1 GBP = 94.00 INR                       

BREAKING NEWS

ഗുജറാത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ എല്ലാം മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമം; ഇനി മുതല്‍ കോവിഡ് ബാധിതരുടെ കണക്ക് നല്‍കില്ല; പകരം രോഗം ഭേദമായവരുടെ എണ്ണം മാത്രം നല്‍കാന്‍ തീരുമാനം; ആരോഗ്യ സെക്രട്ടറി നടത്തിയിരുന്ന കൊവിഡ് വാര്‍ത്താ സമ്മേളനങ്ങളും ഒഴിവാക്കി; വെബ്‌സൈറ്റില്‍ നിന്നും കോവിഡ് ബാധിതരുടെ വിവരങ്ങളും നീക്കി; എതിര്‍പ്പുയര്‍ത്തി കോണ്‍ഗ്രസ് രംഗത്ത്; മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയുള്ള ഗുജറാത്തില്‍ പരാജയം മറയ്ക്കാന്‍ കണ്‍കെട്ടു വിദ്യ

Britishmalayali
kz´wteJI³

അഹമ്മദാബാദ്: മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് തീവ്രമായ ബാധിച്ച സംസ്ഥാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത്. ഗുജറാത്തില്‍ കോവിഡ് ബാധിച്ചുള്ള മരണം 1007 ആയി ഉയര്‍ന്നതോടെ എല്ലാ മൂടിവെക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ആയിരത്തിലധികം പേര്‍ കോവിഡ് മൂലം മരിച്ച ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. 412 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 16,356 ആയി. അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാനൂറിനു മേലാകുന്നത്. അഹമ്മദാബാദില്‍ മരണം 822 ഉം രോഗം ബാധിച്ചവരുടെ എണ്ണം 11,881-ഉം ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 621 പേര്‍ക്കു കൂടി രോഗം ഭേദമായി. ആകെ രോഗമുക്തര്‍ 9230 ആയി.

കോവിഡ് മരണങ്ങളുടെ പേരില്‍ കോടതിയില്‍നിന്ന് കടുത്ത വിമര്‍ശനമേറ്റതിനു പിന്നാലെ ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ പോര്‍ട്ടലില്‍നിന്ന് ആകെ കോവിഡ് രോഗികളുടെ എണ്ണം നീക്കംചെയ്തിരുന്നു. ദിവസേനയുള്ള അറിയിപ്പിലും ഇക്കാര്യമില്ല. പകരം ഭേദമായവരുടെ എണ്ണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മൊത്തം കോവിഡ് രോഗികളുടേതിനുപകരം ചികിത്സയിലുള്ളവരുടെ എണ്ണം മാത്രമാണു നല്‍കുക. ഭേദമായവരുടെ എണ്ണത്തിനും തുല്യപ്രാധാന്യം നല്‍കും. എ.സി.എം.ആറിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിനാല്‍ സംസ്ഥാനത്ത് കോവിഡ് മുക്തരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോള്‍ ആകെ രോഗികളുടെ 54 ശതമാനവും ആശുപത്രി വിട്ടുകഴിഞ്ഞു. 40 ശതമാനം മാത്രമാണ് യഥാര്‍ഥ രോഗികളായുള്ളത്. എങ്കിലും പത്തുദിവസമായി ശരാശരി 370 രോഗികളും 24 മരണവും വീതം കൂടുന്നുണ്ട്.

മൊത്തം രോഗികളുടെ എണ്ണത്തിനു പ്രാധാന്യം നല്‍കുന്നത് ആളുകളെ ഭയപ്പെടുത്തുന്നെന്നും ഭേദമാവുന്ന രോഗമാണെന്നു ചൂണ്ടിക്കാട്ടുന്നത് പ്രതീക്ഷ വളര്‍ത്തുമെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറയുന്നു. രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ നാലാമതും മരണനിരക്കില്‍ രണ്ടാമതുമാണ് ഗുജറാത്ത്. മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്; 6.1 ശതമാനം. അഹമ്മദാബാദില്‍ ഇത് 6.8 ശതമാനവുമാണ്. മഹാരാഷ്ട്രയെക്കാളും കൂടുതലാണ് ഗുജറാത്തിലെ മരണ നിരക്ക്. എന്നാല്‍, കോവിഡ് ബാധിതര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന നയം സ്വീകരിച്ചതോടെയാണ് സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണം കൂടിയത്. ഇവരെ പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യുകയാണ്.

ഇതിനെതിരേ പരാതി ചെന്നതിനെത്തുടര്‍ന്ന് ഹൈക്കോടതി ഐ.സി.എം.ആറിനോട് വിശദീകരണം തേടിയിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെപ്പോലും ലക്ഷണമില്ലെങ്കില്‍ പരിശോധിക്കുന്നില്ല. ഏതാനും ദിവസമായി ആരോഗ്യവകുപ്പ് പത്രസമ്മേളനങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണം മാധ്യമങ്ങള്‍ ഇപ്പോള്‍ കണക്കൂകൂട്ടി എടുക്കുകയാണ്.

അതേസമയം ഗുജറാത്തിലെ കോവിഡ് കണ്‍കെട്ട് വി്ദ്യക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം കുറച്ച് കാണിക്കാനായി പരിശോധനകള്‍ വൈകിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ മുമ്പ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളില്‍നിന്നും മറച്ചുവെക്കാനാണ്ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടതിന് പകരം രോഗികളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കുന്നതിലുള്ള തിരക്കലാണ് ബിജെപി സര്‍ക്കാരെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.

'ആരോഗ്യ പ്രിന്‍സിപല്‍ സെക്രട്ടറി ജയന്തി രവി നടത്തിയിരുന്ന കൊവിഡ് വാര്‍ത്താ സമ്മേഷനത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ദിവസംതോറുമുള്ള വിവരങ്ങള്‍ ഇവിടെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളും സര്‍ക്കാര്‍ നല്‍കുന്നില്ല', ദോഷി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നാണ് സര്‍ക്കാര്‍ കൊവിഡ് രോഗികളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇനി രോഗം ഭേദമായവരുടെ വിവരങ്ങള്‍ മാത്രമേ വെബ്‌സൈറ്റില്‍ ലഭ്യമാകൂ. മൊത്തം രോഗികളുടെ എണ്ണത്തിന് പകരം ചികിത്സയിലുള്ള രോഗികളുടെ എണ്ണം മാത്രമേ രേഖപ്പെടുത്തുകയുള്ളു.

രാജ്യത്തു കൊവിഡ് വ്യാപനത്തിന്റെയും രോഗികളുടെ എണ്ണത്തിന്റെയും കാര്യത്തില്‍ നാലാമത് നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മരണനിരക്കില്‍ രണ്ടാമതുമാണ് സംസ്ഥാനം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് ഇവിടുത്തെ കൊവിഡ് മരണ നിരക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category