1 GBP = 93.00 INR                       

BREAKING NEWS

വാക്കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ വന്ന താന്‍ അടുത്ത റോളിലേക്ക് തിരിച്ചിറങ്ങുന്നത് പരശുരാമന്റെ മഴുവുമായി; വിവാദത്തില്‍ പെടുന്നത് 98ല്‍ രാമവര്‍മ്മ ക്ലബ്ബിലെ അനധികൃത മദ്യപാനവും ചീട്ടുകളിയും നിര്‍ത്താന്‍ ശ്രമിച്ചതോടെ; അന്ന് പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍; താന്‍ ആഗ്രഹിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന്; കോട്ടയ്ക്കകത്തു ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് രാജാവാണ് എന്നും മുന്‍ ഡിജിപി; മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജേക്കബ് തോമസ് മനസ്സ് തുറക്കുന്നു

Britishmalayali
kz´wteJI³

ഷൊര്‍ണൂര്‍: സര്‍വീസിലെ അവസാന ദിനത്തിലും വിവാദങ്ങള്‍ അവസാനിപ്പിക്കാതെ ജേക്കബ് തോമസ്. ഞായറാഴ്ച്ചയായിട്ടും സര്‍വീസിലെ അവസാന ദിവസവും ഓഫീസില്‍ ചെലവഴിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി മാധ്യമങ്ങളോട് തന്റെ പഴയകാല വിവാദങ്ങളെ കുറിച്ചും ഭാവികാര്യങ്ങളെ കുറിച്ചും മനസ്സ് തുറന്നു. ഭരണ നിര്‍വഹണത്തിന്റെ ഭാ?ഗമായാണ് ഓരോരുത്തരും എന്ത് റോള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. പൊതുജനങ്ങളുടെ പരീക്ഷ എഴുതി വരുന്ന ആള്‍ക്കാര്‍ തീരുമാനം എടുക്കുന്നു. പൊതുജനങ്ങളുടെ ഒരു തീരുമാനം ആയിട്ട് തന്നെ നമ്മള്‍ അം?ഗീകരിക്കുന്നു. ആ ജോലി ചെയ്യുന്നു. മെറ്റല്‍ ഇന്‍ഡസ്ട്രീയില്‍ എന്നെ പോസ്റ്റ് ചെയ്തു. ഞാന്‍ വളരെ സന്തോഷത്തോട് കൂടി ഇവിടെ വന്നു. വന്ന സമയത്ത് ഇവിടെ വാക്കത്തിയും തൂമ്പായും പോലുള്ള സാധനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. വാക്കത്തിക്ക് മൂര്‍ച്ച കൂട്ടാം എന്ന് കരുതിയാണ് വന്ന് കയറിയത്. പക്ഷേ അതിന് ശേഷം മഴു ഉണ്ടാക്കാന്‍ പറ്റി. തിരിച്ചിറങ്ങുന്നത് പരശുരാമന്റെ മഴു ഉണ്ടാക്കി ആ മഴുവുമായിട്ട് അടുത്ത റോളിലേക്ക് തിരിച്ചിറങ്ങുകയാണ്- ജേക്കബ് തോമസ് പറയുന്നു.

ചീഫ് സെക്രട്ടറി ടോം ജോസിന് ഉചിതമായ യാത്രയയപ്പ് നല്‍കുമ്പേള്‍ സീനിയര്‍ ഐപിഎസ് ഉദ്യോ?ഗസ്ഥന്‍ നിലത്ത് പായ വിരിച്ച് ഉറങ്ങേണ്ടിനരുന്ന സാഹചര്യത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ജേക്കബ് തോമസ് മറുപടി നല്‍കി. പണ്ടത്തെ രാജഭരണകാലത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം. അന്ന് ഒരു കോട്ടയ്ക്കകത്ത് ആയിരുന്നു ഭരണക്കാര്‍. പല വൃന്ദങ്ങളുണ്ടല്ലോ, അതായത്, ഉദ്യോ?ഗസ്ഥ വൃന്ദമുണ്ടാകും അതുപോലെ ഉപദേശക വൃന്ദമുണ്ടാകും, പരിചാരക വൃന്ദമുണ്ടാകും. അവരെല്ലാം കോട്ടയ്ക്കകത്താണ് അനരനരുടെ റോളുകള്‍ ചെയ്യുന്നത്. കോട്ടയപടെ പുറത്ത് കുറേയധികം മനുഷ്യരുണ്ടല്ലോ. ഇപ്പോഴത്തെ അഭിനവ സര്‍ക്കാരിനെ നമ്മള്‍ കണ്ടുകഴിഞ്ഞാല്‍ കോട്ടയ്ക്കകത്തുള്ളത് ഏകദേശം മൂന്ന് ശതമാനത്തോളമുള്ള കേരളത്തിലെ ജനങ്ങളാണ്. എല്ലാം കൂടി കൂട്ടിയാല്‍ ഒരു നാല് ശതമാനം, അത്രയേ വരുള്ളൂ. ബാക്കി 96-97 ശതമാനം ആള്‍ക്കാരും കോട്ടയ്ക്ക് പുറത്താണ്.

