1 GBP = 94.00 INR                       

BREAKING NEWS

ജന്തുക്കളില്‍നിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമറ്റം ചെയ്യപ്പെട്ടു തുടങ്ങിയത് ജനിതക മാറ്റം വരുത്താനുള്ള കഴിവ് ആര്‍ജിച്ചതിലൂടെ; കൊറോണ എത്തിയത് വവ്വാലുകളില്‍നിന്നു വെരുകിലേക്കും പിന്നെ മനുഷ്യനിലേക്കും; കോവിഡ് സംബന്ധിച്ച് നിര്‍ണായക കണ്ടെത്തലുകളുമായി ഗവേഷകര്‍

Britishmalayali
kz´wteJI³

ടെക്‌സസ്: കൊറോണ വൈറസ് മൃഗങ്ങളില്‍നിന്ന് തന്നെയാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഗവേഷകര്‍. ടെക്‌സസ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കി രംഗത്തെത്തിയത്. മനുഷ്യരെ ബാധിക്കുന്ന കൊറേണ വൈറസിന്റെ ജനിതക വിശകലനം നടത്തിയതായും മൃഗങ്ങളില്‍ ഇതിന്റെ സമാന വകഭേദങ്ങളില്‍ കണ്ടെത്തിയതായും സംഘം പറയുന്നു. വവ്വാലുകളിലാണ് ഏറ്റവും അടുത്ത് സാമ്യത കണ്ടെത്തിയത്. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മനുഷ്യരെ ബാധിക്കാനുള്ള SARS-CoV-2 എന്ന വൈറസിന്റെ കഴിവ് പാംഗലിന്‍ എന്നറിയപ്പെടുന്ന സസ്തനികളില്‍ നിന്നു ലഭിച്ചതാണെന്ന് പറയുന്നു.

മനുഷ്യനില്‍ വ്യാപിക്കാനുള്ള കഴിവും രൂപം മാറാനുള്ള കഴിവും ലഭിച്ചതോടെയാണ് വ്യാപനം തുടങ്ങിയതെന്ന് ടെക്സസ് സര്‍വകലാശാലയിലെ ഗവേഷകസംഘം പറയുന്നു. ജനിതകഘടകങ്ങളില്‍ മാറ്റം വരുത്താനുള്ള കഴിവ് ആര്‍ജിച്ചതിലൂടെയാണ് ജന്തുക്കളില്‍നിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമറ്റം ചെയ്യപ്പെട്ടു തുടങ്ങിയത്. ഏത് ജീവിയിലേക്കാണോ പ്രവേശിക്കേണ്ടത് അതിന്റെ കോശത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഘടന ഉണ്ടാക്കാന്‍ വൈറസുകള്‍ക്ക് സാധിക്കുന്നു. ഇത് ഏത് കോശത്തിലേക്കുമുള്ള പ്രവേശനം സാധ്യമാക്കുന്നു.

മനുഷ്യരിലെ കോവിഡ് വൈറസിനാവട്ടെ ഉപരിതലത്തില്‍ കാണുന്ന പ്രോട്ടീന്‍ ആണ് രോഗബാധ ഉണ്ടാക്കുന്നത്. ഇപ്രകാരം വവ്വാലുകളില്‍നിന്നു വെരുകിലേക്ക് പിന്നെ മനുഷ്യനിലേക്ക്, അല്ലെങ്കില്‍ വവ്വാലുകളില്‍നിന്നു ഒട്ടകങ്ങളിലേക്കും പിന്നീട് മനുഷ്യനിലേക്കും എത്താനാണ് സാധ്യതയെന്ന് പഠനം പറയുന്നു.

വുഹാനില്‍ ആരംഭിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് ജനിതകമാറ്റം സംഭവിച്ചതായും ഇത് കൂടുതല്‍ പടര്‍ന്നു പിടിക്കാനിടയുണ്ടെന്നും യുഎസ് ഗവേഷകര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. യൂറോപ്പിലാണ് ഇതാദ്യം വ്യാപിച്ചത്. പിന്നെ അമേരിക്കയിലും കാനഡയിലും പടര്‍ന്നു. മാര്‍ച്ച് മുതല്‍ ആഗോളവ്യാപകമായി ഇത് മുന്നിട്ടുനില്‍ക്കുന്നുവെന്ന് ലോസ് അലാമോസ് നാഷനല്‍ ലബോറട്ടറി ഗവേഷകര്‍, BioRxiv എന്ന സയിന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വേനല്‍ക്കാലത്തോടെ രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍, വൈറസിന് ഇനിയും ജനിതകമാറ്റം സംഭവിക്കുകയും വികസിപ്പിച്ച വാക്‌സിനുകള്‍ ഫലപ്രദമല്ലാതാകുകയും ചെയ്യുമെന്നും പഠനം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category