1 GBP = 94.00 INR                       

BREAKING NEWS

ലോക് ഡൗണ്‍ ഇളവുകള്‍ക്കിടിലും കാട്ടേണ്ടത് അതീവ ജാഗ്രത; ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്; ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു; ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണെന്നും പ്രധാനമന്ത്രി; മന്‍ കീ ബാത്തില്‍ മോദി കോവിഡ് പോരാട്ടം ഉയര്‍ത്തിക്കാട്ടുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാന്‍ ഭാരത് വിപ്ലവകരമായ പദ്ധതിയാണെന്നും രാജ്യം സ്വയംപര്യാപ്തത നേടുന്നുവെന്നും മോദി അവകാശപ്പെട്ടു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. സാധാരണക്കാര്‍ ഇക്കാലയളവില്‍ ഓട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. വൈറസിനെതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനില്‍ക്കും. നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില്‍ വിജയിക്കാനാകു. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തുവെന്നും മോദി വ്യക്തമാക്കി. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലാണെന്നും മോദി പറഞ്ഞു.

കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണം, വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നു, ഒരുകോടി ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി, ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ രാജ്യം തേടുന്നുവെന്നും കോവിഡ് കാലത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ബംഗാളിന്റെ പ്രതിസന്ധിയില്‍ രാജ്യം ഒപ്പമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നുവെന്നും ജലസംരക്ഷമത്തിന് വലിയ പ്രാധാന്യം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category