1 GBP = 94.00 INR                       

BREAKING NEWS

ഫ്ളോറിഡയിലെ കെനഡി സ്പെയ്സ് സെന്ററില്‍ നിന്നും പറന്നുയര്‍ന്നത് മാനവരാശിയുടെ ചരിത്രം തിരുത്തി എഴുതാനുള്ള മഹാദൗത്യം; നാസയും എലോണ്‍ മസ്‌കും ചേര്‍ന്നുള്ള ആദ്യ സ്പെയ്സ് ദൗത്യത്തിന് വിജയകരമായ തുടക്കം; സ്വകാര്യ വാഹനത്തില്‍ മനുഷ്യര്‍ ബഹിരാകാശത്തേക്ക് പോവുന്ന നാളുകള്‍ക്ക് തുടക്കമായി; 2011 ല്‍ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്ന് ആദ്യമായി ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് അമേരിക്ക

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: നാസയുടെ രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ചരിത്രം രചിച്ച് കുതിച്ചുയര്‍ന്നു. 'സ്വകാര്യ വാഹനത്തില്‍' ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ളോറിഡയിലെ കെനഡി സ്പെയ്സ് സെന്ററില്‍ നിന്നും പറന്നുയര്‍ന്നത് മാനവരാശിയുടെ ചരിത്രം തിരുത്തി എഴുതാനുള്ള മഹാദൗത്യമാണ്. ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ നാസയും എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേര്‍ന്ന് പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

ശനിയാഴ്ച പ്രാദേശിക സമയം 3.22 ജങ ഓടെ(ഇന്ത്യന്‍ സമയം 12.53 അങ) ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ ശാസ്ത്രജ്ഞരായ ഡഗ്ലസ് ഹര്‍ളി, റോബര്‍ട്ട് ബോബ് ബെങ്കന്‍ എന്നിവരാണ് സഞ്ചാരികള്‍. 19 മണിക്കൂര്‍ കൊണ്ട് ഇവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തും. ബുധനാഴ്ച വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

2011നുശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു യു.എസ്. യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. നാസയുടെ മുന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഹര്‍ളിയും ബെങ്കറും. 1961 മുതല്‍ ഉപയോഗിക്കുന്ന ടിന്‍-കാന്‍ ആസ്‌ട്രോവാന്‍ ഉപേക്ഷിച്ച് മസ്‌കിന്റെതന്നെ കമ്പനിയായ ടെസ്ലയുടെ ഇലക്ട്രിക് കാറിലാകും ഇരുവരും വിക്ഷേപണത്തറയിലെത്തുക. സ്‌പെയ്സ് എക്‌സും ബോയിങ്ങും ചേര്‍ന്നാണ് 680 കോടി ഡോളര്‍ ചെലവുള്ള ദൗത്യം നടത്തുന്നത്. ബഹിരാകാശദൗത്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നെങ്കിലും ചെറുപദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ച് 2010-ല്‍ ബരാക് ഒബാമയുടെ കാലത്ത് തീരുമാനമായിരുന്നു.

ബുധനാഴ്ച രണ്ട് സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനിരുന്ന ദൗത്യം പതിനേഴ് മിനിറ്റ് മുമ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണില്‍ നിന്ന് ഒരു ബഹിരാകാശ മനുഷ്യ പേടകം വിക്ഷേപിക്കുന്നത്. ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ സ്വകാര്യ മേഖലയുടെ കടന്നുവരവ് ആഘോഷിക്കുന്ന വിക്ഷേപണമാണിത്. വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടം. വിക്ഷേപണം വീക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എത്തിയിരുന്നു.

