1 GBP = 93.00 INR                       

BREAKING NEWS

ചുറ്റിക ഉപയോഗിച്ച് കുഞ്ഞന്നാമ്മയുടെ തലയ്ക്കടിച്ച ശേഷം കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു; ഇതു കൊല്ലണം എന്ന് ഉദ്ദേശത്തോടെ തന്നെ കരുതി കൂട്ടി മകന്‍ നടത്തിയ കൊലപാതകം; ഭര്‍ത്താവുമായി പിണങ്ങി 20 കൊല്ലമായി അകന്ന് കഴിഞ്ഞ അമ്പത്തിയഞ്ചുകാരിയുടെ കൊലയില്‍ നിറയുന്നത് കുടുംബ പ്രശ്‌നങ്ങള്‍; അമ്മയുടെ ഇടപാടുകള്‍ ചോദ്യം ചെയ്ത മകന്‍ ഒടുവില്‍ കൊലപാതകിയായി; കുഞ്ഞന്നാമ്മയെ മകന്‍ ജിതിന്‍ ബാബു ഇല്ലായ്മ ചെയ്തത് മദ്യലഹരിയിലെ നിത്യ വഴക്കുകളുടെ തുടര്‍ച്ച

Britishmalayali
എസ് രാജീവ്

 

ചങ്ങനാശ്ശേരി: മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയ്ക്ക് കാരണമായത് കുടുംബത്തില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ ( 55 ) മകന്റെ വെട്ടേറ്റ് മരിച്ച ദാരുണ സംഭവത്തിലാണ് വഴിവിട്ട ബന്ധങ്ങളെ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് കൊലയില്‍ കലാശിച്ചതെന്ന തരത്തിലുള്ള സൂചനകള്‍ ലഭിക്കുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ കുഞ്ഞന്നാമ്മയുടെ ഇളയ മകന്‍ ജിതിന്‍ ബാബു ( 27 ) വിനെ തൃക്കാടിത്താനം പൊലീസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചുറ്റിക ഉപയോഗിച്ച് കുഞ്ഞന്നാമ്മയുടെ തലയ്ക്കടിച്ച ശേഷം കറിക്കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകന്‍ ജിതിന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ദുബായില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. നിതിനെ കൂടാതെ മരിച്ച കുഞ്ഞന്നാമ്മയ്ക്കുണ്ട്. ഇയാള്‍ ബാംഗ്ലൂരില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലത്തോളമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന കുഞ്ഞന്നാമ്മ മക്കളെയും കൂട്ടി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു താമസം.

മക്കള്‍ ഇരുവരും പ്രായപൂര്‍ത്തിയായ ശേഷവും കുഞ്ഞന്നാമ്മ നടത്തിയിരുന്ന മറ്റ് ഇടപാടുകള്‍ മകന്‍ ജിതിന്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നതായും എന്നാല്‍ കുഞ്ഞന്നാമ്മ ഇരുവരെയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയുമായിരുന്നുവന്നും പരിസരവാസികള്‍ പറയുന്നു. അമ്മയുടെ ബന്ധങ്ങളെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ നടന്നിരുന്ന ചര്‍ച്ചകള്‍ ജിതിനെ പലപ്പോഴും അസ്വസ്ഥനാക്കിയിരുന്നതായും ജിതിന്റെ അടുത്ത ചില സുഹൃത്തുക്കളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അയല്‍ക്കാരടക്കമുള്ളവരോട് വലിയ അടുപ്പം കാണ്ക്കാത്ത പ്രകൃതക്കാരി കൂടിയായിരുന്നു കുഞ്ഞന്നാമ്മയെന്നും പ്രദേശ വാസികള്‍ പറഞ്ഞു.

കുഞ്ഞന്നാമ്മയും മകന്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ കുഞ്ഞന്നാമ്മയുടെ വീട്ടില്‍ നിന്നും അമ്മയും മകനും തമ്മിലുള്ള സംസാരവും ആക്രോശവും ഉയര്‍ന്നു കേള്‍ക്കാമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. രാത്രിയില്‍ കൊല നടത്തിയ ശേഷം ജിതിന്‍ അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരില്‍ ചിലര്‍ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം നാട്ടുകാര്‍ അറിഞ്ഞത്.

സംഭവമറിഞ്ഞെത്തിയ തൃക്കൊടിത്താനം സി ഐ അനൂപ് കൃഷ്ണ, എസ് ഐ ആര്‍ രാജേഷ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ വീടിന് മുന്നിലുള്ള ഗ്രില്‍ പുറത്ത് നിന്നും അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോഴാണ് കഴുത്തറത്ത നിലയിലുള്ള കുഞ്ഞന്നാമ്മയുടെ മൃതദേഹം കിടപ്പു മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിതിന്‍ കുറ്റമേല്‍ക്കുകയായിരുന്നു.

താനാണ് അമ്മയെ വെട്ടി കൊലപ്പെടുത്തിയതെന്ന് മകന്‍ ജിതിന്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടില്‍ മദ്യപിച്ചെത്തി ജിതിന്‍ നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കുകയും അമ്മയുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലണം എന്ന് ഉദ്യേശ്യത്തോടെ തന്നെ കരുതി കൂട്ടിയാണ് മകന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊല്ലപ്പെട്ട കുഞ്ഞന്നാമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ധരും ഇന്ന് ഉച്ചയോടെ സംഭവ സ്ഥലത്തെത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category