അപ്പോ കോട്ടയ്ക്ക് പുറത്തുള്ള ആള്‍ക്കാര്‍ കിടന്നുറങ്ങുന്നത് എവിടെയാണ്? നമ്മള്‍ കാണുന്നുണ്ടല്ലോ. അട്ടപ്പാടിയിലെ മധുവിനെ നമ്മള്‍ കണ്ടു. മധു കിടന്നുറങ്ങിയത് എവിടെയാണ്? അതുപോലെ തീരപ്രദേശത്ത് നമ്മള്‍ നോക്കിക്കഴിഞ്ഞാല്‍ മത്സ്യ മേഖലയിലുള്ളവര്‍ എവിടെയാ കിടന്നുറങ്ങുന്നത്. കൃഷിക്കാര്‍ എവിടെയാ കിടന്നുറങ്ങുന്നത്. അപ്പോള്‍ ആ കോട്ടയ്ക്ക് പുറത്തുള്ള ആള്‍ക്കാര്‍ എങ്ങനെയാണോ അതേപോലെ ആകുന്നതില്‍ എന്താ കുഴപ്പം?

തന്നെ പിന്തുടരുന്ന വിവാദങ്ങളെ കുറിച്ചും അദ്ദേഹം തന്റെ സര്‍വീസിന്റെ അവസാന നാളില്‍ പ്രതികരിച്ചു. ആദ്യമായിട്ട് വിവാദം ഉണ്ടായത് തുല്യ നീതി നടപ്പാക്കാന്‍ വേണ്ടി ഒരു ശ്രമം നടത്തിയപ്പോഴാണ് എന്ന് ജേക്കബ് തോമസ് ഓര്‍മ്മിക്കുന്നു. എറണാകുളത്ത് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന 98ല്‍ രാമവര്‍മ്മ ക്ലബ്ബില്‍, വലിയ ഉന്നതര്‍ മദ്യപാനവും ചീട്ടുകളിയും ഒക്കെ നടത്തിയിരുന്ന സ്ഥലത്ത്, അത് രണ്ട് നിയമങ്ങളുടെ ലംഘനമായിരുന്നു. കാരണം അവര്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ലായിരുന്നു. അതുപോലെ സാധാരണ ?ഗതിയില്‍ മരത്തിന് ചുവട്ടിവൊക്കെ ഇരുന്ന് ചീട്ടുകളിച്ചാല്‍ പൊലീസ് പിടിക്കാറില്ലേ. അത് തുല്യനീതിയുടെ പ്രശ്‌നമാണ്. എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കാനാണ് ശ്രമിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പൂര്‍ണപിന്തുണയാണ് തനിക്കു നല്‍കിയതെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

കോട്ടയ്ക്കകത്തു ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് രാജാവാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച വ്യക്തി തന്നെയാണ് താന്‍. ജനങ്ങളുടെ പരീക്ഷ ജയിച്ചു വന്ന അദ്ദേഹം ആ കടമ നിര്‍വഹിക്കുന്നു. എന്നും ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ വിരമിക്കുന്ന ദിവസം ഓഫിസിലെ വെറും നിലത്ത് പായ വിരിച്ച് ഉറങ്ങിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജേക്കബ് തോമസ് ഷൊര്‍ണൂരിലെ ഓഫിസിലെ നിലത്ത് പായ വിരിച്ചാണു തന്റെ സര്‍വീസിന്റെ അവസാന ദിനം കിടന്നുറങ്ങിയത്. ഗെസ്റ്റ് ഹൗസ് ഇല്ലാത്ത മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫിസ് മുറിയില്‍ പായ വിരിച്ച് കിടന്നുറങ്ങി എഴുന്നേറ്റ ചിത്രം ഫേസ്ബുക്കില്‍ ജേക്കബ് തോമസ് പോസ്റ്റ് ചെയ്തു.