ക്രൂ ഡ്രാഗണ്‍ എന്ന പേടകം 24 നില കെട്ടിടത്തിന്റെ ഉയരമുള്ള ഫാല്‍ക്കണ്‍ - 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ശേഷം ഇന്ത്യന്‍ സമയം ഇന്ന് സന്ധ്യയ്ക്ക് ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ മൂന്ന് മാസം വരെ പരീക്ഷണങ്ങളില്‍ മുഴുകും. അതിന് ശേഷം സഞ്ചാരികളുമായി തിരിച്ചു വരുന്ന ക്രൂ ഡ്രാഗണ്‍ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യും.

കഴിഞ്ഞ ബുധനാഴ്ച ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്നതിന് 20 മിനിറ്റ് മുന്‍പാണ് ദൗത്യം മാറ്റിവെച്ചത്. കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചിരുന്നത്. 2011 ല്‍ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്ന് ആദ്യമായാണ് അമേരിക്ക ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയക്കുന്നത്.

ബരാക് ഒബാമയുടെ കാലത്താണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജന്‍സിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ട്രംപ് ബഹിരാകാശത്ത് അമേരിക്കന്‍ ആധിപത്യം പുനഃ സ്ഥാപിക്കാനുള്ള തന്റെ തന്ത്രത്തിന്റെ പ്രതീകമായാണ് ഈ പദ്ധതിയെ ചിത്രീകരിക്കുന്നത്. 2024 ഓടെ ചന്ദ്രനിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതലാണ് ബഹിരാകാശ പേടകം നിര്‍മ്മിക്കുന്നതിനായി നാസയും സ്പേസ് എക്സും തമ്മില്‍ കരാറുണ്ടാക്കുന്നത്. സ്‌പേസ് എക്‌സിന് 3 ബില്യണ്‍ ഡോളറിലധികം പണം നാസ ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍.
ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബഹിരാകാശയാത്രികരെയാണ് നാസ ഈ സുപ്രധാന ദൗത്യത്തിന് തിരഞ്ഞെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. 'ഉറ്റ ചങ്ങാതിയോടൊപ്പം ബഹിരാകാശത്തെക്ക് യാത്ര തിരിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന്' ഡഗ്ഗ് ഹര്‍ലി പറയുന്നു. ഹര്‍ലിയുടെ ഭാര്യ കാരെന്‍ ന്ഊബര്‍ഗ് രണ്ടുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. ഈ വര്‍ഷം അവര്‍ നാസയില്‍ നിന്ന് വിരമിക്കും. ബോബ് ബെങ്കെന്റെ ഭാര്യ മേഗന്‍ മക്അര്‍തറും ബഹിരാകാശ വിദഗ്ധയാണ്. 2009 ല്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ സേവനമനുഷ്ടിക്കാനാണ് അവര്‍ അവസാനമായി ബഹിരാകാശത്തേക്ക് പോയത്. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ചാലിച്ചു തുടങ്ങിയ സമയം മുതല്‍ അവരുടെ പങ്കാളികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാനാകും.

ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റിന്റെ ചരിത്ര വിക്ഷേപണം നടക്കുന്നത് 2012 മെയ് 22-നാണ്. അന്ന് റോക്കറ്റ് ഐ.എസ്.എസ്.ഇ-ലേക്ക് 1000 പൗണ്ട് ഭാരം വരുന്ന സപ്ല്യ്കള്‍ എത്തിച്ചു. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റ് നിര്‍മ്മിക്കുക എന്നതായിരുന്നു സ്പേസ് എക്സിന്റെ പ്രധാന ലക്ഷ്യം. 2015 ഡിസംബര്‍ 21-ന് സ്‌പേസ് എക്സ് വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെ കുത്തനെ തിരിച്ചിറക്കി. ഏപ്രില്‍ 8, 2016 -ന് മറ്റൊരു പരീക്ഷണത്തില്‍ ഇത്തരത്തില്‍ വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം കടലില്‍ നിര്‍ത്തിയിട്ട ഒരു ഡ്രോണ്‍ പ്ലാറ്റ്ഫോമില്‍ കുത്തനെ തിരികെയിറക്കാനും കമ്പനിക്ക് കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category