1 GBP = 93.80 INR                       

BREAKING NEWS

വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടെ മൃതദേഹം പള്ളിയിലെത്തിച്ചു; സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയാക്കി; ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന് യുകെ മലയാളികളുടെ അന്ത്യാഞ്ജലി

Britishmalayali
ഷിബു ജേക്കബ്

ലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം ഇന്നലെ ശനിയാഴ്ച യുകെയിലെ വര്‍ത്തിങ്ങിലുള്ള ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ കബറടക്കി. ലണ്ടന്‍ സെന്റ് തോമസ് ദേവാലയത്തില്‍ രാവിലെ 7.30ന് അച്ചനുവേണ്ടി ഫാ: രാജു എബ്രഹാം ചെറുവിള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പരിമിതമായ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ റോംഫോര്‍ഡില്‍ നിന്ന് വിലാപയാത്രയായി വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടു കൂടി 8.30നു പള്ളിയങ്കണത്തില്‍ അച്ചന്റെ ഭൗതീകശരീരം എത്തിചേര്‍ന്നു.

ഗവണ്മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടും, യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും യാക്കോബായ സുറിയാനി സഭയിലെ വൈദീകര്‍ കബറടക്ക ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ: ഗീവര്‍ഗീസ് തണ്ടായത്ത്, ഭദ്രാസന സെക്രട്ടറി ഫാ: എബിന്‍ ഊന്നുകല്ലിങ്കല്‍ കൂടാതെ സഭയിലെ മറ്റു പുരോഹിതന്മാരായ ഫാ: എല്‍ദോസ് കൗങ്ങമ്പിള്ളില്‍, ഫാ: രാജു എബ്രഹാം ചെറുവിള്ളില്‍, ഫാ: സിജു കൗങ്ങമ്പിള്ളില്‍, ഫാ: പീറ്റര്‍ കുര്യാക്കോസ്, ഫാ: ഫിലിപ്പ് തോമസ്, ഫാ: ഏലിയാസ് പോള്‍ എന്നിവര്‍ ചേര്‍ന്ന് കബറടക്ക ശുശ്രുഷകള്‍ പൂര്‍ത്തീകരിച്ച് ഭൗതീകശരീരം പരിശുദ്ധ മദ്ബഹായോട് വിടചൊല്ലുകയുണ്ടായി.

തുടര്‍ന്ന് 11.00 നു യുകെയിലെ വര്‍ത്തിങ്ങിലുള്ള ഡറിങ്ട്ടന്‍ സെമിത്തേരിയിലേക്ക് ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു. 1.30നു ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ അച്ചന്റെ ഇടവകയായ പോര്‍ട്ട്‌സ്‌മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഇടവകാംഗങ്ങളും, മറ്റു സഭ വിശ്വാസികളും അച്ചനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. ഡറിങ്ട്ടന്‍ ചാപ്പലില്‍ എത്തിയവര്‍ക്കെല്ലാം അതിനുള്ള അവസരം ഉണ്ടായി. വര്‍ത്തിങ് വെസ്റ്റ് എം.പി പീറ്റര്‍ ബോട്ടോമിലീ ചാപ്പലില്‍ എത്തി അനുശോചിച്ചു. അച്ചന്‍ ജോലി ചെയ്തിരുന്ന പോര്‍ട്‌സ്മൗത്ത് വര്‍ത്തിങ് ഹോസ്പിറ്റല്‍ ചാപ്ലിന്‍, ചീഫ് ഓഫ് എക്‌സിക്യൂട്ടീവ് മരിയന്‍ ഗ്രിഫിത്സ്, ചീഫ് ഓഫ് നഴ്‌സിംഗ് ഡോ മാഗി ഡേവിസ് കൂടാതെ എന്‍എച്ച്എസ് സീനിയര്‍ മാനേജേഴ്‌സ് അടക്കം നിരവധിയാളുകള്‍ അച്ചനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു.

മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാത്തോലിക്ക ബാവ തിരുമനസിന്റെ കല്‍പന ഭദ്രാസന സെക്രട്ടറി ഫാ: എബിന്‍ മര്‍ക്കോസ് ഊന്നുകല്ലിങ്കല്‍ വായിക്കുകയുണ്ടായി. യാക്കോബായ സഭയ്ക്കും യുകെ റീജിയനും ഉണ്ടായ നഷ്ടം  വിലമതിക്കാനാവാത്തതായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ കല്‍പനയില്‍ പ്രതിപാദിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ: എബിന്‍ മര്‍ക്കോസ് ഊന്നുകല്ലിങ്കല്‍ കൗണ്‍സിലിന് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും, അച്ചന്റെ ദേഹവിയോഗത്തില്‍ അതീവദുഃഖിതരായിരിക്കുന്ന സഹധര്‍മ്മിണി ബിന്ദു മക്കളായ തബിത, ലവിത, ബേസില്‍, യുകെയിലുള്ള സഹോദരന്‍ ഡിജി, നാട്ടിലുള്ള മാതാവ്, സഹോദരി, സഹോദരന്മാര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും, സഭയ്ക്കുള്ള കരുതലും സ്‌നേഹവും എന്നും കുടുംബത്തിനോടൊപ്പം ഉണ്ടാവുമെന്നും ഭദ്രാസന സെക്രട്ടറി പ്രസ്താവിച്ചു. 
ഈ വിഷമ ഘട്ടത്തില്‍ ഭദ്രാസനത്തോടൊപ്പം നിന്ന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ സഭ മേലധ്യക്ഷന്മാരോടും, വൈദീകരോടും, കൗണ്‍സില്‍ മെമ്പര്‍മാരോടും, വിശ്വാസ സമൂഹത്തോടും, അനുശോചനം രേഖപ്പെടുത്തിയ മറ്റു മതമേലധ്യക്ഷന്മാരോടും, സമൂഹത്തിന്റെ നാനാ വിഭാഗത്തില്‍, വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചടങ്ങില്‍ സംബന്ധിച്ച ആളുകളോടും ഭദ്രാസനത്തിന്റെ പേരില്‍ നന്ദിയും കൃതജ്ഞതയും സെക്രട്ടറി രേഖപ്പെടുത്തുകയുണ്ടായി. വൈകുന്നേരം നാലു മണിയോടെ സെമിത്തേരിയില്‍ കബറടക്കം പൂര്‍ത്തീകരിച്ചു ചടങ്ങുകള്‍ സമാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category