ഞായറാഴ്ച അവധി ദിനമാണെങ്കിലും അവസാന ദിവസവും പണിയെടുത്തു വിരമിക്കാനാണു ജേക്കബ് തോമസിന്റെ ലക്ഷ്യം. 'സിവില്‍ സര്‍വീസ് - അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍' എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. അവസാന പ്രവൃത്തിദിവസമായ ശനിയാഴ്ച ഓഫിസിലെത്താതെ, സഹപ്രവര്‍ത്തകരുടെ യാത്രയയപ്പില്ലാതെയാണു ജേക്കബ് തോമസ് പടിയിറങ്ങുന്നത്.

101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയുമുണ്ടാക്കുമെന്ന, രാഷ്ട്രീയാര്‍ഥം ഒളിപ്പിച്ച പ്രസ്താവനയാടെയാണു ജേക്കബ് തോമസ് മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചുമതലയേറ്റത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഷനിലായി. പിന്നീട് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു നിയമനം. അന്നുവരെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത പദവിയായിരുന്നു അത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലന്‍സ് മേധാവിയുടേതിനു തുല്യമാക്കിയതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് അദ്ദേഹം അന്നു പ്രതികരിച്ചു.

മൂന്നോ നാലോ തവണ മാത്രമാണ് ഓഫിസിലെത്തിയതെങ്കിലും 'പരശുരാമന്റെ മഴു' എന്ന ഉല്‍പന്നമുണ്ടാക്കി ശ്രദ്ധ നേടി. കത്തിക്കു മൂര്‍ച്ച കൂടിയതിന്റെ പേരില്‍ മാത്രമേ തന്നെ മാറ്റാന്‍ സാധ്യതയുള്ളൂ എന്നു പറഞ്ഞ ജേക്കബ് തോമസ് വിരമിക്കുന്ന ദിവസം വരെ ആ പദവിയില്‍ തുടര്‍ന്നെങ്കിലും പടിയിറങ്ങുന്നതിനു തലേന്ന്, വിജിലന്‍സ് കേസ് തുടരാനുള്ള കോടതിവിധിയും വന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് അനധികൃതമായി ഭൂമി വാങ്ങിയെന്ന കേസില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ രേഖ പ്രകാരം പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണു ഹൈക്കോടതി വാക്കാല്‍ വിലയിരുത്തിയത്.

കേസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഒരുമാസത്തിനകം വിജിലന്‍സ് വിശദീകരണം നല്‍കണം. ഹര്‍ജി ജൂലൈയിലേക്കു മാറ്റി. ആധാരങ്ങള്‍ സര്‍ക്കാര്‍ ഹാജരാക്കി. ആധാരത്തില്‍ ജേക്കബ് തോമസിന്റെ പേരുണ്ടെന്നും അനുമതി വാങ്ങുകയോ സ്രോതസ് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഭൂമി ഇസ്ര അഗ്രോടെക്കിനു വേണ്ടി വാങ്ങിയതാണെങ്കില്‍ കൈമാറുമായിരുന്നുവെന്നും വാദിച്ചു. തന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാര്‍ഷിക സ്വത്തുവിവര പത്രികയിലുള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് അനധികൃത സ്വത്തുകേസ് രജിസ്റ്റര്‍ ചെയ്തതു നടപടിക്രമം മറികടന്നാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണു ജസ്റ്റിസ് വി.ഷെര്‍സി പരിഗണിച്ചത്.

ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം ഓഫിസ് മുറിയില്‍ കിടന്നുറങ്ങിയ ജേക്കബ് തോമസ്, കമ്പനി ഷോറൂമില്‍ നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം നല്‍കി വാങ്ങിയാണ് മടങ്ങിയത്. ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിരിക്കെയാണ് ജേക്കബ് തോമസ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയെത്തിയ ജേക്കബ് തോമസ് തൊഴിലാളികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. വിരമിക്കല്‍ ചടങ്ങോ യാത്രയയപ്പോ സംഘടിപ്പിച്ചില്ല. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category