്ചു.

ട്രിപ്പിള്‍ അടിച്ച് വന്ന ഡിവൈഎഫ്‌ഐക്കാരെ ബൈക്ക് അടക്കം പൊലീസ് കസ്റ്റഡിയിലായപ്പോള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ കഴിയാതെ പോയതാണ് സിപിഎമ്മിന് തിരിച്ചടിയായി മാറിയത്. ആഭ്യന്തരം മുഖ്യമന്ത്രി പിണറായി തന്നെ ഭരിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തിയത് പാര്‍ട്ടിക്ക് അങ്ങനെ അങ്ങ് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമാണ്. കണ്ണൂരും മറ്റും ഈ രീതിയില്‍ സംഭവങ്ങള്‍ വന്നപ്പോള്‍ നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടി നീങ്ങിയത്. പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐ അടക്കമുള്ളവരെ കാല്‍വെട്ടും കൈ വെട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായതും തിരിച്ചടിയായി മാറി.

അതേസമയം ബൈക്കില്‍ സഞ്ചരിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്ത പൊലീസ് 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ബൈക്ക് പിഴ കൂടാതെ വിട്ടു നല്‍കാന്‍ സ്റ്റേഷനില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം നേതാക്കളും കേസില്‍ കുടുങ്ങി. നിയമപ്രകാരമുള്ള നടപടികള്‍ ആണ് സ്വീകരിച്ചത് എന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് മറുനാടനോട് പറഞ്ഞു. ബൈക്ക് പരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ മോചിപ്പിക്കാനാണ് നേതാക്കള്‍ എത്തിയത്. തുടര്‍ന്ന് നേതാക്കള്‍ ഭീഷണി മുഴക്കുകയായിരുന്നു. എല്ലാവര്‍ക്കും നേരെ കേസ് ചാര്‍ജ് ചെയിട്ടുണ്ട്-വണ്ടിപ്പെരിയാര്‍ പൊലീസ് പറഞ്ഞു.

ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും നിയമം എല്ലാവര്‍ക്കും ഒരുപോലെ എന്ന പാഠമാണ് വണ്ടിപ്പെരിയാര്‍ പൊലീസ് നല്‍കുന്നത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, റെനില്‍ എന്നീ സിപിഎം നേതാക്കളുടെ പേരിലാണ് വണ്ടിപ്പെരിയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐക്കാരന്റെ ബൈക്കിനു പൊലീസ് 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇന്നലെ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. കൊറോണ പടരുന്നതിനാല്‍ ബൈക്കില്‍ രണ്ടു പേര്‍ തന്നെ അനുവദനീയമല്ല.

അപ്പോഴാണ് മൂന്നു പേര്‍ ബൈക്കില്‍ കയറി വന്നത്. മറ്റു ബൈക്കുകള്‍ പിടികൂടിയപ്പോള്‍ ഈ ബൈക്കും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് കേസ് ചാര്‍ജ് ചെയ്തു. ഫൈന്‍ ഈടാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐക്കാരെ ബൈക്ക് സഹിതം പൊലീസ് പൊക്കിയ വിവരം അറിഞ്ഞാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, റെനില്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തിയത്. പിന്നീട് വാക്ക് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

പൊലീസ് കേസ് ചാര്‍ജ് ചെയ്യും എന്നു മനസിലാക്കിയതോടെ സിപിഎം നേതാക്കള്‍ ഉടക്കി. ഇതോടെയാണ് ഭീഷണി വന്നത്. എസ്‌ഐ അടക്കമുള്ളവരെ വീട്ടില്‍ കയറി വെട്ടും എന്നാണ് സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയത്. കൃത്യമായി പിഴ ഒടുക്കിയാല്‍ മാത്രമേ ബൈക്ക് വിട്ടുനല്‍കാനാവൂ എന്ന നിലപാടില്‍ പൊലീസുകാര്‍ ഉറച്ചു നിന്നതോടെ സിപിഎം നേതാക്കന്മാര്‍ സ്വരം കടുപ്പിക്കുകയും ഭീഷണി തുടരുകയും ചെയ്തു. അസഭ്യ വര്‍ഷവും നടത്തി. നീ കേസ് ഒന്നും എടുക്കേണ്ട.. മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ നിന്നെ വീട്ടില്‍ കയറി വെട്ടും.. നീ മറ്റേപ്പണിയും കാണിച്ചോട്ട് ഇറങ്ങിയാ.. പൊ*@*.. മോനേ.. നിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയിട്ടേ ഞങ്ങള് സ്റ്റേഷനീന്ന് പോണൊള്ളൂ...! ഇങ്ങനെ പച്ചത്തെറി വിളിക്കുകയായിരുന്നു പൊലീസുകാര്‍ക്ക് നേരെ. നേതാക്കന്മാരുടെ അതിക്രമം വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്നം തണുപ്പിക്കാനുള്ള നീക്കമാണ് ആദ്യം മേലെ തട്ടില്‍ നിന്നും ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category